കോട്ടയം നഗരത്തിൽ വ്യാപകമായി കക്കൂസ് മാലിന്യം തള്ളുന്നു; അണ്ണാൻ കുന്ന്, കുര്യൻ ഉതുപ്പ് റോഡ്, ഈരയിൽ കടവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാലിന്യം; പൊതുജനത്തിന് വഴി നടക്കാൻ പറ്റാതായിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം : നഗരത്തിൽ വ്യാപകമായി കക്കൂസ് മാലിന്യം തള്ളുന്നു. അണ്ണാൻ കുന്ന്, കുര്യൻ ഉതുപ്പ് റോഡ്, ഈരയിൽ കടവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാലിന്യം തള്ളുകയാണ്. ചേർത്തലയിൽ നിന്നെത്തുന്ന ലോറികളാണ് ഇത്തരത്തിൽ വഴി നീളെ മാലിന്യം തള്ളുന്നത്. ഇന്നലെ പുലര്‍ച്ചെയാണു അണ്ണാൻ കുന്നിൽ മാലിന്യം തള്ളിയതെന്ന് നാട്ടുകാർ പറയുന്നു. രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണു വലിയതോതില്‍ മാലിന്യം തള്ളിയത് കണ്ടെത്തിയത്. കഴിഞ്ഞദിവസവും കുര്യൻ ഉതുപ്പ് റോഡിലും മാലിന്യം തള്ളിയിരുന്നു. പുലര്‍ച്ചെ രണ്ട് മണി കഴിഞ്ഞാണ് ലോറി എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സമീപ […]

കോട്ടയം നഗരത്തിൽ പട്ടാപ്പകൽ വാഹന മോഷണം..! ചന്തക്കടവിൽ കടയ്ക്ക് മുൻപിൽ പാർക്ക് ചെയ്ത സ്കൂട്ടർ രണ്ടംഗ സംഘം കവർച്ച ചെയ്തു ..! സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

സ്വന്തം ലേഖകൻ കോട്ടയം : നഗരത്തിൽ പട്ടാപ്പകൽ വാഹന മോഷണം. കോട്ടയം ചന്തക്കടവിൽ ടയർ പോയിന്റ് കടയ്ക്ക് മുൻപിൽ പാർക്ക് ചെയ്ത സ്കൂട്ടറാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെ 10 .40 ഓടെയാണ് സംഭവം. കടയ്ക്ക് മുൻപിൽ പാർക്ക് ചെയ്ത KL05AV8963 നമ്പർ ഗ്രേ കളർ സ്കൂട്ടർ കവർച്ച ചെയ്യുകയായിരുന്നു. വാഹനം പാർക്ക് ചെയ്ത ശേഷം ഉടമ കടയിലേക്ക് പോയ തക്കം നോക്കിയാണ് മോഷണം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ രണ്ടുപേർ ചേർന്നാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. വാഹന ഉടമയുടെ പരാതിയിൽ കോട്ടയം […]

വൈക്കത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ച നിലയിൽ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം വൈക്കത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ച നിലയിൽ. വൈക്കം കൊതവറയിലെ കരിവേലി കടത്തിനു സമീപം കരിയറിൽ കുളിക്കാനിറങ്ങിയ . നികർത്തിൽ അനുരാഗ് (33) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു സംഭവം. ഭാര്യ ശ്രുതി. മക്കൾ: പള്ളിയാട് സ്കൂളിലെ വിദ്യാർഥികളായ അനു രഞ്ജിനി, അനു ദ്രുപത്.

കോട്ടയം കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തു‍ടർന്ന് യുവതി ജീവനൊടുക്കിയ സംഭവം..!! പ്രതി അരുൺ തൂങ്ങിമരിച്ച നിലയിൽ

സ്വന്തം ലേഖകൻ കോട്ടയം : കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തു‍ടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി അരുൺ വിദ്യാധരനെ കാഞ്ഞങ്ങാട് ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മെയ് രണ്ടാം തീയതിയാണ് അരുൺ വിദ്യാധരൻ കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ മുറിയെടുത്തത്. പെരിന്തൽമണ്ണ സ്വദേശി രാജേഷ് കുമാർ എന്ന പേര് നൽകിയാണ് ഇയാൾ മുറിയെടുത്തത്. ഇയാൾ മുറിയിൽനിന്ന് പുറത്തിറങ്ങിയിരുന്നില്ലെന്ന് ലോഡ്ജ് ജീവനക്കാർ പറഞ്ഞു. ഇന്നലെ രാത്രി അരമണിക്കൂർ നേരത്തേക്ക് പുറത്ത് പോയ ഇയാൾ മദ്യപിച്ചാണ് തിരിച്ചെത്തിയത്. ലോഡ്ജ് ജീവനക്കാർ […]

പാലായിൽ വൻ ലഹരി വേട്ട..! 70 ഗ്രാം എംഡിഎംഎയുമായി എരുമേലി സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : പാലായിൽ വൻ ലഹരി വേട്ട.70 ഗ്രാം എംഡിഎംഎയുമായി എരുമേലി സ്വദേശികളായ 3 യുവാക്കൾ പിടിയിലായി. എൽ എസ് ഡി സ്റ്റാമ്പുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പാലായിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും വന്ന ബസ് തടഞ്ഞുനിർത്തിയാണ് കോട്ടയത്ത് നിന്നുള്ള എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എം ഡി എം എ പിടികൂടിയത്.

പാമ്പാടി, ഉഴവൂർ, കടുത്തുരുത്തി ഉൾപ്പെടെ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള 12 ഗ്രാമീണ റോഡുകൾക്ക് 47 കോടി: തോമസ് ചാഴികാടൻ എംപി

സ്വന്തം ലേഖകൻ കോട്ടയം: പാർലമെന്റ് മണ്ഡലത്തിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള 12 ഗ്രാമീണ റോഡുകളുടെ പുനരുധാരണത്തിന് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 46.72 കോടി രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എംപി അറിയിച്ചു. കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിൽ നിന്നും 57.46 കിലോമീറ്റർ ദൂരം പുനരുദ്ധരിക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്. ഈ കാര്യവുമായി ബന്ധപ്പെട്ട് എംപി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി എംപി ചർച്ച നടത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ 43 കിലോമീറ്റർ റോഡിനു പദ്ധതിയിൽ പണം അനുവദിച്ചിരുന്നു. ഇപ്പോഴത്തേത് ഉൾപ്പെടെ 101 കിലോമീറ്റർ റോഡുകൾക്കാണ് കോട്ടയം പാർലമെന്റ് […]

കോട്ടയം, താഴത്തങ്ങാടി, കുമ്മനം പ്രദേശത്തെ വിവിധ പള്ളികളിലെ ചെറിയ പെരുന്നാൾ നമസ്കാര സമയവും,നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്ന ഇമാമീങ്ങളും; വിവരങ്ങളറിയാം..!

സ്വന്തം ലേഖകൻ കോട്ടയം, താഴത്തങ്ങാടി, കുമ്മനം പ്രദേശത്തെ വിവിധ പള്ളികളിലെ ചെറിയ പെരുന്നാൾ നമസ്കാര സമയവും നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്ന ഇമാമീങ്ങളും താഴെ 1.കോട്ടയം തിരുനക്കര പുത്തൻ പള്ളിയിൽ പെരുന്നാൾ നിസ്കാരം രാവിലെ എട്ടുമണിക്ക് ചീഫ് ഇമാം മഹ്മൂൻ ഹുദവി വണ്ടൂരിന്റെ നേതൃത്വത്തിൽ നടക്കും 2)താഴത്തങ്ങാടി ജുമാമസ്ജിദ് രാവിലെ 8 മണി. അബൂ ശമ്മാസ് മുഹമ്മദാലി മൗലവി 3 കോട്ടയം സേട്ട് ജുമാമസ്ജിദ് 8.30 am. മൗലവി സാദിഖ് ഖാസിമി 4)കോട്ടയം താജ് ജുമാമസ്ജിദ് 8.30 am. ഹാഫിള് മുഹമ്മദ് നിഷാദ് അൽ ഖാസിമി […]

ഏന്തയാർ സെന്റ് ജൂഡ് പള്ളി കൂദാശയും കൃതജ്ഞതാ തിരുനാളും ഏപ്രിൽ 18 മുതൽ 23 വരെ

അമ്പിളി സുനിൽ ഏന്തയാർ സെന്റ് ജൂഡ് ഇടവക ദൈവാലയ കൂദാശയും കൃതജ്ഞതാ തിരുനാളും ഏപ്രിൽ 18 മുതൽ 23 വരെ നടക്കും. പതിനെട്ടിന് 2 മണിക്ക് കൊടിമരം വെഞ്ചരിപ്പും , ദേവാലയ കൂദാശയും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, മുൻ രൂപതാ അധ്യക്ഷൻ മാർ മാത്യു അറക്കൽ എന്നിവരുടെ കാർമ്മികത്വത്തിൽ നടക്കും. 19-ന് വൈകീട്ട് 4.15-ന് കൊടിയേറ്റ് 4.30-ന് തിരുനാൾ കുർബാന. 20-ന് 4.30-ന് തിരുനാൾ കുർബാന. ആറിന് പൊതുസമ്മേളനം. 21-ന് 4.30ന് കുർബാന. 22-ന് 4.30-ന് കുർബാന, ഫ്ളവേഴ്സ് ടിവി കോമഡി […]

വേനൽ കടുത്തിട്ടും ഒരിറ്റ് കുടിവെള്ളമില്ല..! കുടിവെള്ളമില്ലാതെ വടവാതൂർ സെമിനാരിക്കുന്ന് നിവാസികൾ..! 1000ലിറ്റർ ടാങ്കിൽ വെള്ളമടിക്കാൻ 700രൂപ; എത്രനാൾ പണം മുടക്കി വെള്ളം വാങ്ങുമെന്ന് ജനങ്ങൾ? സർക്കാരിന്റെ കുടിവെള്ള പദ്ധതികൾ പേരിനു മാത്രം..! ടാങ്കുകളിൽ വെള്ളം വരുന്നുണ്ടെങ്കിലും ജനങ്ങൾക്ക് ലഭിക്കുന്നില്ല? പരാതി നൽകിയിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ !

സ്വന്തം ലേഖകൻ കോട്ടയം : ഒരിറ്റു ദാഹജലത്തിനായി നെട്ടോട്ടമോടണ്ട ഗതികേടിലാണ് വടവാതൂർ സെമിനാരിക്കുന്ന് നിവാസികൾ. കടുത്ത വരൾച്ചയിൽ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ് താമരശ്ശേരി, പുതുശ്ശേരി, മന്തിരം വാർഡുകൾ. സർക്കാരിന്റെ കുടിവെള്ള പദ്ധതിയിൽ നിന്ന് വെള്ളം ലഭിക്കാറുണ്ടായിരുന്നെങ്കിലും ഇത് മുടങ്ങിയിട്ട് ആഴ്ചകളായി. കടുത്ത വേനലിൽ ജലക്ഷാമം രൂക്ഷമായതോടെ പണം മുടക്കി വെള്ളം വാങ്ങുകയാണ് ജനങ്ങൾ. വിലവർധനവിൽ നട്ടം തിരിയുമ്പോഴാണ് വെള്ളത്തിനും പണം മുടക്കേണ്ടി വരുന്നത്. 1000ലിറ്റർ ടാങ്കിൽ വെള്ളമടിക്കാൻ 700രൂപയോളം ചിലവ് വരും. എത്രനാൾ ഇങ്ങനെ പണം മുടക്കി വെള്ളം വാങ്ങുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. സെമിനാരിക്കുന്നിലെ 80 […]

അടിപിടി, കൊലപാതകശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; അതിരമ്പുഴ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി നാടുകടത്തി..!

സ്വന്തം ലേഖകൻ കോട്ടയം : കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി നാടുകടത്തി. അതിരമ്പുഴ, കോട്ടമുറി ഭാഗത്ത് കൊച്ചുപിരയ്ക്കൽ വീട്ടിൽ ബോബൻ മകൻ ആൽബിൻ കെ.ബോബൻ(28)എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വർഷകാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറേ വർഷങ്ങളിലായി ഏറ്റുമാനൂർ, മരങ്ങാട്ടുപള്ളി, മേലുകാവ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ കൊട്ടേഷന്‍, അടിപിടി, കൊലപാതകശ്രമം,ഭവനഭേദനം, തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ […]