ക​ടു​ത്തു​രു​ത്തിയിലെ നവജാത ശിശുവിന്റെ മരണം;ശ്വാ​സ​കോ​ശ​ത്തി​ല്‍ വി​സ​ര്‍ജ്യം (മ​ഷി) ക​യ​റി​യാ​ണെ​ന്ന് പോ​സ്റ്റ്മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ട്; ശരിയായ പ്ര​സ​വ​ശു​ശ്രൂ​ഷ ലഭിച്ചില്ല ;കു​ഞ്ഞി​ന്‍റെ പൊ​ക്കി​ള്‍കൊ​ടി ശ​രി​യാ​യ നി​ല​യി​ല​ല്ല മു​റി​ച്ചി​ട്ടു​ള്ളതെന്നും ഡോക്ടർമാർ പോ​ലീ​സി​ന് മൊ​ഴി ന​ല്‍കി

Spread the love

ക​ടു​ത്തു​രു​ത്തി: വീ​ട്ടി​ല്‍ പ്ര​സ​വി​ച്ച യു​വ​തി​യു​ടെ കു​ഞ്ഞ് മ​രി​ച്ച​ത് ശ്വാ​സ​കോ​ശ​ത്തി​ല്‍ വി​സ​ര്‍ജ്യം (മ​ഷി) ക​യ​റി​യാ​ണെ​ന്ന് പോ​സ്റ്റ്മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ട്. ശ്വാ​സം മു​ട്ടി​യാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്ന് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു.

video
play-sharp-fill

ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​തെ വീ​ട്ടി​ല്‍ പ്ര​സ​വി​ച്ച ക​ടു​ത്തു​രു​ത്തി വെ​ള്ളാ​ശേ​രി ആ​ളു​മ്മേ​ല്‍ അ​നീ​ഷി​ന്‍റെ ഭാ​ര്യ കാ​ര്‍ത്തി​ക​യു​ടെ (36) ന​വ​ജാ​ത​ശി​ശു മ​രി​ച്ച​ സം​ഭ​വ​ത്തി​ലാ​ണ് പോ​ലീ​സ് പോ​സ്റ്റ്മോ​ര്‍ട്ടം ന​ട​ത്തി​യ ഡോ​ക്ട​റി​ല്‍ നി​ന്ന് വി​ശ​ദമായ മൊ​ഴി​യെ​ടു​ത്ത​ത്.

യ​ഥാ​സ​മ​യം വേ​ണ്ട പ്ര​സ​വ​ശു​ശ്രൂ​ഷ ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നും പോ​സ്റ്റ്മോ​ര്‍ട്ടം ന​ട​ത്തി​യ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ. ​ജോ​മോ​ന്‍ ജേ​ക്ക​ബ് പോ​ലീ​സി​ന് മൊ​ഴി ന​ല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കു​ഞ്ഞി​ന്‍റെ പൊ​ക്കി​ള്‍കൊ​ടി ശ​രി​യാ​യ നി​ല​യി​ല​ല്ല മു​റി​ച്ചി​ട്ടു​ള്ള​തെ​ന്നു ക​ണ്ടെ​ത്തി​യ​താ​യും ഡോ​ക്‌​ട​ര്‍ മൊ​ഴി ന​ല്‍കി. ഇ​തി​നാ​യി യു​വ​തി ഉ​പ​യോ​ഗി​ച്ച ക​ത്രി​ക യു​വ​തി​യു​ടെ വീ​ടി​ന​ക​ത്തു​നി​ന്നു പോ​ലീ​സ് സം​ഭ​വ​ദി​വ​സംത​ന്നെ ക​ണ്ടെ​ത്തി​രു​ന്നു.

ക​ടു​ത്തു​രു​ത്തി എ​സ്എ​ച്ച്ഒ ഡി. ​ര​ജീ​ഷ്‌​കു​മാ​ര്‍, എ​സ്ഐ എ.​കെ. അ​നി​ല്‍, എ​എ​സ്ഐ ശ്രീ​ല​ത അ​മ്മാ​ള്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഡോ​ക്ട​റി​ല്‍നി​ന്ന് ന​വ​ജാ​ത​ശി​ശു​വി​ന്‍റെ പോ​സ്റ്റ്മോ​ര്‍ട്ടം സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച കാ​ര്‍ത്തി​ക​യു​ടെ മൊ​ഴി​രേ​ഖ​പ്പെ​ടു​ത്താ​ന്‍ പോ​ലീ​സ് സം​ഘം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​യെ​ങ്കി​ലും മൊ​ഴി​യെ​ടു​ക്കാ​നാ​യി​ല്ല. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഐ​സിയുവി​ലാ​ണ് നി​ല​വി​ല്‍ യു​വ​തി ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​വ​രു​ടെ ശാ​രീ​രി​കാ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ന്ന​ത​നു​സ​രി​ച്ച് വ​രും​ദി​വ​സം ഇ​വ​രു​ടെ മൊ​ഴി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യി​ലെ​ത്തി വൈ​ദ്യ​സ​ഹാ​യം തേ​ടാ​തെ വീ​ട്ടി​ല്‍ പ്ര​സ​വി​ച്ച​തി​നും കു​ഞ്ഞി​ന്‍റെ മ​ര​ണ​വു​മാ​യും യു​വ​തിക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വീ​ഴ്ചയു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്നു​ള്ള കാ​ര്യ​ങ്ങ​ള്‍ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് കാ​ര്‍ത്തി​ക​യെ ഇ​വ​രു​ടെ വീ​ട്ടി​ല്‍ ര​ക്ത​സ്രാ​വ​മു​ണ്ടാ​യി അ​ബോ​ധാ​വ​സ്ഥ​യി​ല്‍ കി​ട​ക്കു​ന്ന നി​ല​യി​ല്‍ പ​രി​സ​ര​വാ​സി​ക​ള്‍ ക​ണ്ട​ത്. ആം​ബു​ല​ന്‍സി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച യു​വ​തി​യു​ടെ കു​ഞ്ഞി​നെ പി​ന്നീ​ടു മ​രി​ച്ച​നി​ല​യി​ല്‍ വീ​ട്ടി​ൽ​നി​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.