Spread the love

കോ​​ട്ട​​യം: സെ​​ന്‍​സ​​സ് -2027ന്‍റെ ഭാ​​ഗ​​മാ​​യി പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്ക് വി​​വ​​ര​​ങ്ങ​​ള്‍ ഓ​​ണ്‍​ലൈ​​നി​​ല്‍ സ്വ​​യം രേ​​ഖ​​പ്പെ​​ടു​​ത്താ​​നു​​ള്ള (സെ​​ല്‍​ഫ് എ​​ന്യു​​മ​​റേ​​ഷ​​ന്‍) സൗ​​ക​​ര്യം ജൂ​​ണ്‍ 16 മു​​ത​​ല്‍ ല​​ഭ്യ​​മാ​​കും. ജൂ​​ണ്‍ 30 വ​​രെ​​യാ​​ണ് ഇ​​തി​​നാ​​യി സ​​മ​​യം അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

video
play-sharp-fill

സെ​​ന്‍​സ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ വീ​​ടു​​ക​​ളി​​ല്‍ എ​​ത്തു​​ന്ന​​തി​​ന് മു​​ന്‍​പ് വ്യ​​ക്തി​​ക​​ള്‍​ക്ക് ത​​ങ്ങ​​ളു​​ടെ കു​​ടും​​ബ​​ത്തി​​ലെ വി​​വ​​ര​​ങ്ങ​​ള്‍ ഓ​​ണ്‍​ലൈ​​ന്‍ പോ​​ര്‍​ട്ട​​ല്‍ വ​​ഴി നേ​​രി​​ട്ട് സ​​മ​​ര്‍​പ്പി​​ക്കാ​​നു​​ള്ള സം​​വി​​ധാ​​ന​​മാ​​ണ് സെ​​ല്‍​ഫ് എ​​ന്യു​​മ​​റേ​​ഷ​​ന്‍. ഏ​​ക​​ദേ​​ശം 15-20 മി​​നി​​റ്റി​​നു​​ള്ളി​​ല്‍ ഈ ​​പ്ര​​ക്രി​​യ പൂ​​ര്‍​ത്തി​​യാ​​ക്കാ​​ന്‍ സാ​​ധി​​ക്കും.

ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യേ​​ണ്ട വി​​ധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

https://se.census.gov.in എ​​ന്ന പോ​​ര്‍​ട്ട​​ല്‍ സ​​ന്ദ​​ര്‍​ശി​​ച്ച് സം​​സ്ഥാ​​നം തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക. കു​​ടും​​ബ​​നാ​​ഥ​​ന്‍റെ പേ​​രും മൊ​​ബൈ​​ല്‍ ന​​മ്പ​​റും ന​​ല്‍​കി ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക.

ഒ​​രു മൊ​​ബൈ​​ല്‍ ന​​മ്പ​​ര്‍ ഒ​​രു കു​​ടും​​ബ​​ത്തി​​ന് മാ​​ത്ര​​മേ ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ പാ​​ടു​​ള്ളൂ. ഇ​​ഷ്ട​​മു​​ള്ള ഭാ​​ഷ തെ​​ര​​ഞ്ഞെ​​ടു​​ത്ത് ഒ​​ടി​​പി വ​​ഴി വേ​​രി​​ഫി​​ക്കേ​​ഷ​​ന്‍ പൂ​​ര്‍​ത്തി​​യാ​​ക്കു​​ക. ഒ​​രി​​ക്ക​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​ത്ത ഭാ​​ഷ പി​​ന്നീ​​ട് മാ​​റ്റാ​​ന്‍ ക​​ഴി​​യി​​ല്ല. പോ​​ര്‍​ട്ട​​ലി​​ലെ മാ​​പ്പി​​ല്‍ വീ​​ടി​​ന്‍റെ കൃ​​ത്യ​​മാ​​യ സ്ഥാ​​നം റെ​​ഡ് മാ​​ര്‍​ക്ക​​ര്‍ ഉ​​പ​​യോ​​ഗി​​ച്ച് അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തേ​​ണ്ട​​തു​​ണ്ട്.

സെ​​ന്‍​സ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ചോ​​ദ്യ​​ങ്ങ​​ള്‍​ക്ക് മ​​റു​​പ​​ടി ന​​ല്‍​കി വി​​വ​​ര​​ങ്ങ​​ള്‍ പ​​രി​​ശോ​​ധി​​ച്ച ശേ​​ഷം ഫൈ​​ന​​ല്‍ സ​​ബ്മി​​റ്റ് ന​​ല്‍​കു​​ക. വി​​വ​​ര​​ങ്ങ​​ള്‍ വി​​ജ​​യ​​ക​​ര​​മാ​​യി ന​​ല്‍​കി ക​​ഴി​​ഞ്ഞാ​​ല്‍ എ​​ച്ച് എ​​ന്ന് തു​​ട​​ങ്ങു​​ന്ന 11 അ​​ക്ക സെ​​ല്‍​ഫ്-​​എ​​ന്യു​​മ​​റേ​​ഷ​​ന്‍ ഐ​​ഡി (എ​​സ്ഇ​​ഐ​​ഡി) ല​​ഭി​​ക്കും. സെ​​ന്‍​സ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ പി​​ന്നീ​​ട് വീ​​ട് സ​​ന്ദ​​ര്‍​ശി​​ക്കു​​മ്പോ​​ള്‍ ഈ ​​ഐ​​ഡി കൈ​​മാ​​റി​​യാ​​ല്‍ മ​​തി​​യാ​​കും.

ഇ​​തോ​​ടെ വി​​വ​​ര​​ങ്ങ​​ള്‍ ഡി​​ജി​​റ്റ​​ലാ​​യി സ്ഥി​​രീ​​ക​​രി​​ക്ക​​പ്പെ​​ടും. ജൂ​​ണ്‍ 30-ന​​കം വി​​വ​​ര​​ങ്ങ​​ള്‍ സ​​മ​​ര്‍​പ്പി​​ക്കാ​​ത്ത​​വ​​ര്‍​ക്ക് സെ​​ല്‍​ഫ്- എ​​ന്യു​​മ​​റേ​​ഷ​​ന്‍ പൂ​​ര്‍​ത്തി​​യാ​​ക്കാ​​ന്‍ ക​​ഴി​​യി​​ല്ല. അ​​ങ്ങ​​നെ​​യു​​ള്ള​​വ​​രു​​ടെ വി​​വ​​ര​​ങ്ങ​​ള്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ നേ​​രി​​ട്ട് ശേ​​ഖ​​രി​​ക്കും.
സ​​ര്‍​ക്കാ​​ര്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​രും പൊ​​തു​​ജ​​ന​​ങ്ങ​​ളും ഈ ​​സൗ​​ക​​ര്യം പ​​ര​​മാ​​വ​​ധി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് പ്രി​​ന്‍​സി​​പ്പ​​ല്‍ സെ​​ന്‍​സ​​സ് ഓ​​ഫീ​​സ​​ര്‍ കൂ​​ടി​​യാ​​യ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍ കു​​മാ​​ര്‍ മീ​​ണ അ​​റി​​യി​​ച്ചു. കൂ​​ടു​​ത​​ല്‍ വി​​ശ​​ദ​​മാ​​യി കാ​​ര്യ​​ങ്ങ​​ള്‍ മ​​ന​​സി​​ലാ​​ക്കു​​ന്ന​​തി​​ന് പോ​​ര്‍​ട്ട​​ലി​​ല്‍ യൂ​​സ​​ര്‍ ഗൈ​​ഡും ല​​ഭ്യ​​മാ​​ണ്.