
പീരുമേട്: പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് സ്വദേശി ധനുഷ് (24) ആണ് പൊലീസ് പിടിയിലായത്.
പൊലീസ് പറയുന്നത് ഇപ്രകാരം ധനുഷ് മൂന്ന് വർഷങ്ങൾക്കു മുൻപ് 15 വയസുള്ള പെൺകുട്ടിയെ ലൈംഗികാമായി ഉപദ്രവിച്ചു.
പ്രതി തുടർന്ന് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായി. ഏതാനും ദിവസങ്ങൾക്ക് മുൻപ് ധനുഷ് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വീടിന് സമീപം എത്തി വിവരങ്ങൾ ആരാഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണ്ടും പീഡനത്തിന് ഇരയാകേണ്ടിവരും എന്ന് ഭയന്ന പെൺകുട്ടി മാതാപിതാക്കളെവിവരമറിയിക്കുകയുംതുടർന്ന് വണ്ടിപ്പെരിയാർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് എടുത്ത് പ്രതിയെ പിടികൂടി പീരുമേട് കോടതിയിൽ ഹാരാക്കി.








