ഒഡീഷയില്‍ നിന്ന് കോട്ടയത്തേക്ക്; കാറിൽ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ;പിടിയിലായത് കാസര്‍ഗോഡ് സ്വദേശി

Spread the love

അങ്കമാലി: അങ്കമാലിയില്‍ വന്‍ ലഹരി വേട്ടയുമായി എറണാകുളം റൂറല്‍ ജില്ലാ പോലീസും ഡാന്‍സാഫ് ടീമും. 62 കിലോ കഞ്ചാവുമായി കാസര്‍ഗോഡ് സ്വദേശിയെ പോലീസ് സാഹസികമായി കീഴടക്കി.

video
play-sharp-fill

കാസര്‍ഗോഡ് ഉളിയത്തടുക്ക നാഷണല്‍ നഗര്‍ ബിസ്മില്ല മന്‍സിലില്‍ ഹനീഫിനെ (38) ആണ് അങ്കമാലി പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് അങ്കമാലി ടിബി ജംഗ്ഷനില്‍ വെച്ച് പോലീസ് സംഘം പ്രതിയുടെ കാര്‍ തടയുകയായിരുന്നു.

പരിശോധനയ്ക്കിടെ കാറിന്റെ പിന്‍സീറ്റിന് പിന്നില്‍ നിര്‍മ്മിച്ച പ്രത്യേക രഹസ്യ അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 31 കവറുകളിലാക്കി പാ 62 കിലോ കഞ്ചാവാണ് പാക്ക് ചെയ്തിരുന്നത്. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന കഞ്ചാവാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഡീഷയിലെ ലഹരി മാഫിയയില്‍ നിന്നും കഞ്ചാവ് വാങ്ങിയ പ്രതി കോട്ടയം ഭാഗത്തേക്ക് കാറില്‍ വരികയായിരുന്നു. പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ ദേശീയപാത ഒഴിവാക്കി ഊടുവഴികളിലൂടെയാണ് പ്രതി സഞ്ചരിച്ചിരുന്നത്.

ഈ ലഹരി ശൃംഖലയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

റൂറല്‍ ജില്ലയില്‍ ഈ വര്‍ഷം നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയ്ക്ക് നേതൃത്വം നല്‍കിയത് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ജെ. ഉമേഷ് കുമാര്‍, ആലുവ ഡിവൈഎസ്പി ബാബുക്കുട്ടന്‍, അങ്കമാലി എസ്.ഐമാരായ എം.കെ. ശ്യാം, ലാന്‍സി ദാസ്, കെ.പി. വിജു, എം.എസ്. വിജീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ്.