play-sharp-fill

കോട്ടയം നഗരസഭ മുടിച്ച് നാശമാക്കിയിട്ടേ ഞങ്ങൾ കസേര ഒഴിയൂ ; സ്ക്വയർ ഫീറ്റിന് 150 രൂപ വരെ വാടക വാങ്ങാമെന്ന് റവന്യൂ ഇൻസ്പെക്ടർ ശുപാർശ ചെയ്ത കെട്ടിടത്തിന് വാടക വാങ്ങുന്നത് വെറും ആറ് രൂപ മാത്രം; ബാർ ഹോട്ടൽ തുടങ്ങാൻ രാജധാനി ഗ്രൂപ്പിന് നല്കിയ കെട്ടിടത്തിന് പ്രതിമാസ വാടക ഒരു ലക്ഷത്തിൽ താഴെ മാത്രം; ലഭിക്കേണ്ടത് പതിമൂന്ന് ലക്ഷത്തിന് മുകളിൽ; നഗരസഭയ്ക്ക് നഷ്ടം പ്രതിമാസം പന്ത്രണ്ട് ലക്ഷം

സ്വന്തം ലേഖകൻ കോട്ടയം : നഗരസഭ മുടിച്ച് നാശമാക്കിയിട്ടേ ഭരിക്കുന്നവർ കസേര ഒഴിയൂ. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് നട്ടം തിരിയുന്ന നഗരസഭയിൽ ബാർ ഹോട്ടൽ തുടങ്ങാൻ കെട്ടിടം വാടകയ്ക്ക് നല്കിയത് സ്ക്വയർ ഫീറ്റിന് വെറും ആറ് രൂപയ്ക്ക് . സ്ക്വയർ ഫീറ്റിന് 150 രൂപ വരെ വാടക വാങ്ങാമെന്ന് റവന്യൂ ഇൻസ്പെക്ടർ ശുപാർശ ചെയ്ത കെട്ടിടമാണ് വെറും ആറ് രൂപ വാടകയ്ക്ക് നല്കിയത്. നഗരസഭയുടെ എതിർവശത്ത് രാജധാനി ഹോട്ടൽ ഗ്രൂപ്പിനാണ് ഈ വഴി വിട്ട സഹായം ഭരണാധികാരികൾ ചെയ്ത് നല്കിയത്. ഇതേ കെട്ടിടത്തിനോട് […]

കോട്ടയം നഗരസഭയിൽ കെട്ടിടനികുതിയുടെ പേരിൽ തീവെട്ടി കൊള്ള; മുനിസിപ്പൽ ആക്ടിന് വിരുദ്ധമായി ആറ് വർഷത്തെ നികുതി കുടിശിക പിരിച്ച് നഗരസഭ; കൊള്ളപ്പിരിവിൽ പ്രതിഷേധിച്ച് കെട്ടിട ഉടമകൾ ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരസഭയിൽ നികുതിയുടെ പേരിൽ തീവെട്ടികൊള്ള. 2016 മുതലുള്ള അരിയർ തുക ഒന്നായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ അധികൃതർ കെട്ടിട ഉടമകൾക്ക് നോട്ടീസ് നല്കി തുടങ്ങി. 10000 രൂപ മാത്രം നികുതി അടച്ചു കൊണ്ടിരുന്ന കെട്ടിട ഉടമകൾ ഒരു ലക്ഷത്തിന് മുകളിൽ നികുതി അടയ്ക്കേണ്ട ഗതികേടിലാണ്. മുൻസിപ്പൽ ആക്ട് പ്രകാരം മൂന്ന് വർഷത്തിൽ കൂടുതലുള്ള അരിയർ തുക പിരിച്ചെടുക്കരുതെന്ന ചട്ടം നിലനിൽക്കെയാണ് ആറ് വർഷത്തെ അരിയർ തുക ഒന്നാകെ പിരിച്ചെടുക്കുന്നത്. കേരളത്തിലെ മറ്റു നഗരസഭകളിലെല്ലാം 2016 ലെ നികുതി വർധനവ് […]

കോട്ടയം നഗരസഭയിലെ കുത്തഴിഞ്ഞ ഭരണത്തിന് അറുതി വരുമോ? കുടിവെള്ളവും വെളിച്ചവുമില്ലാതെ പൊറുതിമുട്ടി ജനങ്ങൾ; ചാകുന്നതിന് മുൻപെങ്കിലും ഒരു തുള്ളി ശുദ്ധജലം കിട്ടുമോയെന്ന് പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾ ! പദ്ധതിവിഹിതത്തിലും ഏറ്റവും പിന്നിൽ കോട്ടയം നഗരസഭ; അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്കി പ്രതിപക്ഷം

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയിലെ ഭരണ കെടുകാര്യസ്ഥതയ്ക്കെതിരെ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഇടതുമുന്നണിയുടെ തീരുമാനം. നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ ഇന്ന് അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. നഗരസഭാ ഭരണം പരാജയമെന്ന് യുഡിഎഫ് കൗൺസിലർമാരും രഹസ്യമായി സമ്മതിക്കുകയാണ്. നഗരസഭ പദ്ധതിവിഹിതത്തിൽ കോട്ടയം ഏറ്റവും പുറകിലാണെന്നും ജില്ലാ പ്ലാനിങ് ഓഫീസർ നഗരസഭയിൽ വന്ന് യോഗം വിളിച്ചു കൂട്ടിയത് നഗരസഭയുടെ ബലഹീനതയാണെന്നും പല യുഡിഎഫ് കൗൺസിലർമാരും തുറന്ന് പറയുന്നുണ്ട് കോട്ടയം പുരാതനമായ നഗരസഭയാണെങ്കിലും അഴിമതിയുടെ ഈറ്റില്ലമാണ് ഇപ്പോൾ. നഗരത്തിൽ വികസനം എത്തിക്കേണ്ട നഗരസഭയുടെ ഭരണാധികാരികളാകട്ടെ തമ്മിൽ […]

കോട്ടയം നഗരസഭ ഹെൽത്ത് സൂപ്പർവൈസറുടെ സസ്പെൻഷൻ ; ചെയർപേഴ്സണെയും സെക്രട്ടറിയെയും ഉപരോധിച്ച് കെ എം സി എസ് യു പ്രവർത്തകർ

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം നഗരസഭ ഹെൽത്ത് സൂപ്പർവൈസറുടെ സസ്പെൻഷനെ തുടർന്ന് ചെയർപേഴ്സണെയും സെക്രട്ടറിയെയും ഉപരോധിച്ച് കെ എം സി എസ് യു പ്രവർത്തകർ. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ സൂപ്പർവൈസറുടെ സസ്പെൻഷനെ കുറിച്ചുള്ള ചർച്ച അജണ്ടയിൽ അവസാനം ഉൾപ്പെടുത്തുകയും കൗൺസിൽ സമയം കഴിഞ്ഞതിനാൽ ചർച്ചചെയ്യാതെ ഒഴിവാക്കിയതുമാണ് പ്രതിഷേധത്തിന് വഴിവെച്ചത്. ആദ്യം ഉൾപ്പടുത്തേണ്ടിയിരുന്ന അജണ്ട മനപ്പൂർവ്വം അവസാനത്തേക്ക് മാറ്റിയെന്നാണ് ആരോപണം. കൃത്യമായ മറുപടി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് അംഗങ്ങൾ വ്യക്തമാക്കി. അതേസമയം ഹെൽത്ത് സൂപ്പർവൈസറുടെ അന്യായമായ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ എം […]

അഴിമതിയുടെ കൂത്തരങ്ങായി കോട്ടയം നഗരസഭയിലെ ജനന മരണ രജിസ്ട്രേഷൻ വിഭാഗം ; കൈക്കൂലിയുമായി കഴിഞ്ഞ വർഷം 3 ഉദ്യോഗസ്ഥരെ വിജിലൻസ് കൈയ്യോടെ പിടിച്ചിട്ടും കൊള്ളയ്ക്ക് അറുതിവരാതെ കോട്ടയം നഗരസഭ

തേർഡ് ഐ ബ്യൂറോ കോട്ടയം: ജനിച്ചാലും മരിച്ചാലും ശരി, ഞങ്ങൾക്ക് കൈക്കൂലി തരണം, ഇല്ലിങ്കൽ സർട്ടിഫിക്കറ്റിനായി ആഴ്ച്ചകൾ കയറിയിറങ്ങണം, അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന കോട്ടയം നഗരസഭയിലെ ജനന, മരണ രജിസ്ട്രേഷറിലെ ഞെട്ടിക്കുന്ന അഴിമതിക്കഥകളാണ് തേർഡ് ഐ ന്യൂസ് ലൈവ് ഇന്ന് രാവിലെ പുറത്തു വിട്ടത്.. ജനന മരണ രജിസ്‌ട്രേഷനിൽ  വൻ കൈക്കൂലിയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പിടിച്ചു പറിച്ചു വാങ്ങുന്നതെന്ന നിരന്തര പരാതിയെ തുടർന്ന് തേർഡ് ഐ ആൻ്റി കറപ്ഷൻ ടീം ദിവസങ്ങളായി അന്വേഷണം നടത്തി വരികയായിരുന്നു. വീഡിയോ ഇവിടെ കാണാം അന്വേഷണത്തിൽ അഴിമതിക്ക് […]

കോട്ടയം നഗരസഭയില്‍ ബിജെപി- കോണ്‍ഗ്രസ് ഒത്തുകളിയെന്ന് സിപിഎം ; വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ്‌കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ബിജെപിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് മത്സരിച്ചുവെന്ന് ആരോപണം

സ്വന്തം ലേഖകന്‍ കോട്ടയം: കോട്ടയം നഗരസഭയില്‍ ബി.ജെ.പിക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ്‌ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചതെന്ന് സി.പി.എം ആരോപണം. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും -ബി.ജെ.പിയും ഒത്തുകളിച്ചെന്നായിരുന്നു എല്‍.ഡി.എഫിന്റെ വാദം. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് ബി.ജെ.പിയുടെ 4 അംഗങ്ങളും എല്‍.ഡി.എഫിന്റെ 2 അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവശേഷിക്കുന്ന 2 സീറ്റുകളിലേക്കായിരുന്നു ബുധനാഴ്ച തെരഞ്ഞെടുപ്പ്. ഇതില്‍ എല്‍.ഡി.എഫിന് രണ്ടംഗങ്ങളെ വിജയിപ്പിനുള്ള വോട്ട് ഉണ്ടായിരുന്നു. ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ബി.ജെ.പിക്കും എല്‍.ഡി.എഫിനും കക്ഷിനില തുല്യമാകുകയും അധ്യക്ഷനെ ടോസിലൂടെ കണ്ടെത്താനും സാധിക്കുമായിരുന്നു എന്ന് സിപിഎം […]

സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബി.ജെ.പി കൗൺസിലർ, മനുസ്മൃതിയിലെ വാക്കുകളെന്ന് സി.പി.എം ; പിപിഇ കിറ്റ് ധരിച്ച് മറ്റ് രണ്ട് കൗൺസിലർമാർ : കോട്ടയം നഗരസഭയിലെ സത്യപ്രതിജ്ഞാ വിശേഷങ്ങൾ ഇങ്ങനെ

വിഷ്ണു  കോട്ടയം : തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം വാർത്തകളിൽ ഇടം നേടിയ കോട്ടയം നഗരസഭയിലെ കൗൺസിലമാരുടെ സത്യപ്രതിജ്ഞാ ദിവസവും വിവാദമാകുകയാണ്. നഗരസസഭയിലെ കണ്ണാടിക്കടവ് 41-ാം വാർഡിലെ ബി.ജെ.പി കൗൺസിലർ ശങ്കരൻ സംസൃകൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തത് ഏറെ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഇതോടെ നഗരസഭയിലെ മറ്റ് കൗൺസിലർമാർ കേരളത്തിന്റെ ഭരണഭാഷയായ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നും അതല്ലെങ്കിൽ മലയാളത്തിലേക്ക് തർജ്ജിമ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ വരണാധികാരി ഇടപെടുകയും ഭരണഘടന അംഗീകരിച്ച ഏത് ഭാഷയിലും സത്യപ്രതിജ്ഞ ചെയ്യാമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെ ശങ്കരൻ സത്യപ്രതിജ്ഞയ്ക്കിടയിൽ മനുസ്മൃതിയിലെ വാക്കുകൾ […]

ഈ വിജയം കോണ്‍ഗ്രസിന്റെ വഞ്ചനയ്ക്കുള്ള മറുപടി, സഭയും നേതൃത്വവും ഒപ്പം നിന്നില്ലെങ്കിലും ജനങ്ങള്‍ എനിക്കൊപ്പം : പി.ഡി. സുരേഷ്

ശ്രീലക്ഷ്മി അരുൺ കോട്ടയം: എല്‍.ഡി.എഫ് 22 സീറ്റും യു.ഡി.എഫ് 21 സീറ്റും ബി.ജെ.പി 8 സീറ്റും നേടിയ കോട്ടയം നഗരസഭയില്‍ ആര് ഭരണം പിടിക്കുമെന്നതില്‍ സ്വതന്ത്രര്‍ നിര്‍ണ്ണയിക്കുന്ന പങ്ക് ചെറുതല്ല. നഗരസഭയിലെ 18-ാം വാര്‍ഡില്‍ നിന്ന് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച്, 265 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അസൂയാവഹമായ വിജയം നേടിയ ആളാണ് പി.ഡി.സുരേഷ്. 37 വര്‍ഷമായി വലത്പക്ഷ സഹയാത്രികനായിരുന്ന സുരേഷിന് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നതിന് കാരണം, യു.ഡി.എഫില്‍ നിന്ന് നേരിട്ട അവഗണനയാണ്. സഭയുടെയും കരയോഗത്തിന്റെയും പല്ല് കൊഴിഞ്ഞ നേതാക്കളുടെയും താല്പര്യ പ്രകാരം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം […]

കോട്ടയം നഗരസഭ ഇടത്തോട്ടോ വലത്തോട്ടോ ? കോട്ടയത്ത് ബിന്‍സിയുടെ തീരുമാനം നിര്‍ണ്ണായകം

തേര്‍ഡ് ഐ ബ്യൂറോ കോട്ടയം നഗരസഭയിലെ 52-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്, ഇരുമുന്നണികളെയും ഞെട്ടിച്ചാണ് ബിന്‍സി സെബാസ്റ്റിയന്‍ വിജയകിരീടമണിഞ്ഞത്. ഇന്നലെ മുതല്‍ കോട്ടയം നഗരസഭാ അധ്യക്ഷസ്ഥാനത്തേക്ക് ഏറ്റവുമധികം ഉയര്‍ന്ന കേള്‍ക്കുന്ന പേരും ബിന്‍സിയുടേത് തന്നെ. 52 അംഗ സഭയില്‍ എല്‍.ഡി.എഫ് 22 സീറ്റും യു.ഡി.എഫ് 21 സീറ്റും ബി.ജെ.പി 8 സീറ്റും നേടിയപ്പോള്‍ സ്വതന്ത്രയായി വിജയിച്ച ബിന്‍സിയുടെ തീരുമാനം നിര്‍ണ്ണായകമാവും. ഇരുമുന്നണികളെയും ഞെട്ടിച്ച് വിജയം നേടിയ ബിന്‍സി ഇനി ആരോടൊപ്പമാവും മുന്നോട്ട് ?. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, അത് സാധിച്ചില്ല. […]

കോട്ടയം നഗരസഭയിലേക്കുള്ള ബിജെപിയുടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായി ; ആദ്യഘട്ടത്തിലെ 25 സ്ഥാനാർത്ഥികളെ അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

തേർഡ് ഐ ബ്യൂറോ കോട്ടയം : കോട്ടയം നഗരസഭയിലേക്കുള്ള ബിജെപിയുടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായി ആദ്യഘട്ടത്തിലെ 25 സ്ഥാനാർത്ഥികളുടെ പേരും വാർഡും ചുവടെ വാർഡ് 1 ഗാന്ധിനഗർ നോർത്ത് പി.കെ രവീന്ദ്രൻ വാർഡ്‌ 8 ടെമ്പിൾ അനിൽകുമാർ റ്റി. ആർ വാർഡ് 10 പുല്ലരിക്കുന്ന് പ്രീതാ സന്തോഷ് വാർഡ് 11 മള്ളൂശ്ശേരി എം.എസ് ബ്രയിൻ വാർഡ് 19 കളക്ടേറ്റ് റീബാവർക്കി വാർഡ് 20 കത്തീഡ്രൽ അനീഷാ പ്രദീപ് വാർഡ് 21 തിരുനക്കര രതീഷ്കുമാർ എം.ആർ വാർഡ് 22 ചിറയിൽപ്പാടം എൻ.ബി നാരായണൻനായർ വാർഡ് 23 […]