അഴിമതിയുടെ കൂത്തരങ്ങായി കോട്ടയം നഗരസഭയിലെ ജനന മരണ രജിസ്ട്രേഷൻ വിഭാഗം ; കൈക്കൂലിയുമായി കഴിഞ്ഞ വർഷം 3 ഉദ്യോഗസ്ഥരെ വിജിലൻസ് കൈയ്യോടെ പിടിച്ചിട്ടും കൊള്ളയ്ക്ക് അറുതിവരാതെ കോട്ടയം നഗരസഭ

അഴിമതിയുടെ കൂത്തരങ്ങായി കോട്ടയം നഗരസഭയിലെ ജനന മരണ രജിസ്ട്രേഷൻ വിഭാഗം ; കൈക്കൂലിയുമായി കഴിഞ്ഞ വർഷം 3 ഉദ്യോഗസ്ഥരെ വിജിലൻസ് കൈയ്യോടെ പിടിച്ചിട്ടും കൊള്ളയ്ക്ക് അറുതിവരാതെ കോട്ടയം നഗരസഭ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജനിച്ചാലും മരിച്ചാലും ശരി, ഞങ്ങൾക്ക് കൈക്കൂലി തരണം, ഇല്ലിങ്കൽ സർട്ടിഫിക്കറ്റിനായി ആഴ്ച്ചകൾ കയറിയിറങ്ങണം, അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന കോട്ടയം നഗരസഭയിലെ ജനന, മരണ രജിസ്ട്രേഷറിലെ ഞെട്ടിക്കുന്ന അഴിമതിക്കഥകളാണ് തേർഡ് ഐ ന്യൂസ് ലൈവ് ഇന്ന് രാവിലെ പുറത്തു വിട്ടത്.. ജനന മരണ രജിസ്‌ട്രേഷനിൽ  വൻ കൈക്കൂലിയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പിടിച്ചു പറിച്ചു വാങ്ങുന്നതെന്ന നിരന്തര പരാതിയെ തുടർന്ന് തേർഡ് ഐ ആൻ്റി കറപ്ഷൻ ടീം ദിവസങ്ങളായി അന്വേഷണം നടത്തി വരികയായിരുന്നു. വീഡിയോ ഇവിടെ കാണാം

അന്വേഷണത്തിൽ അഴിമതിക്ക് ഇടനില നിൽക്കുന്നത് ഫുട്പാത്തിൽ ഇരുന്ന് അപേക്ഷ തയ്യാറാക്കുന്നയാളാണെന്ന് തേർഡ് ഐ ന്യൂസ് ആന്റി കറപ്ഷൻസ് ടീം കണ്ടെത്തി. 25 വർഷം മുൻപ് നടന്ന മരണം രജിസ്സ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടാണ് തേർഡ് ഐടീം  ജനന മരണ രജിസ്ട്രാറെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രജിസ്ട്രാട്രാർക്ക് വേണ്ടി റോഡരികിലെ ഫുട്പാത്തിൽ ഇരുന്ന് കൈക്കൂലി വില പേശി വാങ്ങുന്ന അപേക്ഷ എഴുത്തുകാരൻ തേർഡ് ഐ ടീമിനോട് രജിസ്ട്രാർ സാനുവിന് കൈക്കൂലി കൊടുത്താൽ പെട്ടന്ന് കാര്യം നടത്തിത്തരാം എന്ന് പറയുന്ന ഞെട്ടിക്കുന്ന വീഡിയോ തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിടുന്നു. വീഡിയോ ഇവിടെ കാണാം..

കൂടുതൽ തുക കൈക്കൂലി നല്കിയാൽ കുറഞ്ഞ സമയത്തിനുള്ളിൽ രേഖകൾ റെഡിയാക്കി നൽകാമെന്നും പറഞ്ഞാണ് ഇയാൾ അപേക്ഷകരിൽ നിന്നും കൈക്കൂലി വാങ്ങിയിരുന്നത്. ഇതിനിടെ ജനന മരണ രജിസ്ട്രാറായിരുന്ന സാനു  കോട്ടയം നഗരസഭയിൽ നിന്നും ചങ്ങനാശേരി നഗരസഭയിലേയ്ക്കു വ്യാഴാഴ്ച പ്രമോഷനോടു കൂടി സ്ഥലം മാറി പോയി. ഈ ഉദ്യോഗസ്ഥനെതിരെ കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഗുരുതരമായ ആരോപണം  ഉയർന്നിരുന്നു.

കോട്ടയത്ത് വച്ച് നടന്ന വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയ തൃശൂർ സ്വദേശിയായ യുവാവിനെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മടക്കി വിടുകയും, പിന്നീട് വാർഡ് കൗൺസിലർ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കിയതിനേ തുടർന്ന് രജിസ്ട്രാർ തൃശൂരിലെ യുവാവിൻ്റെ വീട്ടിലെത്തി സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തിരുന്നു.

നഗരസഭ പ്രവേശന കവാടത്തിലെ മതിലിൻ്റെ  അഴികൾ ഇളക്കിമാറ്റിയാണ് ഇടനിലക്കാരൻ ഫുട്പാത്തിൽ ഇരിക്കുന്നത്.ഈ കിളിവാതിലിലൂടെയാണ് മുൻസിപാലിറ്റിയുടെ അകത്ത് നിൽക്കുന്നവരെ കൈകാണിച്ച് വിളിക്കുകയും പണം കൈമാറുകയും ചെയ്യുന്നത്. ഇയാളെക്കുറിച്ച് സ്ഥിരം പരാതി ഉയർന്നതിനാൽ മുൻപ് മുനിസിപ്പാലിറ്റിക്ക് അകത്തിരുന്ന് അപേക്ഷ തയ്യാറാക്കിയിരുന്ന ഇയാളെ മുൻ നഗരസഭ അധ്യക്ഷ ഡോ പി ആർ സോന പുറത്താക്കിയിരുന്നു

ഇതിനിടെ കൈക്കൂലിക്കാരനായ രജിസ്ട്രാർ സ്ഥലം മാറുകയും പകരം പുതിയ ആൾ വരികയും ചെയ്തു. പകരമെത്തിയത് കൃഷ്ണകുമാർ എന്നയാളാണ്. അഴിമതി രഹിത ഉദ്യോഗസ്ഥനെന്ന പ്രതിഛായയുള്ള ഇദ്ദേഹം ചുമതലയേറ്റതോടെ വലിയ ആശ്വാസത്തിലാണ് കോട്ടയത്തെ ജനങ്ങൾ