video
play-sharp-fill

അഴിമതിയുടെയും കെടുകാര്യസ്ഥതയുടേയും ഈറ്റില്ലമായി കോട്ടയം നഗരസഭ..!! വാർഷിക പദ്ധതിക്ക് കൗൺസിൽ അംഗീകാരം ലഭിച്ചെന്ന് നഗരസഭാ അധ്യക്ഷയും സെക്രട്ടറിയും , ഇല്ലന്ന് എൽഡിഎഫും ബിജെപിയും; വാർഷിക പദ്ധതി സമർപ്പണത്തെ ചൊല്ലിയുള്ള തർക്കങ്ങൾ നഗരസഭയിൽ ചൂടുപിടിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം : അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഈറ്റില്ലമായി കോട്ടയം നഗരസഭ.. കൗൺസിൽ അംഗീകാരം ലഭിക്കാതെ മിനിറ്റ്സുകൾ പാസാക്കുന്ന നഗരസഭാദ്ധ്യക്ഷയുടെ ഏകാധിപത്യ ഭരണത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. വാർഷിക പദ്ധതി സമർപ്പണത്തെ ചൊല്ലിയുള്ള തർക്കങ്ങൾ വീണ്ടും നഗരസഭയിൽ ചൂടുപിടിക്കുകയാണ്. മാർച്ച് 31ന് സമർപ്പിക്കേണ്ടിയിരുന്ന വാർഷിക പദ്ധതി ജൂൺമാസം അവസാനിക്കാറായിട്ടും സമർപ്പിക്കാൻ കഴിയാതെ വന്നതോടെ വീണ്ടും കൗൺസിൽ യോഗം വിളിച്ചു ചേർത്തിരുന്നു. കഴിഞ്ഞ 26ന് ചേർന്ന കൗൺസിൽ യോഗത്തിൽ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട കണക്ക് വിവരം തെറ്റാണെന്നും പദ്ധതികളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച് എൽഡിഎഫും ബിജെപിയും യുഡി […]

നാണമുണ്ടോ ഭരണാധികാരികളെ നിങ്ങൾക്ക്? നിങ്ങൾ മൂക്കുമുട്ടെ തിന്നുന്നില്ലേ? കെട്ടിട നികുതിയുടെ പേരിൽ ജനങ്ങളെ കൊള്ളയടിച്ച് കോടികൾ തട്ടിയിട്ടും പാവപ്പെട്ട ശുചീകരണ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കില്ല; കോട്ടയം നഗരസഭയിലെ ദിവസവേതനക്കാരായ ശുചീകരണ തൊഴിലാളികൾക്ക് അഞ്ച് മാസമായി ശമ്പളമില്ല; പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി കുംഭ നിറയ്ക്കുന്ന നഗരസഭയ്ക്കാണ് പട്ടിണിപ്പാവങ്ങളായ തൊഴിലാളികൾക്ക് കൂലി നൽകാൻ കഴിയാത്തത്..!!

സ്വന്തം ലേഖകൻ കോട്ടയം : നഗരസഭയിലെ താൽക്കാലിക ജീവനക്കാരായ ശുചീകരണ തൊഴിലാളികൾക്ക് അഞ്ചുമാസമായി ശമ്പളമില്ല. കരാർ അടിസ്ഥാനത്തിൽ നിയമിച്ച പതിനഞ്ചോളം തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് ശമ്പളം മുടങ്ങിയതോടെ ഗതികേടിലായത്. തു​ച്ഛ​മാ​യ വേ​ത​ന​മാ​ണ്​ ഇ​വ​ർ​ക്കു​ ലഭിക്കുന്നത് . അ​തു​പോ​ലും കൃ​ത്യ​മാ​യി ന​ൽ​കാ​ൻ നഗരസഭയ്ക്കാവുന്നി​ല്ല. ചോദ്യം ചെയ്താൽ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് തടിയൂരും..!! പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി കുംഭനിറയ്ക്കുന്ന നഗരസഭയ്ക്കാണ് പട്ടിണിപ്പാവങ്ങളായ തൊഴിലാളികൾക്ക് കൂലി നൽകാൻ കഴിയാത്തത്. ഇതോടെ സാധാരണക്കാരായ ഇവരുടെ കുടുംബങ്ങൾ കൂടിയാണ് പട്ടിണിയിലാകുന്നത്. അഞ്ചുമാസമായി ശമ്പളം മുടങ്ങിയിട്ടും യാതൊരു നീരസവും കാട്ടാതെയാണ് തൊഴിലാളികൾ രാവന്തിയോളം […]

നാട് കുട്ടിച്ചോറായാലും കോട്ടയം നഗരസഭയിലെ തമ്മിലടി തീരില്ല ;വാര്‍ഷിക പദ്ധതി സമര്‍പ്പിക്കാത്ത കോട്ടയം നഗരസഭയോട് വിശദീകരണം തേടി ജില്ലാ ആസൂത്രണ സമിതി

സ്വന്തം ലേഖകൻ കോട്ടയം : വാർഷിക പദ്ധതി അംഗീകാരത്തിന്‌ സമർപ്പിക്കാത്ത ഏക തദ്ദേശസ്ഥാപനമായ കോട്ടയം നഗരസഭയോട്‌ വിശദീകരണം തേടാൻ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. മാർച്ച്‌ 31ന്‌ മുമ്പ്‌ പദ്ധതി സമർപ്പിച്ച്‌ അംഗീകാരം നേടേണ്ട സ്ഥാനത്ത്‌ ജൂൺ മാസം അവസാനിക്കാറായിട്ടും പദ്ധതി സമർപ്പിക്കാത്ത സാഹചര്യത്തിലാണ്‌ യുഡിഎഫ്‌ അംഗങ്ങളും ഉൾപ്പെട്ട ആസൂത്രണസമിതിയുടെ തീരുമാനം. കോട്ടയം നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ കെടുകാര്യസ്ഥതയ്‌ക്കെതിരെ നഗരസഭാ സെക്രട്ടറിയെ സർക്കാർ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. ഇനി സർക്കാരിന്റെ പ്രത്യേകാനുമതിയോടെ മാത്രമേ പദ്ധതി സമർപ്പിച്ച്‌ അംഗീകാരം നേടാൻ കഴിയൂ. അനുമതി ലഭിച്ചാൽത്തന്നെ […]

കോട്ടയം നഗരസഭയിൽ ഉപതിരഞ്ഞെടുപ്പ്..!! ഉപതിരഞ്ഞെടുപ്പിലേക്ക് എത്തിയത് പുത്തൻതോട് കൗൺസിലർ ജിഷ ഡെന്നിയുടെ മരണത്തെതുടർന്ന്..!! രാഷ്ട്രീയ ബലാബലത്തിനപ്പുറം ആര് വിജയിച്ചാലും ഭരണത്തിൽ ചലനമുണ്ടാകില്ല..!!

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരസഭയിൽ ഉപതിരഞ്ഞെടുപ്പ്. നഗരസഭയിലെ 38–ാം വാർഡിലാണ് (പുത്തൻതോട്) 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 31നു നടക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനവും വരണാധികാരിയുടെ നോട്ടിസും ഇന്നു പരസ്യപ്പെടുത്തും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 11 ആണ്. 12നു പത്രികകളുടെ സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള തീയതി 15. കോൺഗ്രസ് കൗൺസിലറായിരുന്ന ജിഷ ഡെന്നിയുടെ വിയോഗത്തിലൂടെ വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. കാൻസർ രോഗബാധിതയായി ചികിത്സയിലിരിക്കെയാണ് ജിഷ ഡെന്നിയുടെ വിയോഗം. കോട്ടയം നഗരസഭ 38-ാം ചിങ്ങവനം-പുത്തൻതോട് വാർഡ് കോൺഗ്രസ് […]

വ്യാപാരികളുടെ ‘വയറ്റത്തടിച്ച്’ കോട്ടയം നഗരസഭ..! നികുതി കൊള്ള നടത്തിയത് പോരാഞ്ഞിട്ട് തൊഴിൽ നികുതിയിലും കൊള്ള; കോഴിക്കോട് കോർപ്പറേഷനിൽ ചെറുകിട സ്ഥാപങ്ങളുടെ തൊഴിൽ കരം ഒരുവർഷത്തേക്കു വെറും 1200 രൂപ മാത്രം ; കോട്ടയം നഗരസഭയുടെ കീഴിൽ 2500 രൂപ.. ഇമ്മാതിരി കൊള്ള നടത്തിയിട്ടും കര പറ്റാതെ കോട്ടയം നഗരസഭ ..! കൂടുതലായി വാങ്ങിച്ച നികുതി തിരികെ വേണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമകളും വ്യാപാരികളും ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയത്തെ വ്യാപാരി സമൂഹത്തെ കൊള്ളയടിച്ച് കുംഭനിറക്കുകയാണ് കോട്ടയം നഗരസഭ. നഗരസഭ നടത്തുന്ന നികുതി കൊള്ളക്കെതിരെ വ്യാപക പരാതികൾ ഉയർന്നെങ്കിലും ഇതൊന്നും കണ്ട മട്ട് ഭരിക്കുന്നവർക്കില്ല. എല്ലാ നിയമ വശങ്ങളും പാലിച്ചുകൊണ്ട്‌ കച്ചവടം നടത്തുന്ന പാവപെട്ട ചെറുകിട കച്ചവടക്കർ ലൈസെൻസ് പുതുക്കുന്നതിന് ഒരു ദിവസം താമസിച്ചാൽ മിനിമം 2000 രൂപ മുതൽ മുകളിലോട്ടാണ് നഗരസഭ പിഴയായി ഈടാക്കുന്നത്. സാധാരണക്കാരായ നിരവധി കച്ചവടക്കാരാണ് ഭീമമായ പിഴത്തുക അടക്കുവാൻ നിർവ്വാഹമില്ലാത്തതിനാൽ പ്രതിസന്ധിയിലായിരിക്കുന്നത്. ഇതേ സ്ഥാനത്ത് മഹാനഗരമായ കോഴിക്കോട് കോർപ്പറേഷനിൽ ചെറുകിട സ്ഥാപങ്ങളുടെ തൊഴിൽ […]

കോട്ടയം നഗരസഭയിലെ നികുതി കൊള്ളയ്‌ക്കെതിരെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിച്ചു ; മുനിസിപ്പൽ ആക്ടിന് വിരുദ്ധമായി കെട്ടിട ഉടമകളെ പിഴിഞ്ഞ് നഗരസഭ നികുതി പിരിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം : നഗരസഭയുടെ നികുതി കൊള്ളയ്‌ക്കെതിരെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. കൗൺസിലിൽ കൂടിയാലോചിക്കാതെ നഗരസഭ നികുതി വർധിപ്പിച്ചതിനെതിരെയാണ് പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയത്. ഇതേ തുടർന്ന് നാളെ അടിയന്തര കൌൺസിൽ ചേരാൻ തീരുമാനിച്ചു. നഗരസഭയുടെ അനധികൃത നികുതി കൊള്ളയ്‌ക്കെതിരെ വ്യാപകമായി പരാതികൾ ഉയർന്നിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നഗരസഭ കെട്ടിട നികുതി വർദ്ധിപ്പിച്ചതും അരിയർ തുക ഒന്നാകെ പിരിച്ചെടുക്കുന്നതും 2016 മുതലുള്ള അരിയർ തുക ഒന്നായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ കെട്ടിട ഉടമകൾക്ക് നോട്ടീസ് നല്കിയതോടെയാണ് […]

കോട്ടയം നഗരത്തിലെ റോഡുകളിൽ അനധികൃതമായി ഡിവൈഡർ ബോർഡുകൾ സ്ഥാപിച്ച് വ്യാപാര സ്ഥാപനങ്ങളുടെ പരസ്യം വെച്ച് ലക്ഷങ്ങൾ തട്ടുന്നു..! നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകളെല്ലാം അനധികൃതമെന്ന് പിഡബ്ലുഡി !

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം നഗരത്തിൽ പിഡബ്ല്യുഡിയുടെയോ നഗരസഭയുടെയോ അനുമതിയില്ലാതെ റോഡുകളിൽ ഡിവൈഡർ ബോർഡുകൾ സ്ഥാപിച്ച് വ്യാപാര സ്ഥാപനങ്ങളുടെ പരസ്യം വെച്ച് ലക്ഷങ്ങൾ തട്ടുന്നു. 2010 മുതൽ ഇത്തരം പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിന് നഗരസഭയോ , പി ഡബ്ലുഡിയോ ആർക്കും അനുവാദം നല്കിയിട്ടില്ല. നഗരത്തിലെ ചില ഉന്നതരുടെ ഒത്താശയോടുകൂടി പരസ്യ ബോർഡുകൾ സ്ഥാപിച്ച് ലക്ഷങ്ങൾ തട്ടുകയാണ്. ട്രാഫിക്ക് ഐലന്റിലടക്കം ഇത്തരത്തിൽ അനധികൃതമായി പരസ്യങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഡ്രൈവർമാരുടെ ശ്രദ്ധതിരിക്കുന്നതും അപകടമുണ്ടാക്കുന്നതുമാണ്. പിഡബ്ല്യുഡി വക റോഡുകളിൽ ഡിവൈഡർ സ്ഥാപിച്ച് പരസ്യം വെയ്ക്കുന്നതിന് ആർക്കെങ്കിലും അനുമതി നൽകിയിട്ടുണ്ടോയെന്നും, […]

കോട്ടയം നഗരസഭയിലെ വാടകത്തട്ടിപ്പ്; രാജധാനി ബാറിന് സ്ക്വയർ ഫീറ്റിന് 15 രൂപ വാടകയ്ക്ക് 3504 സ്ക്വയർ ഫീറ്റ് കെട്ടിടം നല്കാനുളള തീരുമാനം തിരുത്തി നഗരസഭ ; ലക്ഷങ്ങളുടെ വരുമാനനഷ്ടവും അഴിമതിയും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് വിജിലൻസിനെ സമീപിച്ചതോടെ വാടക സ്ക്വയർ ഫീറ്റിന് 110 ആയി ഉയർന്നു “പ്രതിമാസം മൂന്നര ലക്ഷത്തോളം രൂപയുടെലാഭം ; തേർഡ് ഐ ബിഗ് ഇംപാക്ട്

സ്വന്തം ലേഖകൻ കോട്ടയം : നഗരഹൃദയത്തിലുള്ള രാജധാനി ബാറിന് സ്ക്വയർ ഫീറ്റിന് 15 രൂപ വാടകയ്ക്ക് 3504 സ്ക്വയർ ഫീറ്റ് കെട്ടിടം നല്കാനുളള തീരുമാനം തിരുത്തി നഗരസഭ . ലക്ഷങ്ങളുടെ വരുമാനനഷ്ടവും അഴിമതിയും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ. കെ ശ്രീകുമാർ വിജിലൻസിനെ സമീപിച്ചതോടെയാണ് വാടക സ്ക്വയർ ഫീറ്റിന് 110 ആയി ഉയർത്തിയത്. വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കോട്ടയം നഗരസഭയ്ക്ക് പ്രതിമാസം മൂന്നര ലക്ഷത്തോളം രൂപയുടെ ലാഭമാണ് ഇതിലൂടെ ഉണ്ടായത്. ഇതേ കെട്ടിടത്തിനോട് ചേർന്ന് കിടക്കുന്ന പഴയ […]

മുനിസിപ്പൽ ആക്ടിന് വിരുദ്ധമായി കെട്ടിട നികുതി പിരിക്കൽ; കോട്ടയം നഗരസഭയുടെ കൊള്ളപ്പിരിവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയിൽ നടക്കുന്ന നികുതി കൊള്ളയ്ക്ക് തടയിട്ട് ഹൈക്കോടതി. 2016 മുതലുള്ള അരിയർ തുക ഒന്നായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ കെട്ടിട ഉടമകൾക്ക് നോട്ടീസ് നല്കിയതോടെയാണ് നഗരസഭയിൽ നടക്കുന്ന അനധികൃത നികുതി പിരിവ് കെട്ടിട ഉടമകൾക്ക് ബോധ്യപ്പെട്ടത്. മുൻസിപ്പൽ ആക്ട് പ്രകാരം മൂന്ന് വർഷത്തിൽ കൂടുതലുള്ള അരിയർ തുക പിരിച്ചെടുക്കരുതെന്ന ചട്ടം നിലനിൽക്കെയാണ് ആറ് വർഷത്തെ അരിയർ തുക ഒന്നാകെ പിരിച്ചെടുക്കുന്നത്. ഇതോടെ 10000 രൂപ മാത്രം നികുതി അടച്ചു കൊണ്ടിരുന്ന കെട്ടിട ഉടമകൾ ഒരു ലക്ഷത്തിന് മുകളിൽ നികുതി അടയ്ക്കേണ്ട […]

കോട്ടയം നഗരസഭ മുടിച്ച് നാശമാക്കിയിട്ടേ ഞങ്ങൾ കസേര ഒഴിയൂ ; സ്ക്വയർ ഫീറ്റിന് 150 രൂപ വരെ വാടക വാങ്ങാമെന്ന് റവന്യൂ ഇൻസ്പെക്ടർ ശുപാർശ ചെയ്ത കെട്ടിടത്തിന് വാടക വാങ്ങുന്നത് വെറും ആറ് രൂപ മാത്രം; ബാർ ഹോട്ടൽ തുടങ്ങാൻ രാജധാനി ഗ്രൂപ്പിന് നല്കിയ കെട്ടിടത്തിന് പ്രതിമാസ വാടക ഒരു ലക്ഷത്തിൽ താഴെ മാത്രം; ലഭിക്കേണ്ടത് പതിമൂന്ന് ലക്ഷത്തിന് മുകളിൽ; നഗരസഭയ്ക്ക് നഷ്ടം പ്രതിമാസം പന്ത്രണ്ട് ലക്ഷം

സ്വന്തം ലേഖകൻ കോട്ടയം : നഗരസഭ മുടിച്ച് നാശമാക്കിയിട്ടേ ഭരിക്കുന്നവർ കസേര ഒഴിയൂ. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് നട്ടം തിരിയുന്ന നഗരസഭയിൽ ബാർ ഹോട്ടൽ തുടങ്ങാൻ കെട്ടിടം വാടകയ്ക്ക് നല്കിയത് സ്ക്വയർ ഫീറ്റിന് വെറും ആറ് രൂപയ്ക്ക് . സ്ക്വയർ ഫീറ്റിന് 150 രൂപ വരെ വാടക വാങ്ങാമെന്ന് റവന്യൂ ഇൻസ്പെക്ടർ ശുപാർശ ചെയ്ത കെട്ടിടമാണ് വെറും ആറ് രൂപ വാടകയ്ക്ക് നല്കിയത്. നഗരസഭയുടെ എതിർവശത്ത് രാജധാനി ഹോട്ടൽ ഗ്രൂപ്പിനാണ് ഈ വഴി വിട്ട സഹായം ഭരണാധികാരികൾ ചെയ്ത് നല്കിയത്. ഇതേ കെട്ടിടത്തിനോട് […]