കോട്ടയം നഗരസഭയിൽ ഉപതിരഞ്ഞെടുപ്പ്..!! ഉപതിരഞ്ഞെടുപ്പിലേക്ക് എത്തിയത് പുത്തൻതോട്  കൗൺസിലർ  ജിഷ ഡെന്നിയുടെ മരണത്തെതുടർന്ന്..!! രാഷ്ട്രീയ ബലാബലത്തിനപ്പുറം ആര് വിജയിച്ചാലും ഭരണത്തിൽ ചലനമുണ്ടാകില്ല..!!

കോട്ടയം നഗരസഭയിൽ ഉപതിരഞ്ഞെടുപ്പ്..!! ഉപതിരഞ്ഞെടുപ്പിലേക്ക് എത്തിയത് പുത്തൻതോട് കൗൺസിലർ ജിഷ ഡെന്നിയുടെ മരണത്തെതുടർന്ന്..!! രാഷ്ട്രീയ ബലാബലത്തിനപ്പുറം ആര് വിജയിച്ചാലും ഭരണത്തിൽ ചലനമുണ്ടാകില്ല..!!

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരസഭയിൽ ഉപതിരഞ്ഞെടുപ്പ്. നഗരസഭയിലെ 38–ാം വാർഡിലാണ് (പുത്തൻതോട്) 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 31നു നടക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനവും വരണാധികാരിയുടെ നോട്ടിസും ഇന്നു പരസ്യപ്പെടുത്തും.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 11 ആണ്. 12നു പത്രികകളുടെ സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള തീയതി 15. കോൺഗ്രസ് കൗൺസിലറായിരുന്ന ജിഷ ഡെന്നിയുടെ വിയോഗത്തിലൂടെ വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. കാൻസർ രോഗബാധിതയായി ചികിത്സയിലിരിക്കെയാണ് ജിഷ ഡെന്നിയുടെ വിയോഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരസഭ 38-ാം ചിങ്ങവനം-പുത്തൻതോട് വാർഡ് കോൺഗ്രസ് കൗൺസിലറായിരുന്നു. 2010-2015 കാലയളവിളും കോട്ടയം നഗരസഭ കൗൺസിലർ ആയിരുന്നു. ഇരുമുന്നണികൾക്കും സീറ്റുനില തുല്യമായിരുന്ന നഗരസഭയിൽ കൗൺസിലറുടെ വേർപാടിലൂടെ യുഡിഎഫിന് ഒരു സീറ്റ് കുറ‍ഞ്ഞു. എൽഡിഎഫ് ഒരു സീറ്റിനു മുൻപിലെത്തി.

22 കൗൺസിലർമാർ വീതമാണ് യുഡിഎഫിനും എൽഡിഎഫിനും ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും നിർണായകമാകും. യുഡിഎഫ് വിമത സ്ഥാനാർഥിയായി ഗാന്ധിനഗർ സൗത്തിൽ ( 52–ാം വാർഡ്) നിന്നു വിജയിച്ച ബിൻസി സെബാസ്റ്റ്യൻ യുഡിഎഫ് പിന്തുണയോടെ നഗരസഭാധ്യക്ഷയായി. 52 അംഗ കൗൺസിലിൽ യുഡിഎഫിന് 21 കൗൺസിലർമാരാണ് ഉണ്ടായിരുന്നത്. ബിൻസിയുടെ പിന്തുണയോടെ അംഗബലം 22 ആയി. ബിജെപിക്ക് 8 കൗൺസിലർമാരാണുള്ളത്.