മരുമകൾ കരിങ്കല്ല് കൊണ്ട് ഭർതൃമാതാവിന്റെ തലയ്ക്കടിച്ച സംഭവം ; ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു

സ്വന്തം ലേഖകൻ കൊല്ലം: മരുമകൾ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർതൃമാതാവ് മരിച്ചു. കൊല്ലം വെണ്ടാർ അമ്പാടിയിൽ രമണിയമ്മ (68) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രമണിയമ്മ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉച്ചയുറക്കത്തിനായി കിടന്ന ഭർതൃമാതാവിനെ മരുമകൾ പാറക്കല്ലു കൊണ്ട് തലയ്ക്കിടിക്കുകയായിരുന്നു. മരുമകൽ ഗിരിതകുമാരിയാണ് ഭർതൃമാതാവിന്റെ തലയ്ക്ക് കരിങ്കല്ല് കൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചത്. നിലവിളി കേട്ട് പരിസരവാസികൾ ഓടികൂടിയെങ്കിലും വാതിലുകൾ അടഞ്ഞ നിലയിലായിരുന്നു. ബന്ധുക്കൾ ഉൾപ്പെടെ അടുക്കള വാതിൽ തല്ലിത്തുറന്ന് അകത്തു കയറിയപ്പോൾ തലപൊട്ടി ചോരയിൽ കുളിച്ച നിലയിലായിരുന്നു രമണിയമ്മ. […]

ബൈക്ക് യാത്രക്കാരെ കമ്പിവടികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം ; പ്രതികൾക്ക് നാലുവർഷം തടവും പിഴയും

  സ്വന്തം ലേഖകൻ കൊല്ലം : ബൈക്ക് യാത്രക്കാരെ കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് കോടതി നാലുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാമ്പള്ളിക്കുന്നം ലേഖാസദനത്തിൽ വസന്തകുമാർ, അമൽഭവനിൽ മധു, അമൽ എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. കൊല്ലം പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതികൾ മൂന്നുമാസം അധിക തടവ് അനുഭവിക്കേണ്ടി വരും. 2016 ഫെബ്രുവരി 12ന് രാത്രി പന്ത്രണ്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . ചാത്തന്നൂർ മീനാട് മാമ്ബള്ളിക്കുന്നത്തുവെച്ച് ബൈക്ക് […]

ഹൗസ്‌ബോട്ടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം ; കൂടുതൽ പണം നൽകിയാൽ പെൺക്കുട്ടികളെയും ഏജന്റുമാർ ഏർപ്പാടാക്കി നൽകും

  സ്വന്തം ലേഖകൻ കൊല്ലം: ഹൗസ് ബോട്ടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നതായി ആരോപണം. കൊല്ലം ജില്ലയ്ക്ക് പുറത്തു നിന്ന് വിദ്യാഭ്യാസത്തിനായി ജില്ലയിൽ താമസമാക്കിയിട്ടുള്ളവർ ഹൗസ് ബോട്ട് ഏജന്റുമാരുടെ ഇരകളാണെന്നാണ് ആക്ഷേപം. മണിക്കൂറിന് 1000 മുതൽ 5000 രൂപ വരെ വാടകയ്ക്ക് ഹൗസ് ബോട്ടുകൾ ലഭ്യമാണ്. എന്നാൽ അതിലും കൂടുതൽ പണം നൽകിയാൽ പെൺകുട്ടികളെയും ഏജന്റുമാർ ഏർപ്പാടാക്കി കൊടുക്കുമെന്നും കൂടാതെ, കമിതാക്കൾക്കും ഇവർ വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കാറുണ്ട്. രാത്രി യാത്രകൾക്ക് പ്രത്യേക പാക്കേജുകളുണ്ട്. രാത്രിയിൽ കൊല്ലത്ത് നിന്നും പുറപ്പെട്ട് അഷ്ടമുടി കായലിൽ രാത്രി മുഴുവൻ […]

അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ മദ്ധ്യവയ്‌സകന്റെ ജീവിതം ഇൻഷുറൻസ് തുക പോലും ലഭിക്കാതെ ദുരിതക്കയത്തിൽ : കേസിനെ ഭയമാണെങ്കിൽ അജ്ഞാതമായെങ്കിലും ഞങ്ങളെ സഹായിക്കണം ; അപേക്ഷയുമായി ഒരു കുടുംബം മുഴുവൻ

  സ്വന്തം ലേഖിക കൊല്ലം: എട്ട് മാസങ്ങൾക്ക് മുൻപ് കൊല്ലം ബൈപ്പാസിലൂടെ നടന്നു വരുമ്പോൾ ചീറിയടുത്ത വെള്ള കാർ പെരുവഴിയിലാക്കിയത് ഒരു കുടുംബത്തെ മുഴുവനാണ്. കൊല്ലം കുരീപ്പുഴ കൊച്ചാലുംമൂട്ടിൽ ആന്റണിയുടെ ( 57 ) ജീവിതം ഇന്ന് ദുരരിതക്കയത്തിലാണ്. അപകടത്തിന് ശേഷം മരപ്പലക അടിച്ച വാടക വീട്ടിൽ ഒരേ കിടപ്പാണ് ആന്റണി. ഉള്ളതെല്ലാം വിറ്റു പെറുക്കിയാണ് ആന്റണിയ്ക്ക് ചികിത്സ നൽകിയത്. എന്നാൽ ഇതുവരെ ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും ഇതുവരെ ആന്റണിക്കായിട്ടില്ല. അപകടം ഉണ്ടാക്കിയ കാർ ആരുടേതെന്ന് കണ്ടെത്താനാവാതെ പോയതോടെ ഇൻഷുറൻസ് തുകയും ലഭിച്ചില്ല. […]

മൂന്നു കായലുകൾ താണ്ടിയുള്ള യാത്ര : ആലപ്പുഴയിൽ നിന്നും കൊല്ലത്തേക്കുള്ള ബോട്ട് സർവ്വീസ് പുനരാരംഭിച്ചു

സ്വന്തം ലേഖിക കൊല്ലം : മൂന്നു കായലുകൾ താണ്ടി ആലപ്പുഴ പട്ടണം കാണാൻ പോയാലോ? എന്നാൽ ഒരുങ്ങിക്കോളൂ.ആലപ്പുഴയിൽനിന്ന് കൊല്ലത്തേക്കുള്ള ബോട്ട് സർവീസ് വ്യാഴാഴ്ച പുനരാരംഭിക്കും. വേമ്പനാട്, കായംകുളം, അഷ്ടമുടിക്കായലുകളും പമ്പാനദിയും പള്ളുരുത്തിയാറും പല്ലനയാറും ഒരുക്കുന്ന മനോഹാരിതയെ ആസ്വദിച്ചുള്ള ഈ യാത്രയൊരുക്കുന്നത് ജലഗതാഗതവകുപ്പാണ്. ആലപ്പുഴയിൽനിന്നു കൊല്ലത്തേക്കും തിരിച്ചും ഒന്നിടവിട്ട ദിവസങ്ങളിൽ ബോട്ടുണ്ടാകും. കുഷൻ സീറ്റുള്ള ഡബിൾഡക്കർ ബോട്ടാണ് വ്യാഴാഴ്ച മുതൽ സർവീസ് തുടങ്ങുന്നത്. പകൽ 10.30ന് ആലപ്പുഴയിൽനിന്നു പുറപ്പെടുന്ന ബോട്ട് വൈകിട്ട് 6.30ന് കൊല്ലം ജെട്ടിയിൽ എത്തും. അടുത്ത ദിവസം പകൽ 10.30ന് ആലപ്പുഴയ്ക്കു തിരിക്കും. […]

യുവാവിനെ യുവതി കുത്തിപ്പരിക്കേൽപിച്ചു ; പ്രാണരക്ഷാർത്ഥമെന്ന് മൊഴി

സ്വന്തം ലേഖിക കൊല്ലം: കുളത്തുപ്പുഴയിൽ യുവാവിനെ യുവതി കുത്തി പരിക്കേൽപ്പിച്ചു. അക്രമിച്ചപ്പോൾ പ്രാണരക്ഷാർത്ഥം ചെയ്തതെന്നാണ് യുവതി മൊഴി നൽകി. ഇന്ന് ഉച്ചയ്ക്കാണ് നാൽപത് വയസുകാരനായ സൂര്യരാജ് യുവതിയുടെ വീട്ടിലെത്തിയത്. യുവതിയെ മർദ്ദിക്കുകയും പിടിച്ചുവലിക്കുകയും കട്ടകോണ്ട് ഇടിക്കുകയും ചെയ്തു. റബ്ബർ ടാപ്പിംഗ് കത്തികൊണ്ട് യുവതിയെ കുത്താൻ ശ്രമിക്കുന്നത് പ്രതിരോധിച്ചപ്പോളാണ് യുവാവിന് പരിക്ക് പറ്റിയത്. മുളക് പൊടി എറിഞ്ഞ ശേഷം സൂര്യരാജിൻറെ കയ്യിലിരിക്കുന്ന റബ്ബർ കത്തികൊണ്ടാണ് ആക്രമിച്ചതെന്ന് യുവതി സമ്മതിച്ചു. യുവതി വിവരം അറിയച്ചതിനെ തുടർന്ന് പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. കൈക്കും കാലിനും ഗുരുതര പരിക്കുകളോടെ […]