ഹൗസ്‌ബോട്ടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം ; കൂടുതൽ പണം നൽകിയാൽ പെൺക്കുട്ടികളെയും ഏജന്റുമാർ ഏർപ്പാടാക്കി നൽകും

ഹൗസ്‌ബോട്ടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം ; കൂടുതൽ പണം നൽകിയാൽ പെൺക്കുട്ടികളെയും ഏജന്റുമാർ ഏർപ്പാടാക്കി നൽകും

Spread the love

 

സ്വന്തം ലേഖകൻ

കൊല്ലം: ഹൗസ് ബോട്ടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നതായി ആരോപണം. കൊല്ലം ജില്ലയ്ക്ക് പുറത്തു നിന്ന് വിദ്യാഭ്യാസത്തിനായി ജില്ലയിൽ താമസമാക്കിയിട്ടുള്ളവർ ഹൗസ് ബോട്ട് ഏജന്റുമാരുടെ ഇരകളാണെന്നാണ് ആക്ഷേപം.

മണിക്കൂറിന് 1000 മുതൽ 5000 രൂപ വരെ വാടകയ്ക്ക് ഹൗസ് ബോട്ടുകൾ ലഭ്യമാണ്. എന്നാൽ അതിലും കൂടുതൽ പണം നൽകിയാൽ പെൺകുട്ടികളെയും ഏജന്റുമാർ ഏർപ്പാടാക്കി കൊടുക്കുമെന്നും കൂടാതെ, കമിതാക്കൾക്കും ഇവർ വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി യാത്രകൾക്ക് പ്രത്യേക പാക്കേജുകളുണ്ട്. രാത്രിയിൽ കൊല്ലത്ത് നിന്നും പുറപ്പെട്ട് അഷ്ടമുടി കായലിൽ രാത്രി മുഴുവൻ തങ്ങുകയാണ് ചെയ്യുന്നത്. മത്സ്യതൊഴിലാളികൾ ഇല്ലാത്ത ഭാഗത്ത് ബോട്ടുകൾ നിർത്തിയിടുകയാണ് പതിവ്. പിറ്റേന്ന് പുലർച്ചെ തന്നെ കരയിൽ തിരികെ എത്തിക്കുകയും ചെയ്യുന്നു.

നേരത്തെ ഈ സംഘത്തിൽപ്പെട്ട ചിലരെ പോലീസ് പിടികൂടിയിരുന്നു. എന്നാൽ, അന്വേഷണം എങ്ങും എത്തിയിരുന്നില്ല. പോലീസ് പെട്രോളിംഗ് ശക്തമല്ലാത്തതാണ് ഇതിന് കാരണമെന്നും ആക്ഷേപവുമുണ്ട്.