video
play-sharp-fill

വീണ്ടും വില്ലനായി റോഡിലെ കുഴി ; അമ്മൂമ്മയ്ക്ക് അന്ത്യചുംബനം നൽകി മടങ്ങിയ യുവാവ് ലോറി കയറി മരിച്ചു

  സ്വന്തം ലേഖകൻ അങ്കമാലി: വീണ്ടും വില്ലനായി റോഡിലെ കുഴി. അമ്മൂമ്മയ്ക്ക് അന്ത്യചുംബനം നൽകി സ്‌കൂട്ടറിൽ മടങ്ങിയ യുവാവ് ലോറി കയറി മരിച്ചു .പീച്ചാനിക്കാട് മേച്ചേരിക്കുന്ന് മാത്തുംകുടി വീട്ടിൽ എം സി പോളിച്ചന്റെ മകൻ ജിമേഷ്(22) ആണ് ടാങ്കർ ലോറി കയറി മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ അങ്കമാലി സിഎസ്എഎ ഓഡിറ്റോറിയത്തിന് സമീപം വെച്ചായിരുന്നു അപകടം. കുഴിയിൽ ചാടാതിരിക്കാൻ മുൻപിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടു. കാറിനെ മറികടക്കാനുള്ള ശ്രമത്തിന് ഇടയിൽ ജിമേഷ് സഞ്ചരിച്ച സ്‌കൂട്ടർ കാറിൽ ഇടിച്ച് ടാങ്കർ ലോറിക്കടിയിലേക്ക് കയറുകയായിരുന്നു. ടാങ്കർ […]

വാട്ടർ അതോറിട്ടിയുടെ അനാസ്ഥ ; റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കൊച്ചി: വാട്ടർ അതോറിറ്റിയുടെ അനാസ്ഥയിൽ മൂലം റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. കൊച്ചി പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് വാട്ടർ അതോറിറ്റി എട്ട് മാസം മുൻപ് കുഴിച്ച കുഴിയിൽ വീണാണ് യുവാവിന് ദാരുണാന്ത്യം. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. ഇരുചക്ര വാഹനത്തിലായിരുന്ന യുവാവ് അപ്രതീക്ഷിതമായി റോഡിനോട് ചേർന്നുള്ള കുഴിയിൽ വീണപ്പോൾ പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അറ്റകുറ്റപ്പണികൾക്കായിട്ടാണ് വാട്ടർ അതോറിറ്റി റോഡിൽ കുഴി കുഴിച്ചിരുന്നത്. മുൻപ് നിരവധി പേർ ഇവിടെ അപകടത്തിൽപെട്ടിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ കുഴിയടയ്ക്കണമെന്ന് നിരവധി […]

കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ നിർണ്ണായക വഴിത്തിരിവ് ; വെടിവെപ്പ് ആസൂത്രണം ചെയ്തത് സിനിമാ നിർമ്മാതാവ്

  സ്വന്തം ലേഖകൻ കൊച്ചി : നഗരത്തിൽ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ വെടിവെപ്പ് ആസൂത്രണം ചെയ്തത് സിനിമാ നിർമാതാവ് അജാസെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇടി, ഗൂഡാലോചന എന്നീ ചിത്രങ്ങളുടെ നിർമാതാവാണ് അജാസ്. കേസിൽ അജാസിനെ പ്രതി ചേർത്തുകൊണ്ടുള്ള കുറ്റപത്രം സമർപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് കേസ് അന്വേഷിക്കുന്ന ഡി.വൈ.എസ.്പി ജോസി ചെറിയാൻ പറഞ്ഞു. ഇതിനുപുറമെ കേസിലെ പ്രതികളായ അജാസ്, മോനായി എന്ന നിസാം, എന്നിവർ വിദേശത്തേക്ക് കടന്നതായും പൊലീസ് കൂട്ടിച്ചേർത്തു. രവി പൂജാരിയും ബ്യൂട്ടി പാർലർ ആക്രമിച്ചവരും […]

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ നിന്ന് ഉടമകൾക്ക് ഇന്ന് വൈകിട്ട് അഞ്ച് വരെ സാധനങ്ങൾ നീക്കം ചെയ്യാൻ അനുമതി

സ്വന്തം ലേഖകൻ കൊച്ചി : സുപ്രീംകോടതി പൊളിക്കണമെന്ന് ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ നിന്ന് ഇന്ന് വൈകിട്ട് അഞ്ച് മണിവരെ ഉടമകൾക്ക് സാധനങ്ങൾ നീക്കം ചെയ്യാൻ അനുമതി. മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സാധനങ്ങൾ മാറ്റാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇത് പ്രകാരം ഉടമകൾ ഫ്‌ളാറ്റുകളിൽ നിന്ന് നീക്കി തുടങ്ങി. സാധനങ്ങൾ പൂർണ്ണമായും നീക്കാൻ സാവകാശം ലഭിച്ചില്ലെന്ന് ഉടമകൾ നഷ്ടപരിഹാര നിർണ്ണയ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എയർ കണ്ടീഷനുകളും , ഫാനുകളും , സാനിറ്ററി ഉപകരണങ്ങളും നീക്കാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ […]

മരട് ഫ്‌ളാറ്റ് ; സ്‌ഫോടനത്തിലൂടെ പൊളിക്കുമ്പോൾ പതിനയ്യായിരം ടണ്ണിലേറെ ഭാരമുള്ള വസ്തുക്കൾ ഭൂമിയിലേക്ക് പതിക്കും. ശക്തമായ പ്രകമ്പനം ഉണ്ടാകുമെന്ന ആശങ്ക പങ്കുവച്ച് ഗവേഷകർ

  സ്വന്തം ലേഖകൻ കൊച്ചി : മരടിലെ ഫ്‌ളാറ്റുകൾ സ്‌ഫോടനത്തിലൂടെ പൊളിക്കുമ്പോൾ 15,000 ടണ്ണിലേറെ ഭാരമുള്ള വസ്തുക്കൾ ഭൂമിയിലേക്ക് പതിക്കും. മരടിലെ ഫ്‌ളാറ്റുകൾ നിലനിൽക്കുന്നത് ഒട്ടും ഉറപ്പില്ലാത്ത മണ്ണിലാണ്. ഇത് സ്‌ഫോടനം മൂലംമുള്ള ആഘാതം ഗുരുതരമാക്കനുള്ള സാധ്യത വളരെ കൂടുതലാണ്. 15,000 ടണ്ണിലേറെ ഭാരം ഒറ്റയടിക്ക് അമരുമ്പോഴുള്ള പ്രകമ്പനം മൂലം കെട്ടിടത്തിനു താഴെയുള്ള മണ്ണ് താഴുകയും അതേ സമ്മർദത്തിൽ അടുത്തുള്ള പറമ്പുകളിലെ മണ്ണ് ഉയരുകയും ചെയ്യാം. പ്രകമ്പത്തിലൂടെ അടുത്തുള്ള ജലാശയത്തിലെ മണ്ണ് ഇങ്ങനെ ഉയരുകയാണെങ്കിൽ അത് വെള്ളത്തിന്റെ ഒഴുക്കിനെ തന്നെ തടസ്സപ്പെടുത്തും. എന്നാൽ അടുത്തുള്ള […]

വൻ കഞ്ചാവ് വേട്ട ; പത്ത് കിലോഗ്രാം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

  സ്വന്തം ലേഖകൻ കൊച്ചി : നഗരത്തിൽ വില്പനക്കായി കൊണ്ടുവന്ന പത്ത് കിലോഗ്രാം കഞ്ചാവ് പിടികൂടി. കോഴിക്കോട് സ്വദേശികളായ നാലു യുവാക്കൾ പിടിയിലായി. വൈശാഖ് (24), നിജിത്ത് (28), മുഹമ്മദ് ഷക്കീൽ (24), സഫ് വാൻ (21) എന്നിവരാണ് കഞ്ചാവുമായി കളമശ്ശേരി പത്തടിപ്പാലം ഭാഗത്ത് വച്ച് പിടിയിലായത്. കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് വാഗണർ കാറിൽ കഞ്ചാവുമായി എത്തിയ സംഘത്തെ പിടികൂടുമ്പോൾ കാറിന്റെ പുറകിലായി െ്രസ്രപ്പിനിടയർ വയ്ക്കുന്ന ഭാഗത്ത് രണ്ട് കിലോഗ്രാം വീതമുള്ള അഞ്ച് വലിയ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. കൊച്ചിയിൽ പലപ്പോഴായി വില്പനക്കായി സംഘം […]

പാലാരിവട്ടം പാലം ; നഷ്ടം തിരിച്ചുപിടിക്കൽ നടപടികൾ ആരംഭിച്ചു, പാലത്തിന്റെ കരാറുകാരനായ ആർ.ഡി.എസ് കമ്പനിയുടെ നാലരകോടി സർക്കാർ തിരിച്ചുപിടിച്ചു

സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് സർക്കാരിനുണ്ടായ നഷ്ടം തിരിച്ചു പിടിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ടമെന്നോണം പാലത്തിന്റെ കരാറുകാരായ ആർ.ഡി.എസ് കമ്പനിയുടെ നാലര കോടി പിടിച്ചെടുത്തു. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ എംഡി രാഹുൽ ആർ പിള്ളയാണ് ഇത്രയും തുക പിടിച്ചെടുത്തത്. പെർഫോമിംഗ് ഗ്യാരന്റിയായി ആർഡിഎസ് കമ്പനിക്ക് നൽകിയിരുന്ന നാലര കോടി രൂപയാണ് കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. പാലരിവട്ടം പാലം തകർന്ന സാഹചര്യത്തിൽ നഷ്ടം കരാറുകാരിൽ നിന്ന് ഈടാക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതോടെ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷന്റെ […]

സൗമിനി ജെയിനെ മേയർ സ്ഥാനത്ത് നിന്നും മാറ്റാൻ നീക്കം : കോർപ്പറേഷൻ ഭരണം ഉപതെരെഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറച്ചു ; ഹൈബി ഈഡൻ

സ്വന്തം ലേഖകൻ കൊച്ചി: സൗമിനി ജെയിനെ കൊച്ചി മേയർ സ്ഥാനത്തുനിന്ന് മാറ്റാൻ കോൺഗ്രസ് പാർട്ടിക്ക് അകത്തും പുറത്തും പടയൊരുക്കം. കൊച്ചി കോർപറേഷനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതോടെയാണ് സൗമിനി ജെയിനെ മേയർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നത്. ഇതിനു പുറമെ സൗമിനി ജെയിനെതിരെ രൂക്ഷവിമർശനവുമായി ഹൈബി ഈഡൻ എം.പി രംഗത്തെ് എത്തിയിരുന്നു. ഭരണ പരാജയത്തിന്റെ ഉത്തരവാദിത്വം മേയർക്കാണെന്നും സ്വതന്ത്ര പദവിയുണ്ടായിട്ടു പോലും പ്രവർത്തിച്ചില്ലെന്നും പരസ്യമായി എം.പി. ആരോപിച്ചു. ഇതോടൊപ്പം എ ഗ്രൂപ്പുകാരിയായ സൗമിനിക്കെതിരെ ഐ ഗ്രൂപ്പുകാർ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഹൈബി ഈഡൻ നടത്തിയ വിമർശനവും […]

മരട് ഫ്‌ളാറ്റ് ; നഷ്ടപരിഹാരം നിശ്ചയിച്ച മരടിലെ ഫ്‌ളാറ്റ് ഉടമകൾ നാളെ സത്യാവാങ്ങ്മൂലം നൽകണം , വിവരങ്ങൾ കൃത്യമായാൽ രണ്ട് ദിവസത്തിനകം പണം അക്കൗണ്ടിൽ നിക്ഷേപിക്കും

സ്വന്തം ലേഖിക കൊച്ചി: മരട് ഫ്‌ളാറ്റ് കേസിൽ ഇതുവരെ നഷ്ടപരിഹാരം അനുവദിച്ചത് 107 ഉടമകൾക്ക്. ഇതിൽ 13 പേർക്ക് മാത്രമാണ് 25 ലക്ഷം രൂപ ലഭിക്കുക. നഷ്ടപരിഹാരം നിശ്ചയിച്ച മരടിലെ ഫ്‌ലാറ്റ് ഉടമകൾ നാളെ നഗരസഭയിൽ സത്യവാങ്ങ്്മൂലം നൽകണം . ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് സബ് കളക്ടർ വ്യക്തമാക്കി. വിവരങ്ങൾ കൃത്യമായാൽ രണ്ട് ദിവസത്തിനകം അക്കൗണ്ടിൽ പണം നിക്ഷേപിക്കും. അതേസമയം ഫ്‌ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ചില ഫ്‌ളാറ്റുകളിൽ ജനലുകളും വാതിലുകളും മാറ്റി തുടങ്ങി. എഡിഫൈസ് എൻജിനിയറിംഗിന് പൊളിക്കാൻ കൊടുത്തിരിക്കുന്ന ഏറ്റവും […]