കേരളത്തിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; കഴിഞ്ഞ വര്‍ഷം എത്തിയത് മൂന്നര ലക്ഷം വിദേശസഞ്ചാരികള്‍; വരുമാനം 35168 കോടി
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡിന് ശേഷം കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ വൻ കുതിപ്പ്. വിദേശ സഞ്ചാരികളുടെ എണ്ണം 500 ശതമാനത്തോളം വര്‍ധിച്ചതായി ടൂറിസം വകുപ്പ്.ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 150 ശതമാനത്തിലേറെ വര്‍ദ്ധിച്ചു. കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ചെന്നൈയില്‍ നടന്ന ട്രാവല്‍ മീറ്റില്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായി 200-ലേറെ ടൂറിസം സംരഭകര്‍ പങ്കെടുത്തു. മഹാമാരിക്കാലം ഒഴിഞ്ഞതോടെ ലോകസഞ്ചാരികള്‍ തെരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖലകളില്‍ ഒന്നായി കേരളം മാറിയെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മൂന്നര ലക്ഷം വിദേശസഞ്ചാരികള്‍ കേരളം കാണാനെത്തി. […]