കേരളത്തിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; കഴിഞ്ഞ വര്‍ഷം എത്തിയത്  മൂന്നര ലക്ഷം വിദേശസഞ്ചാരികള്‍;  വരുമാനം 35168 കോടി

കേരളത്തിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; കഴിഞ്ഞ വര്‍ഷം എത്തിയത് മൂന്നര ലക്ഷം വിദേശസഞ്ചാരികള്‍; വരുമാനം 35168 കോടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡിന് ശേഷം കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ വൻ കുതിപ്പ്. വിദേശ സഞ്ചാരികളുടെ എണ്ണം 500 ശതമാനത്തോളം വര്‍ധിച്ചതായി ടൂറിസം വകുപ്പ്.ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 150 ശതമാനത്തിലേറെ വര്‍ദ്ധിച്ചു.

കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ചെന്നൈയില്‍ നടന്ന ട്രാവല്‍ മീറ്റില്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായി 200-ലേറെ ടൂറിസം സംരഭകര്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാമാരിക്കാലം ഒഴിഞ്ഞതോടെ ലോകസഞ്ചാരികള്‍ തെരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖലകളില്‍ ഒന്നായി കേരളം മാറിയെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മൂന്നര ലക്ഷം വിദേശസഞ്ചാരികള്‍ കേരളം കാണാനെത്തി.

അമേരിക്ക, യുകെ, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, യുഎഇ, സൗദി അറേബ്യ, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നാണ് സഞ്ചാരികളില്‍ ഏറെ പേരും എത്തിയത്. കൊവിഡ് സകല മേഖലകളെയും നിശ്ചലമാക്കിയ 2021നെ അപേക്ഷിച്ച്‌ 471.28 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.

ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന 150.31 ശതമാനമാണ്. ടൂറിസം മേഖലയില്‍ നിന്ന് സംസ്ഥനത്തിന് പോയവര്‍ഷം കിട്ടിയ ആകെ വരുമാനം 35168 കോടിയാണ്. വരുമാനത്തില്‍ മാത്രം 186.25 ശതമാനത്തിന്‍റെ വര്‍ധനവ് രേഖപ്പെടുത്തി. കൊവിഡ് കാലത്തിന്‍റെ മുമ്പുള്ള അളവിലേക്ക് കഴിഞ്ഞ വര്‍ഷം സഞ്ചാരികള്‍ എത്തിയില്ലെങ്കിലും ഈ വര്‍ഷം അത് മറികടക്കുമെന്നാണ് പ്രതീക്ഷ.