play-sharp-fill
സഞ്ചാരികൾക്ക് കാഴ്ച്ചയുടെ പുതു വസന്തം തീർത്ത് മലരിക്കൽ ഗ്രാമീണ ജല ടൂറിസം മേളക്ക് തുടക്കം

സഞ്ചാരികൾക്ക് കാഴ്ച്ചയുടെ പുതു വസന്തം തീർത്ത് മലരിക്കൽ ഗ്രാമീണ ജല ടൂറിസം മേളക്ക് തുടക്കം

സ്വന്തം ലേഖകൻ

കോട്ടയം: മീനച്ചിലാർ-മീനന്തറയാർ – കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായുള്ള ഗ്രാമീണ ജല ടൂറിസം മേളയുടെ “തിരനോട്ടം” പരിപാടി ഏറ്റുമാനൂർ ജില്ലാ പഞ്ചായത്ത് അംഗം കെ.വി.ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു. തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അദ്ധ്യക്ഷനായിരുന്നു. ബ്ലോക് പഞ്ചായത്തംഗം എ.എം.ബിന്നു , സൊസൈറ്റി പ്രസിഡന്റ് പി.എം മണി എന്നിവർ പ്രസംഗിച്ചു.

സഞ്ചാരികള്‍ക്കു അനുഭവ വേദ്യമാകുന്ന നിരവധി കാഴ്ചകളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.
മേളയുടെ ഭാഗമായി മുള ബഞ്ചുകളുടെയും നാടൻ അലങ്കാരങ്ങളുടെയും സജ്ജീകരണം പൂർത്തിയായി. പ്രഭാത സായാഹ്ന നടത്തത്തിന് ഉതകുന്ന വിധം മലരിക്കൽ റോഡിന്റെ നവീകരണവും പൂർത്തിയായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം അഭിലാഷ് കുമാർ തെങ്ങോലയിൽ ഒരുക്കിയ അലങ്കാരങ്ങൾ ഇത്തവണത്തെ പ്രധാന ആകർഷണമാണ്. ഫെസ്റ്റിന്റെ ഭാഗമായി ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് 5 ന് ഉദ്ഘാടന സമ്മേളനം തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്യും. ടൂറിസം സൊസൈറ്റി പ്രസിഡന്റ് പി.എം മണി അദ്ധ്യക്ഷത വഹിക്കും. മീനച്ചിലാർ-മീനന്തറയാർ – കൊടൂരാർ പുനർ സംയോജന പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ.കെ. അനിൽ കുമാർ ആമുഖ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം കെ.വി.ബിന്ദു, അഡ്വ.ജി. ഗോപകുമാർ, രശ്മി പ്രസാദ്, രാജ് മോഹൻ വെട്ടിക്കുളങ്ങര, എം.എം. തമ്പി , മുരളീകൃഷ്ണൻ കെ.സി., ബുഷറ തൽഹത്ത്, രജനി മോഹൻ ദാസ്, സെമീമ വി.എസ്., ശിവദാസ് കെ.ബി., ഷൈനി മോൾ കെ.എം., ഡോ.ജേക്കബ് ജോർജ് , ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, ഷാജി മോൻ വട്ടപ്പള്ളിൽ, പീറ്റർ നൈനാൻ എന്നിവർ പ്രസംഗിക്കും.