പാലായിൽ പമ്പ്ഹൗസിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് കിണറ്റിൽ വീണ് ജല അതോറിറ്റി ജീവനക്കാരൻ മരിച്ചു ; അപകടമുണ്ടായത് സ്ലാബിൽ കയറി നിന്ന് മീറ്റർ പരിശോധിക്കുന്നതിനിടയിൽ ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി

സ്വന്തം ലേഖകൻ കോട്ടയം : മീറ്റർ പരിശോധിക്കുന്നതിനിടയിൽ പമ്പ്ഹൗസിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് കിണറ്റിൽ വീണ് ജല അതോറിറ്റി ജീവനക്കാരൻ മരിച്ചു.പാലാ കടയം ശാസ്താസദനം രാജേഷ് കുമാർ (37)ആണ് മരിച്ചത്. കിടങ്ങൂർ ടൗണിനു സമീപമുള്ള കാവാലിപ്പുഴ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിൽ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. 13 മീറ്റർ കിണറിന് മുകളിൽ കോൺക്രീറ്റ് ചെയ്താണ് പമ്പു ഹൗസ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഒരു ഭാഗത്തെ രണ്ട് അടിയോളം വീതിയുള്ള ആൾനൂഴിയുടെ സ്ലാബ് തകർന്നാണ് അപകടം സംഭവിച്ചത്. ഈ സമയത്ത് രാജേഷിനൊപ്പം മറ്റാരും ഇല്ലാതിരുന്നതും അപകട […]

യുവതി ഭർതൃഗൃഹത്തിൽ പൊള്ളലേറ്റ് മരിച്ച സംഭവം : ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ ; കേസെടുത്തിരിക്കുന്നത് ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവ പ്രകാരം

സ്വന്തം ലേഖകൻ പരപ്പനങ്ങാടി : ഭർതൃഗൃഹത്തിൽ യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും പൊലീസ് പിടിയിൽ. കേസിൽ പുത്തൻപീടിക ശാന്തി നഗറിനു സമീപം കിഴക്കിനിയകത്ത് മുഹമ്മദ് റിയാഹ്(40), കെ.മുഹമ്മദ് ബാപ്പു(68) എന്നിവരെയാണ് തിരൂർ ഡിവൈഎസ്പി കെ.എ.സുരേഷ് ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. വേങ്ങര കച്ചേരിപ്പടി ഉണ്ണിയാലുങ്ങൽ സൈതലവിയുടെയും ഖമറുന്നിസയുടെയും മകൾ ഷൗക്കീനെ (31) ഭർതൃഗൃഹത്തിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയതി.മാർച്ച് 27ന് ആണ് സംഭവം. പുലർച്ചെ വീടിന്റെ ടെറസിലാണ് യുവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ […]

അളിയൻ മരിച്ചു സാറേ.., നമ്പർ വാങ്ങി മരണവീട്ടിലേക്ക് വിളിച്ചപ്പോൾ ഫോണെടുത്തത് പരേതൻ ; അവസാനം യുവാവും ബുദ്ധി ഉപദേശിച്ച ഓട്ടോറിക്ഷാ ഡ്രൈവറും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം: കൊറോണ വ്യാപനം തടയാൻ സംസ്ഥാനത്ത് കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെ മരണവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പൊലീസിനെ കബളിപ്പിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരത്ത് നിന്നു ഒട്ടോറിക്ഷയിൽ താമരക്കുളത്തേക്ക് പോയ യുവാവാണ് പിടിയിലായത്. അളിയൻ മരിച്ചെന്ന് പറഞ്ഞ് പൊലീസിന് സത്യവാങ് മൂലം നൽകിയായിരുന്നു യാത്ര. ഡ്രൈവറും യുവാവുമാണ് ഒട്ടോയിലുണ്ടായിരുന്നത്. എന്നാൽ യുവാവ് പറഞ്ഞതിൽ സംശയം തോന്നിയ പൊലീസുകാർ ‘മരണ’ വീട്ടിലെ നമ്പർ വാങ്ങി വിളിച്ചപ്പോഴാണ് യുവാവിന്റെ കള്ളം പൊളിഞ്ഞത്. പൊലീസിന്റെ ഫോൺ എടുത്തത് മരിച്ചെന്ന് പറഞ്ഞ അളിയൻ തന്നെയായിരുന്നു. […]

ഫെയ്‌സ്ബുക്കിൽ കണ്ട് പരിചയപ്പെട്ട് വിവാഹം : കാമുകനെ കണ്ടെത്തിയതും സോഷ്യൽ മീഡിയ വഴി ; കൊല്ലും മുൻപും ഫെയ്‌സ്ബുക്കിൽ മകന്റെ ഫോട്ടോയിട്ട് നാടകവും : സോഷ്യൽ മീഡിയിൽ ജീവിച്ച് ജയിലിലായ ശരണ്യയുടെ ജീവിത കഥയിങ്ങനെ

സ്വന്തം ലേഖകൻ കണ്ണൂർ: ഒന്നര വയസുകാരൻ വിയാനെ കൊലപ്പെടുത്തിയതിന് ശേഷം കുറ്റം ചെയ്തത് ഭർത്താവ് പ്രണവാണെന്ന് എല്ലാവരെയും സമർത്ഥമായി വിശ്വസിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ശരണ്യ. കുഞ്ഞിനെ കാണാതായത് മുതൽ പൊലീസിന്റെ ചോദ്യങ്ങളെ ശരണ്യ നേരിട്ടതും  അങ്ങനെ തന്നെയായിരുന്നു. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മയോടുള്ള എല്ലാ സഹതാപത്തോടെയും ബഹുമാനത്തോടെയുമാണ് അന്വേഷണ ഉദ്യോഗസ്ഥർ ആദ്യഘട്ടത്തിൽ ശരണ്യയോട് ഇടപെട്ടിരുന്നത്. എന്നാൽ കുഞ്ഞിന്റെ അച്ഛനെ സംശയിക്കാൻ കാരണവും ഉണ്ടായിരുന്നു. ഭർത്താവ് സ്വമേധയാ വീട്ടിൽ ചെല്ലുകയും നിർബന്ധം ചെലുത്തി അവിടെ താമസിക്കുകയും ചെയ്തതിലെ അസ്വാഭാവികതയും എല്ലാം തുടക്കം മുതൽ ശരണ്യ ചോദ്യം […]