play-sharp-fill

ഉത്സവ ഘോഷയാത്രയ്ക്കിടെ സ്ത്രീകളെയും കുട്ടികളെയും കയ്യേറ്റം ചെയ്ത് യുവാക്കൾ ; അക്രമം ചോദ്യം ചെയ്ത പൊലീസുകാരുടെ യൂണിഫോം വലിച്ചു കീറി ;  പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ചിറയിന്‍കീഴ്: കടയ്ക്കാവൂരില്‍ ഉല്‍സവ ഘോഷയാത്രയ്ക്കിടെ   മാരാകായുധങ്ങളുമായെത്തിയ യുവാക്കളുടെ സംഘം സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു. അക്രമം ചോദ്യം ചെയ്ത  പൊലീസുകാരെ കയ്യേറ്റം ചെയ്ത അക്രമികൾ പൊലീസുകാരുടെ യൂണിഫോം വലിച്ചുകീറി.  സംഭവുമായി ബന്ധപ്പെട്ട്  പ്രായപൂര്‍ത്തിയാവാത്ത വിദ്യാർത്ഥിയടക്കം  മൂന്നുപേർ കടയ്ക്കാവൂര്‍ പൊലീസ് പിടിയിൽ . കടയ്ക്കാവൂര്‍ രാമരച്ചംവിള മാടന്‍നട ദേവീക്ഷേത്രത്തിലെ ഉല്‍സവ ഘോഷയാത്രയ്ക്കിടെയായിരുന്നു അക്രമ  സംഭവം അരങ്ങേറിയത്. കീഴാറ്റിങ്ങല്‍ ചരുവിളവീട്ടില്‍ ഐഷര്‍(20), മേല്‍കടയ്ക്കാവൂര്‍ എ.കെ.നഗര്‍ ഗോകുലത്തില്‍ ഗോകുല്‍(19) എന്നിവരെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന ബാലനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഘോഷയാത്രയിക്കിടെ പെണ്‍കുട്ടിയോട്  യുവാക്കളിൽ ചിലർ […]

എസ്.എ.പി ക്യാമ്പിൽ നിന്നും കാണാതായ വെടിയുണ്ടകൾക്ക് പകരം സ്റ്റോക്കിൽ കാണിച്ചത് കൃത്രിമ വെടിയുണ്ടകൾ ; എസ്.ഐ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ എസ്‌ഐയെ ക്രൈബ്രാഞ്ച് കസ്റ്റഡിയിൽ. എസ്.എ.പി ക്യാമ്പിൽ നിന്നും കാണാതായ വെടിയുണ്ടകൾക്ക് പകരം കൃത്രിമ വെടിയുണ്ടകൾ സ്റ്റോക്കിൽ കാണിച്ചതിൽ പങ്കുണ്ടെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് എസ്.ഐയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. കെ.എ.പി അടൂർ ബറ്റാലിയനിലെ എസ്‌ഐ റജി ബാലചന്ദ്രനാണ് അറസ്റ്റിലായത്. എസ്.എ.പി ക്യാമ്പിൽനിന്ന് ലോഹം കൊണ്ടുണ്ടാക്കിയ പൊലീസ് മുദ്ര ക്രൈംബ്രാഞ്ച് നേരത്തെ പിടിച്ചെടുത്തിരുന്നു. മുദ്ര നിർമിക്കാൻ വെടിയുണ്ടയുടെ കാലി കെയ്‌സുകൾ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ഇത് പരിശോധനയ്ക്കയച്ചിരിക്കുകയാണ്. പൊലീസ് വകുപ്പിൽനിന്ന് 12,061 വെടിയുണ്ടകൾ […]

ഫെയ്‌സ്ബുക്കിലൂടെ എന്തും പറയാമെന്ന ധാരണ ആർക്കും വേണ്ട …! പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവർക്കെതിരെ വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ ഫെയ്‌സ്ബുക്കിൽ വീഡിയോ ഇട്ട യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ സമരം നടത്തുന്നവർക്കെതിരെ വർഗീയത പരത്തുന്ന തരത്തിലുള്ള വീഡിയോ ഇട്ട യുവാവ് പൊലീസ് പിടിയിൽ. വർഗീയത പരത്തുന്ന തരത്തിൽ ഫെയ്‌സ്ബുക്കിൽ വീഡിയോ ഇട്ട അട്ടപ്പാടി സ്വദേശി ശ്രീജിത് രവീന്ദ്രനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്ത്. യുവാവിന്റെ വീഡിയോയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അറസ്റ്റ് . എന്നാൽ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ മതസ്പർദ്ധയും വിദ്വേഷവും വളർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് നേരത്തെ […]

ടിക് ടോക്ക് പ്രണയം ; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ടിക് ടോക്കിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പെൺകുട്ടിയെ വയനാട്ടിലെ ഹോട്ടലിൽ എത്തിച്ചായിരുന്നു യുവാവ് പീഡിപ്പിത്. സംഭവത്തിൽ കാസർകോട് സ്വദേശി 23കാരൻ അഷീക് ആണ് പൊലീസ് പിടിയിലായത്. എറണാകുളത്തുള്ള ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്നു പെൺകുട്ടി. കേസിൽ പിടിയിലായ ആഷിക് ബംഗളൂരുവിലെ റസ്റ്റോറന്റിൽ സൂപ്പർവൈസറാണ്.ഹോസ്റ്റൽ അധികൃതരെ പിതാവിന്റെ അനുജനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചശേഷം പെൺകുട്ടിയെ വീട്ടിലേക്കെന്ന് പറഞ്ഞ് വയനാട്ടിലെ ഹോട്ടലിലേക്ക് യുവാവ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും പെൺകുട്ടി ഹോസ്റ്റലിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ […]

ഒട്ടോറിക്ഷ വാങ്ങാൻ പണം നൽകിയില്ല, ചെറുതോണിയിൽ അച്ഛനെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തി : സ്വന്തം മകനെ പേടിച്ച് അമ്മ പൂഞ്ഞാറിലെ ബന്ധു വീട്ടിലും

സ്വന്തം ലേഖകൻ ചെറുതോണി : ഓട്ടോറിക്ഷ വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മകൻ ക്രൂരമായി മർദ്ദിച്ച പിതാവ് മരിച്ചു. സ്വന്തം മകനെ പേടിച്ച് അമ്മ പൂഞ്ഞാറിലെ ബന്ധുവീട്ടിലും. ഉപ്പുതോട് പുളിക്കക്കുന്നേൽ ജോസഫാണ് ( കൊച്ചേട്ടൻ) മകന്റെ മർദ്ദനമേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മകൻ രാഹുലിനെ (32) മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓട്ടോറിക്ഷാ വാങ്ങാൻ പണം നൽകിയില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ഒൻപതിനാണ് ജോസഫിന് മകന്റെ മർദനമേറ്റത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ രാഹുൽ ഏതാനും ആഴ്ചകൾക്ക് മുൻപ് സ്വന്തം പുരയിടത്തിലെ റബർ തോട്ടം തീയിട്ടു നശിപ്പിച്ചിരുന്നു. […]

ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകൻ ആത്മഹത്യ ചെയ്തെന്ന് സോഷ്യൽ മീഡിയ; ഇല്ലെന്ന് അധികൃതർ: യാഥാർഥ്യം ഇങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി: കാമുകനൊപ്പം പോവാൻ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകൻ തൂങ്ങി മരിച്ചിട്ടില്ല. കഴിഞ്ഞ ദിവങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ ഷെയർ ചെയ്യപ്പെടുന്ന വാർത്തയാണ് ഇത്. വ്യാജവാർത്തയാണ് വൻ തോതിൽ ഷെയർ ചെയ്യപ്പെടുന്നതെന്നാണ് വാസ്തവം. എന്നാൽ ശരണ്യയുടെ കാമുകന്റെ തൂങ്ങി മരിച്ചെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം സംഭവുമായി ബന്ധപ്പെട്ട് കാമുകനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. എന്നാൽ കേസിൽ പ്രതിയായ ശരണ്യയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാനാണ് വിളിപ്പച്ചതെന്നാണ് […]

നാലും ആറും വയസുളള കുട്ടികളെ ഉറക്കി കിടത്തിയ ശേഷം വീട്ടമ്മ കാമുകനൊപ്പം നാടുവിട്ട സംഭവം ; യുവാവും യുവതിയും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ അടിമാലി : ഭർത്താവ് ജോലിക്ക് പോയ സമയം നോക്കി കാമുകനൊപ്പം പോയ വീട്ടമ്മ പോലീസ് പിടിയിൽ. കുട്ടികളെ ഉറക്കിക്കിടത്തിയതിന് ശേഷമാണ് യുവതി കാമുകനോടൊപ്പം നാടുവിട്ടത്. ഭർത്താവിന്റെയും ബന്ധുക്കളുടെയും പരാതിയെ തുടർന്ന് അടിമാലി പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ വടക്കാഞ്ചേരിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കാമുകനൊപ്പം നാടുവിട്ട അടിമാലി മുത്താരംകുന്ന് സ്വദേശി രഞ്ജിലിയാണ് പൊലീസ് പിടിയിലായത്. ഈ മാസം പതിനഞ്ചിന് വൈകിട്ട് ആറോടെ നാലും ആറും വയസുള്ള കുട്ടികളെ ഉറക്കിക്കിടത്തിയശേഷം, വീടിനു സമീപം കാത്തുനിന്ന കാമുകനായ പാലക്കാട് വടക്കാഞ്ചേരി സ്വദേശി ദീപുവിനോടൊപ്പം […]

പതിനഞ്ചും പന്ത്രണ്ടും വയസുള്ള മക്കളെ ഉപേക്ഷിച്ച് ഓട്ടോഡ്രൈവർക്കൊപ്പം പോയ യുവതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : പതിനഞ്ചും പന്ത്രണ്ടും വയസുള്ള മക്കളെ ഉപേക്ഷിച്ച് ഓട്ടോഡ്രൈവർക്കൊപ്പം പോയ യുവതി പൊലീസ് പിടിയിൽ. മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാൻ ഒളിച്ചോടിയെ യുവതിയാണ് പിടിയിലായത്. തിരുവനന്തപുരത്താണ് സംഭവം. മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ മെഡിക്കൽ കേളേജ് ഇളങ്കാവ് ലെയിനിൽ വിളയിൽ വീട്ടിൽ മിനിയാണ് അറസ്റ്റിലായത്.കാമുകനായ ഓട്ടോ ഡ്രൈവർ ചെറുവയ്ക്കൽ വില്ലേജിൽ ശ്രീകാര്യം എഞ്ചിനീയറിംഗ് കേളേജിന് സമീപം അമ്പാടി നഗർ കേണത്തുവീട്ടിൽ മണികണ്ഠനൊപ്പമാണ് യുവതി ഒളിച്ചോടിയത്. കഴിഞ്ഞ പത്തിന് ഒളിച്ചോടിയ മിനിയെ കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം അഡീഷണൽ കോടതിയിൽ […]

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ മുങ്ങിയ വരൻ പൊങ്ങിയത് മൂന്ന് വർഷങ്ങൾക്ക് ശേഷം ; യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ മുങ്ങിയ വരൻ പൊങ്ങിയത് മൂന്ന് വർഷങ്ങൾക്ക് ശേഷം. വിവാഹത്തിനായി കല്ല്യാണപ്പന്തലും സദ്യയുമെല്ലാം ഒരുക്കി കാത്തിരിക്കവെ വിവാഹത്തിന്റെ തലേദിവസമാണ് മുങ്ങിയത്. ഉദയത്തുംവാതിൽ സ്വദേശിയായ യുവാവാണ് വിവാഹം നടക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ വീട്ടുകാർക്ക് ഈ ബന്ധത്തിന് താൽപര്യമില്ലെന്ന് പറഞ്ഞ് നാടുവിട്ടത്. ചേപ്പനം സ്വദേശിനിയുമായി പ്രണയത്തിലായിരുന്ന യുവാവിന്റെയും യുവതിയുടേയും വിവാഹം 2017 ൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. യുവാവിന്റെയും യുവതിയുടെയും വീട്ടുകാരുടെ അറിവോടെയായിരുന്നു ഇവരുടെ കല്യാണം നിശ്ചയിച്ചത്. എന്നാൽ കല്ല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതിന് ശേഷമാണ് വരൻ നാടുവിട്ട […]

ഭാര്യയുമായി ഇരുചക്രവാഹനത്തിൽ പോയ യുവാവിന്റെ നേരെ സദാചാര ആക്രമണം നടത്തിയ സംഭവം : മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കൊച്ചി: ഭാര്യയുമായി ഇരുചക്രവാഹനത്തിൽ പോയ യുവാവിന് നേരെ സദാചാര ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.രായമംഗലം സ്വദേശികളായ കിരൺ, കണ്ണൻ, ജോബി എന്നിവർക്കെതിരെയാണ് കുറുപ്പംപ്പടി പൊലീസ് കേസെടുത്തിരിക്കുന്നത്. പെരുമ്പാവൂർ രായമംഗലം പീച്ചനാംമുകളിൽ വാടകക്ക് താമസിക്കുന്ന പുത്തൻവീട്ടിൽ ശ്രീജേഷിനാണ് മർദനമേറ്റത്. ക്രിമിനൽ നടപടി നിയമം 323, 324, 308, 34 വകുപ്പുകൾ പ്രകാരംമാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് പ്രതികൾ ഇപ്പോൾ ഒളിവിലാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇക്കഴിഞ്ഞ 16ാം തീയതി രാത്രി പതിനൊന്നേകാലോടെയാണ് സംഭവം. സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം […]