play-sharp-fill

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഹെലികോപ്റ്റർ ഉപയോഗിച്ച് മരുന്ന് തളിക്കുമെന്ന് വ്യാജപ്രചരണം ; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കണ്ണൂർ: കൊറോണ വൈറസ് വ്യാപനം തടയാൻ സംസ്ഥാനത്ത് സർക്കാരും ആരോഗ്യ വകുപ്പ് അധികൃതരും അശ്രാന്തം പരിശ്രമിക്കുമ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ മുഴപ്പിലങ്ങാട് ബീച്ച് റോഡിൽ അലിനാസിലെ ഷാന ഷെരീഫിനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ എടക്കാട് കെറോണ വൈറസ് ബാധ ചെറുക്കാൻ ഹെലികോപ്റ്റർ ഉപയോഗിച്ച് ആകാശത്ത് മരുന്ന് തളിക്കുമെന്നാണ് യുവാവ് വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചത്. കെറോണ വൈറസിനെതിരേ ഹെലികോപ്റ്ററിൽ മീഥൈൽ വാക്‌സിൻ എന്ന വിഷപദാർഥം തളിക്കുമെന്നാണ് ഷാൻ ഷെരീഫ് വാട്‌സ്ആപ്പ് […]

ഭാര്യയുടെ അശ്ലീല ചിത്രം പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും പണം ആവശ്യപ്പെട്ടു ; യുവാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കൊല്ലം: പത്തനാപുരത്ത് ഭാര്യയുടെ അശ്ലീല ചിത്രം പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും പണം ആവശ്യപ്പെട്ടു. യുവാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തനാപുരം സ്വദേശിയും എ ഐ വൈ എഫ് പത്തനാപുരം മണ്ഡലം സെക്രട്ടറിയുമായ അർഷാദിനാണ് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം എത്തിയത്. യുവാവിന്റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിലിടുമെന്നും ഇത് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ അർഷാദിന് ഫോൺ വന്നത്.തുടർന്ന് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങൾ മോർഫ് ചെയ്ത് വാട്‌സ് ആപ്പിൽ അയക്കുകയും […]

മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമന് ക്ലീൻ ചീറ്റ് : സർവീസിൽ തിരിച്ചെടുത്തു ; പുതിയ നിയമനം ആരോഗ്യ വകുപ്പിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ സസ്‌പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് സർവീസിൽ തിരിച്ചെടുത്തു. ആരോഗ്യവകുപ്പിലാണ് ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമനം. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ചുമതലയാണ് ശ്രീറാം വെങ്കിട്ടരാമന് നൽകിയിരിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ ഉടൻ ഉത്തരവിറക്കും. കേസിൽ സസ്‌പെൻഷൻ കാലാവധി സംസ്ഥാന സർക്കാർ നീട്ടിയതിനെ തുടർന്ന് ശ്രീറാം അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. കൊലക്കേസിൽ പ്രതിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സർവീസിലേക്ക് തിരിച്ചെടുക്കണമെന്ന് ഐ.എ.എസുകാരും വലിയ സമ്മർദ്ദമാണ് സർക്കാരിൽ ചെലുത്തിയിരുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം […]

നിർദ്ദേശം അവഗണിച്ച് ഇറ്റലിയിൽ എം.ബി.ബി.എസ് പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ട് വന്ന കുറവിലങ്ങാട് സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു ; ഇയാൾ ജോലി ചെയ്തിരുന്ന കള്ള് ഷാപ്പ് അടപ്പിച്ചു

സ്വന്തം ലേഖകൻ കുറവിലങ്ങാട്: കൊറോണ വൈറസ് വ്യാപനം തടയാൻ നൽകിയിരുന്ന നിർദ്ദേശം ലംഘിച്ച് ഇറ്റലിയിൽ എം.ബി.ബി.എസ് പഠനം നടത്തുന്ന മകളെ കൂട്ടിക്കൊണ്ടുവന്ന പിതാവിനെതിരേ പൊലീസ് കേസെടുത്തു. ഇതോടൊപ്പം ഇയാൾ ജോലി ചെയ്യുന്ന കടപ്പൂർ വട്ടുകളത്തെ കള്ളുഷാപ്പ് അടപ്പിക്കുകയും ചെയ്തു. കാണക്കാരി കടപ്പൂർ സ്വദേശിയായ മധ്യവയ്‌സകനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കള്ള് ഷാപ്പിൽ വിൽപന നടത്തുന്നതിനിടയിൽ അഞ്ചിലധികം പേരുമായി സമ്പർക്കം പുലർത്തിയതായും ഇവരെ കണ്ടെത്താനായി അന്വേഷണം നടത്തിവരുന്നതായി കുറവിലങ്ങാട് എസ്.ഐ: ടി.എൻ ദീപു അറിയിച്ചു. ഇയാളുടെ മകൾ ഇറ്റലിയിൽ എം.ബി.ബി.എസ്. പഠിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 8.30നു നെടുമ്ബാശേരിയിലെത്തിയ […]

ഒന്നര വയസുകാരിയെ രണ്ടാനച്ഛൻ ലൈംഗീക പീഡനത്തിന് ഇരയാക്കിയ ശേഷം ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ചു ; മനഃസാക്ഷി മരവിപ്പിക്കുന്ന സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ കൊല്ലം : കുണ്ടറയിൽ ഒന്നര വയസുകാരിയെ രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിച്ചു. ലൈംഗീക പീഡനത്തെ തുടർന്ന് കുഞ്ഞിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായണ്. നേപ്പാൾ സ്വദേശിനിയുടെ മകളെയാണ് ബീഹാർ സ്വദേശിയായ രണ്ടാനച്ഛൻ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുൻപാണ് നേപ്പാൾ സ്വദേശിനിയും, മകളും ബീഹാർ സ്വദേശിയുമായി താമസം ആരംഭിച്ചത്. തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ ഗുരുതരാവസ്ഥയിൽ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. നാട്ടുകാരാണ് കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുത്തിയെ പീഡനത്തിന് ഇരയാക്കിയ […]

പണിക്കൂലിയെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ കുറവിലങ്ങാട്ട് യുവാവിനെ സർജിക്കൽ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : പ്രതികൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ കുറവിലങ്ങാട് : പണിക്കൂലിയെ ചൊല്ലിയുള്ള തർക്കത്തെ തുടന്നുണ്ടായ വാക്കേറ്റത്തിനിടയിൽ യുവാവിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ സംഭവത്തിൽ യുവാക്കൾ പൊലീസ് പിടിയിൽ. കേസിലെ പ്രധാന പ്രതിയായ പൈക്കാട് ലക്ഷംവീട് കോളനിയിൽ കുമ്പശേരിയിൽ വിഷ്ണു(21), ഇല്ലിക്കൽ കറ്റുവെട്ടിയേൽ അഖിൽ രാജ് (21 ) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരങ്ങാട്ടുപിള്ളി പൊലീസ് അറ സ്റ്റ് ചെയ്തത്. കടപ്ലാമറ്റം പഞ്ചായത്തിലെ ഇലക്കാട് ഹരിജൻ കോളനിയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുണിക്കായിരുന്നു വാക്കേറ്റത്തിനിടയിൽ യുവാവിന്റെ കഴുത്തിൽ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞത്. കഴുത്തിൽ ഗുരുതരമായി മുറിവേറ്റ ഇലയ്ക്കാട് കുപ്പോലിയിൽ […]

മുസ്ലീം ലീഗ് ഓഫീസിൽ നടന്ന മദ്ധ്യസ്ഥ ചർച്ചയ്ക്കിടെ കുത്തേറ്റ യുവാവ് മരിച്ചു ; പ്രതികൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: തൊട്ടിൽപ്പാലത്ത് മുസ്ലീം ലീഗിന്റെ ഓഫീസിൽ വച്ച് നടന്ന മദ്ധ്യസ്ഥ ചർച്ചയ്ക്കിടെ കുത്തേറ്റ യുവാവ് മരിച്ചു. എടച്ചേരിക്കണ്ടി അൻസറാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ബെൽമൗണ്ട് സ്വദേശി അഹമ്മദ് ഹാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേരും മുസ്ലീം ലീഗിന്റെ പ്രവർത്തകരാണ്. മദ്ധ്യസ്ഥ ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ അരയിൽ നിന്ന് കത്തിയെടുത്ത് അഹമ്മദ് ഹാജി അൻസാറിനെ കുത്തുകയായിരുന്നു.കഴിഞ്ഞ കുറെ ദിവസമായി അഹമ്മദ് ഹാജിയെ സമൂഹമാധ്യമങ്ങളിലൂടെ അൻസാർ അപവാദപ്രചാരണം നടത്തിയിരുന്നതായി ലീഗ് നേതാക്കൾ പറയുന്നു. ഇതായിരിക്കാം കൊലപാതകത്തിന്റെ കാരണമെന്നാണ് സൂചന. ഇരുവരും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നം […]

വഴക്ക് പറഞ്ഞ വീട്ടമ്മയെ ചെറുമകൻ കഴുത്ത് ഞെരിച്ചു പിടിച്ചു തള്ളി,ബഹളം വച്ചപ്പോൾ ചെവിയിൽ അടിച്ചു; യുവാവിന്റെ ആക്രമണത്തിൽ വൃദ്ധയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ തൃശൂർ: ചെറുമകന്റെ സ്വഭാവ ദൂഷ്യം ചോദ്യം വീട്ടമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. ഐസിഎ വട്ടംപാടത്ത് തൊഴുകാട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ റുഖിയ (72) ആണ് മരിച്ചത്. റുഖിയയുടെ മകൾ ഫൗസിയയുടെ മകൻ സവാദ് (27)ആണ് പൊലീസ് പിടിയിലായത്. ലഹരിക്ക് അടിമയായ യുവാവിന്റെ സ്വഭാവദൂഷ്യത്തെകുറിച്ച് വഴക്കിട്ട ദേഷ്യത്തിൽ സവാദ് റുഖിയയെ കഴുത്തു ഞെരിച്ച് തള്ളുകയായിരുന്നു. ചുമരിൽ ഇടിച്ച് വീണ റുഖിയ വേദന കൊണ്ട് ബഹളം വച്ചപ്പോൾ ചെവിയിൽ ശക്തിയായി അടിക്കുകയായിരുന്നു. ബോധരഹിതയായി വീണ് അൽപസമയത്തിനകം മരണം […]

യാത്രക്കാരിയുടെ മൊബൈലിലേക്ക് അശ്ലീല ചിത്രങ്ങളയച്ച ഓല ടാക്‌സി ഡ്രൈവർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തേഞ്ഞിപ്പലം: ഓല ടാക്‌സിയിൽ സഞ്ചരിച്ച യാത്രക്കാരിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളുമയച്ച ഡ്രൈവർ പൊലീസ് പിടിയിൽ. കോഴിക്കോട് പറമ്പത്ത് തലക്കളത്തൂർ അഭിജിത്തിനെ (26)യാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടൊപ്പം ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.തേഞ്ഞിപ്പലം പൊലീസ് പരിധിയിലെ രണ്ട് സ്ത്രീകൾ ഇയാൾ ഓടിച്ച ഓൺലൈൻ ടാക്‌സിയായ ഓലയിൽ കഴിഞ്ഞദിവസം യാത്ര ചെയ്തിരുന്നു. ബുക്കിങ്ങിന് ഉപയോഗിച്ച മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ഇയാൾ അശ്ലീല ഫോട്ടോകളും വീഡിയോകളും അയച്ചത്. സ്റ്റേഷൻ ഓഫീസർ ജി. ബാലചന്ദ്രന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ രജീഷ്. ദിൽജിത്ത്, […]

മൂന്ന് മാസം മുൻപ് പ്രണയിച്ച് വിവാഹിതരായ ദമ്പതികളെ  ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി ; സംഭവം ഉദുമയിൽ

സ്വന്തം ലേഖകൻ പൊയിനാച്ചി: ദമ്പതികളെ ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മൂന്നു മാസം മുൻപ് പ്രണയിച്ച് വിവാഹിതരായ ദമ്പതികളായ ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉദുമ പാക്യാര കൊത്തിയംകുന്നിൽ ജിഷാന്ത്(28), ബദിയടുക്ക കുംബഡാജെ ചക്കുടയിലെ ജയകുമാരി(22) എന്നിവരാണ് മരിച്ചത്. പരവനടുക്കം നെച്ചിപ്പടുപ്പ് പുള്ളത്തൊട്ടിയിലെ ക്വാർട്ടേഴ്‌സിലാണ് ഇരുവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടത്. ഭർത്താവിനേയും രണ്ടു വയസുള്ള മകനേയും ഉപേക്ഷിച്ചായിരുന്നു ജയകുമാരി രണ്ടാമതും വിവാഹിത ആയത്. ഭർത്താവിന്റെ പരാതിയിൽ കഴിഞ്ഞ നവംബർ 27 ന് ഹൊസ്ദുർഗ് പൊലീസ് ബാലനീതി വകുപ്പ് സെക്ഷൻ 75 ഉൾപ്പെടെ ചേർത്ത് കേസ് […]