പണിക്കൂലിയെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ കുറവിലങ്ങാട്ട്  യുവാവിനെ സർജിക്കൽ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : പ്രതികൾ അറസ്റ്റിൽ

പണിക്കൂലിയെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ കുറവിലങ്ങാട്ട് യുവാവിനെ സർജിക്കൽ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : പ്രതികൾ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കുറവിലങ്ങാട് : പണിക്കൂലിയെ ചൊല്ലിയുള്ള തർക്കത്തെ തുടന്നുണ്ടായ വാക്കേറ്റത്തിനിടയിൽ യുവാവിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ സംഭവത്തിൽ യുവാക്കൾ പൊലീസ് പിടിയിൽ. കേസിലെ പ്രധാന പ്രതിയായ പൈക്കാട് ലക്ഷംവീട് കോളനിയിൽ കുമ്പശേരിയിൽ വിഷ്ണു(21), ഇല്ലിക്കൽ കറ്റുവെട്ടിയേൽ അഖിൽ രാജ് (21 ) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരങ്ങാട്ടുപിള്ളി പൊലീസ് അറ
സ്റ്റ് ചെയ്തത്.

കടപ്ലാമറ്റം പഞ്ചായത്തിലെ ഇലക്കാട് ഹരിജൻ കോളനിയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുണിക്കായിരുന്നു വാക്കേറ്റത്തിനിടയിൽ യുവാവിന്റെ കഴുത്തിൽ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞത്. കഴുത്തിൽ ഗുരുതരമായി മുറിവേറ്റ ഇലയ്ക്കാട് കുപ്പോലിയിൽ അശ്വൻ മനോജിനെ
(വിമൽ 19 ) കോട്ടയം മെഡിക്കൽ കോളജിൽ ശസത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. സംഭവത്തിൽ ബിമലിന്റെ സുഹൃത്തായ ഇല്ലിക്കൽ കറ്റുവെട്ടിയേൽ അഖിൽ രാജിനെ സംഭവം ദിവസം തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹ്യത്തുക്കൾ ആയ ഇവർ തമ്മിൽ സാമ്പത്തികമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് സംഘർഷത്തിനിടെ വിഷ്ണു കൈയ്യിൽ കരുതിയിരുന്ന സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. കേസിൽ റിമാന്റിൽ ആയ അഖിൽ രാജ് കഞ്ചാവ് കേസിൽ പാലാ പൊലീസ് കേസ് എടുത്ത പ്രതിയാണ് .