മുസ്ലീം ലീഗ് ഓഫീസിൽ നടന്ന മദ്ധ്യസ്ഥ ചർച്ചയ്ക്കിടെ കുത്തേറ്റ യുവാവ് മരിച്ചു ; പ്രതികൾ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കോഴിക്കോട്: തൊട്ടിൽപ്പാലത്ത് മുസ്ലീം ലീഗിന്റെ ഓഫീസിൽ വച്ച് നടന്ന മദ്ധ്യസ്ഥ ചർച്ചയ്ക്കിടെ കുത്തേറ്റ യുവാവ് മരിച്ചു. എടച്ചേരിക്കണ്ടി അൻസറാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ബെൽമൗണ്ട് സ്വദേശി അഹമ്മദ് ഹാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേരും മുസ്ലീം ലീഗിന്റെ പ്രവർത്തകരാണ്.
മദ്ധ്യസ്ഥ ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ അരയിൽ നിന്ന് കത്തിയെടുത്ത് അഹമ്മദ് ഹാജി അൻസാറിനെ കുത്തുകയായിരുന്നു.കഴിഞ്ഞ കുറെ ദിവസമായി അഹമ്മദ് ഹാജിയെ സമൂഹമാധ്യമങ്ങളിലൂടെ അൻസാർ അപവാദപ്രചാരണം നടത്തിയിരുന്നതായി ലീഗ് നേതാക്കൾ പറയുന്നു. ഇതായിരിക്കാം കൊലപാതകത്തിന്റെ കാരണമെന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിനായി ലീഗിന്റെ പ്രാദേശിക നേതൃത്വം ഇവരെ ഓഫിസീലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ അൻസാറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചയോടെ മരിക്കുകയായിരുന്നു.