play-sharp-fill

നീ പാമ്പിനെ കൊണ്ടുവന്ന ജാർ എവിടെ ഒളിപ്പിച്ചുവെന്ന എസ്. ഐ പുഷ്പകുമാറിന്റെ ചോദ്യത്തിന് മുന്നിൽ സൂരജ് പകച്ച് നിന്നു ; സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ ഉത്രയുടെ മരണം കൊലപാതകമെന്ന് ഉറപ്പിച്ചിച്ചു : ഉത്ര കൊലക്കേസിൽ ഹീറോ ആയി മാറിയത് അഞ്ചൽ എസ്.ഐ പുഷ്പകുമാർ

സ്വന്തം ലേഖകൻ കൊല്ലം: അഞ്ചലിലെ ഉത്ര കൊലക്കേസിൽ പ്രധാന പ്രതിയായ ഉത്രയുടെ ഭർത്താവ് സൂരജും കൂട്ടാളി ചാവർകാവ് സുരേഷും പിടിയിലായത് കേരള പൊലീസിന്റെ ചരിത്രത്തിലെ മറ്റൊരു പൊൻതൂവൽ ആയി മാറിയിരുന്നു. കേരളജനതയുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഉത്രക്കൊലക്കേസിൽ ഉത്ര മരിച്ചതിന്റെ രണ്ടാം ദിനം തന്നെ ഇതൊരു കൊലപാതകമാണെന്നും ഭർത്താവ് സൂരജ് തന്നെയാണ് കൊലപ്പെടുത്തിയതെന്നും മനസിലാക്കിയ അഞ്ചൽ സബ് ഇൻസ്‌പെക്ടർ പുഷ്പകുമാറാണ് ഈ സംഭവത്തിലെ യാഥാർഥ ഹീറോയായി മാറിയിരിക്കുന്നത്. ഉത്ര മരിച്ച ദിവസം സംഭവ സ്ഥലം സന്ദർശിച്ച പുഷ്പകുമാറിന് മരണത്തിൽ സംശയം തോന്നിയിരുന്നു. തുടർന്ന് സംഭവ ദിവസം […]

കാലടിയിൽ സിനിമാ സെറ്റ് തകർത്ത സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ ; പിടിയിലായത് എ.എച്ച്.പി പ്രവർത്തകൻ

സ്വന്തം ലേഖകൻ കൊച്ചി : അൻപത് ലക്ഷത്തോളം രൂപ മുടക്കി കാലടിയിൽ സിനിമാ സെറ്റ് തകർത്ത സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. സെറ്റ് തകർക്കുന്നതിനായി നേതൃത്വം നൽകിയ എഎച്ച്പി പ്രവർത്തകൻ രതീഷിനെയാണ് പൊലീസ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് മറ്റ് നാല് പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ടൊവിനോ തോമസ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റാണ് രാഷ്ട്രീയ ബജ്രംഗദൾ, എഎച്ച്പി പ്രവർത്തകർ ചേർന്ന് തകർത്തത്. കാലടി മണപ്പുറത്ത് നിർമിച്ച ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ഇവർ സെറ്റ് […]

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ : അറസ്റ്റിലായത് കുണ്ടറ സ്വദേശിയായ യുവാവ്

സ്വന്തം ലേഖകൻ കൊല്ലം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പൊലീസ് പിടിയിൽ. കുണ്ടറ സ്വദേശിയായ യുാവിനെ എഴുകോൺ പൊലീസാണ് അറസ്റ്റ് ചെയ്ത്ത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കുണ്ടറ പടപ്പകര വത്സല വിലാസത്തിൽ നോയലാണ്(33) പൊലീസ് പിടിയിലായത്. പള്ളിമൺ ഇലയം സ്വദേശിനിയായ ദളിത് യുവതിയെ പ്രതി പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് വരികെയായിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് […]

ഏഴ് വർഷത്തിൽ താഴെ തടവിന് ശിക്ഷിക്കാവുന്ന കേസുകളിൽ അറസ്റ്റ് ഒഴിവാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം മറികടന്ന് യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം : എസ്.ഐയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ഹൈക്കോടതിയുടെ നിർദ്ദേശം മറികടന്ന് യുവാവിനെ അറസ്റ്റുചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരേ അന്വേഷണം ഉത്തരവിട്ട് ഹൈക്കോടതി. നിർദ്ദേശം ലംഘിച്ച് യുവാവിനെ അറസറ്റ് ചെയ്ത പാലക്കാട് കുഴൽമന്ദം പൊലീസ് സബ് ഇൻസ്‌പെക്ടർക്കെതിരേയാണ് ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാനത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏഴുവർഷത്തിൽ താഴെ തടവിനു ശിക്ഷിക്കാനിടയുള്ള കേസുകളിൽ അറസ്റ്റ് ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ജയിലിലും സാമൂഹിക അകലം ഉറപ്പാക്കാനായിരുന്നു ഇത്. ഹൈക്കോടതിയുടെ ഈ ഉത്തരവ് നിലനിൽക്കെ അറസ്റ്റുചെയ്ത നെന്മാറ ചാത്തമംഗലം പ്രിയ നിവാസിൽ പ്രസാദിന് […]

അഞ്ചാം വിവാഹത്തിനായി ഒരുങ്ങിയ വിവാഹ തട്ടിപ്പുകാരൻ പൊലീസ് പിടിയിൽ ; തട്ടിപ്പുവീരനെ കുടുക്കിയത് നാലാം ഭാര്യ

സ്വന്തം ലേഖകൻ ഹരിപ്പാട്: അഞ്ചാം വിവാഹത്തിനായി ഒരുങ്ങിയ വിവാഹത്തട്ടിപ്പ് വീരൻ പൊലീസ് അറസ്റ്റിൽ. കൊല്ലം മുഖത്തല ഉമയനെല്ലൂർ കിളിത്തട്ടിൽ ഖാലിദ് കുട്ടി (50) ആണ് വിവാഹ നിശ്ചയത്തിന്റെ പിറ്റേന്ന് പൊലീസ് പിടിയിലായത്. വിവാഹ ദിനത്തിന്റെ അന്ന് നാലാംഭാര്യയാണ് ഇയാളെ കുടുക്കിയത്. ഹരിപ്പാട് കരീലക്കുളങ്ങര സ്വദേശിനിയായ യുവതിയുമായി ബുധനാഴ്ച വൈകിട്ട് ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനായി ഒരുങ്ങി വന്നപ്പോഴാണ് തൃശ്ശൂർ ചാവക്കാട് വടക്കേക്കാട് സ്വദേശിനിയായ ഇയാളുടെ നാലാം ഭാര്യ പൊലീസുകാർക്കൊപ്പം സ്ഥലത്തെത്തിയത്. ബിസിനസുകാരൻ, വസ്തു ബ്രോക്കർ, ലോറി മുതലാളി എന്നൊക്കെ പറഞ്ഞാണ് ഇയാൾ വിവാഹത്തട്ടിപ്പ് നടത്തി […]

പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ പൊലീസ് പിടിയില്‍ ; സംഭവം എടവണ്ണയില്‍

സ്വന്തം ലേഖകന്‍ എടവണ്ണ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ പൊലീസ് പിടിയില്‍. എടവണ്ണയിലാണ് രണ്ടാനച്ഛന്റെ ക്രൂരപീഡനത്തിന് പന്ത്രണ്ട് വയസുകാരി ഇരയായത്. വയനാട് അമ്പലവയല്‍ സ്വദേശിയാണ് അറസ്റ്റിലായത്. അമ്പലവയലില്‍ ഇയാള്‍ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. എന്നാല്‍ ഇതുകൂടാതെ കഴിഞ്ഞ നാല് വര്‍ഷമായി എടവണ്ണയില്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് ഇവരോടൊപ്പം താമസിച്ചു വരികയായിരുന്നു. രണ്ടാം വിവാഹത്തില്‍ ഇയാള്‍ക്ക് മൂന്നര വയസ്സുള്ള കുട്ടിയുണ്ട്. രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തില്‍ നിന്നും ഉള്ള പന്ത്രണ്ടുവയസുകാരിയെയാണ്  ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ […]

കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിൻ്റെ ഫോണ്‍ പെണ്‍കുട്ടി തട്ടിപ്പറിച്ചു ; രക്ഷപ്പെട്ട യുവാവിന് പാരയായി കാമുകിയുടെ ഫോണ്‍ കോള്‍ : നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ യുവാവ് പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കുളിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. പെണ്‍കുട്ടി കുളിക്കുന്നതിനിടെയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച തിരുവനന്തപുരം മണ്‍വിള കുളത്തൂര്‍ കിഴക്കന്‍കര മേലെ പുത്തന്‍വീട്ടില്‍ പ്രദീപാണ് (26) പിടിയിലായത്. പാലിയോട് വള്ളിച്ചിറയിലെ ബന്ധുവീട്ടിലെത്തിയ യുവാവ് സമീപത്തെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി മൊബൈല്‍ കയ്യോടെ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ഫോണിലേക്ക് മൊബൈലില്‍ കാമുകി വിളിച്ചതാണ് ആളെ തിരിച്ചറിയാനിടയാക്കിയത്. തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിനിയായ അഭിഭാഷക മുഖേന യുവാവ് […]

പാറമ്പുഴ പള്ളിയില്‍ നിന്നും 32 ലക്ഷം അപഹരിച്ചു : തട്ടിപ്പ് നടത്തിയത് കൈക്കാരന്‍ തന്നെ ; കണ്ണൂരില്‍ ഒളിവിലായിരുന്ന പ്രതി മാസങ്ങള്‍ക്ക് ശേഷം പിടിയില്‍ ; പിടിയിലായത് തെള്ളകം സ്വദേശി

സ്വന്തം ലേഖകന്‍ കോട്ടയം: പാറമ്പുഴ ബത്‌ലഹേം പള്ളിയില്‍ നിന്ന് 32 ലക്ഷം രൂപ അപഹരിച്ചത് പള്ളിയിലെ കൈക്കാരന്‍ തന്നെ. ബാങ്കില്‍ അടയ്ക്കാന്‍ നല്‍കിയ പണവുമായി മുങ്ങിയ കൈക്കാരന്‍ മാസങ്ങള്‍ക്ക് ശേഷമാണ് പിടിയിലായത്. തെള്ളകം കുറുപ്പന്തറ മുകളേല്‍ ഡീജു ജേക്കബ് (45) ആണ് ഗാന്ധിനഗര്‍ പൊലീസിന്റെ പിടിയിലായത്. കണ്ണൂരില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. 2019 ആഗസ്റ്റിലാണ് ഇയാള്‍ പാറമ്പുഴ പള്ളിയില്‍ കൈക്കാരനായി ചാര്‍ജെടുത്തത്. അന്ന് മുതല്‍ 2020 ഫെബ്രുവരിവരെയുള്ള കാലയളവില്‍ ബാങ്കില്‍ അടയ്ക്കാനുള്ള 31.5 ലക്ഷം രൂപ ബാങ്കില്‍ അടയ്ക്കാതെ മോഷ്ടിച്ചതായാണ് പരാതി. നാളുകളായി […]

രോഗിയായ ഭർത്താവിനെ പരിചരിക്കാനുള്ള യാത്രയ്ക്കായി പാസ് ഒപ്പിച്ചു: പാസിന്റെ ബലത്തിൽ കറങ്ങിയത് കാമുകനൊപ്പം; വീടു വിട്ടതും യുവതിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്: ഒടുവിൽ യുവതിയും കാമുകനും പിടിയിൽ

സ്വന്തം ലേഖകന്‍ പൊന്നാനി: കൊറോണ വൈറസ് വ്യാപനത്തനിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെന്ന് പറഞ്ഞ് പൊലീസിനെ കബളിപ്പിച്ച് കണ്ണൂരിലേക്കുള്ള യാത്രാപാസ് ഒപ്പിച്ച് യുവതി. യുവതിയ്ക്ക് യാത്രാ അനുമതി നല്‍കിയതിന് പിന്നാലെ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കി. ഇതോടെ പുറത്ത് വന്നത് യുവതിയുടെ തട്ടിപ്പുമാണ്. വെളിയങ്കോട് സ്വദേശിയായ യുവതിയാണ് ലോക് ഡൗണില്‍ കാമുകന്റെ കൂടെ ഒളിച്ചോടാന്‍ പൊലീസിനെ കബളിപ്പിച്ച് യാത്രാപാസ് ഒപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വിവാഹമോചിതയായ യുവതിയാണ് ഇല്ലാത്ത ഭര്‍ത്താവിന്റെ പേരു പറഞ്ഞ് […]

അയല്‍ക്കാരന്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്നുവെന്ന് നാട്ടുകാരുടെ പരാതി ; അന്വേഷിക്കാന്‍ വന്ന പൊലീസുകാര്‍ കണ്ടത് വീടിനുള്ളില്‍ ചാരായം വാറ്റുന്ന ഗൃഹനാഥനെ : സംഭവം തൊടുപുഴയില്‍

സ്വന്തം ലേഖകന്‍ തൊടുപുഴ: ലോക് ഡൗണില്‍ സംസ്ഥാനത്ത് പലയിടത്തും ചാരായം വാറ്റും വ്യാജമദ്യ നിര്‍മ്മാണവും നടത്തുന്നവരെ എക്‌സൈസും പൊലീസ് ഉദ്യോഗസ്ഥരും പിടികൂടുന്നുണ്ട്. എന്നാല്‍ വ്യത്യസ്തമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ സംഭവിച്ചത. അയല്‍ക്കാരന്‍ വീടില്‍ ബഹളമായതോടെ പൊറുതി മുട്ടിയ അയല്‍ക്കാര്‍ ഒടുവില്‍ പരാതിയുമായി സ്റ്റേഷനിലെത്തി. സമീപവാസികളുടെ പരാതിയില്‍ അന്വേഷിക്കാന്‍ ചെന്ന പൊലീസ് വീടിനകത്ത് കണ്ടത് അവിശ്വസനീയമായ കാഴ്ചകളാണ്. തൊടുപുഴ തെക്കുംഭാഗത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. പരാതി അന്വേഷിക്കാനായി എത്തിയ പൊലീസ് കണ്ടത് ചാരായം വാറ്റുന്ന ഗൃഹനാഥനെ ആണ്. തുടര്‍ന്ന് വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ […]