പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ പൊലീസ് പിടിയില്‍ ; സംഭവം എടവണ്ണയില്‍

പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ പൊലീസ് പിടിയില്‍ ; സംഭവം എടവണ്ണയില്‍

Spread the love

സ്വന്തം ലേഖകന്‍

എടവണ്ണ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ പൊലീസ് പിടിയില്‍. എടവണ്ണയിലാണ് രണ്ടാനച്ഛന്റെ ക്രൂരപീഡനത്തിന് പന്ത്രണ്ട് വയസുകാരി ഇരയായത്. വയനാട് അമ്പലവയല്‍ സ്വദേശിയാണ് അറസ്റ്റിലായത്.

അമ്പലവയലില്‍ ഇയാള്‍ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. എന്നാല്‍ ഇതുകൂടാതെ കഴിഞ്ഞ നാല് വര്‍ഷമായി എടവണ്ണയില്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് ഇവരോടൊപ്പം താമസിച്ചു വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം വിവാഹത്തില്‍ ഇയാള്‍ക്ക് മൂന്നര വയസ്സുള്ള കുട്ടിയുണ്ട്. രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തില്‍ നിന്നും ഉള്ള പന്ത്രണ്ടുവയസുകാരിയെയാണ്  ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.