play-sharp-fill

കൊല്ലത്ത് മദ്യലഹരിയിൽ പിതാവ് മക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു ; പരിക്കേറ്റ കുട്ടികൾ ചികിത്സയിൽ ; പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം: കേരളപുരത്ത് മദ്യലഹരിയിൽ മക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച് പ്രതി പൊലീസ് പിടിയിൽ. കൊല്ലം നെടുവത്തൂർ സ്വദേശിയായ ഓമനക്കുട്ടനാണ് മക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇയാളും കുടുംബവും നെടുവത്തൂരിൽ കേരളപുരത്ത് വാടകകക്ക് താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ ഓമനക്കുട്ടൻ ഭാര്യയെ അക്രമിക്കുന്നത് കണ്ട ഒൻപത് വയസുള്ള മകൾ അമ്മാവനെ ഫോണിൽ വിവരം അറിയിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഒൻപതുകാരിയായ പിതാവ് ഓടിച്ചിട്ട് വെട്ടിയത്. സഹോദരിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പത്താം ക്ലാസുകാരനായ മകനെയും ഇയാൾ വെട്ടുകയായിരുന്നു. പിതാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികൾ ചികിത്സയിലാണ്. മക്കളെ മർദ്ദിച്ച ഇയാളെ […]

ഗുണ്ടാപ്പിരിവ് നൽകാത്തതിന്റെ പേരിൽ അതിക്രമം ; നേമത്ത് രണ്ട് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഗുണ്ടാപ്പിരിവ് നൽകാത്തതിന് അതിക്രമം നടത്തിയ സംഭവത്തിൽ രണ്ട് പേർ നേമം പൊലീസിന്റെ പിടിയിലായി. വെള്ളായണി വാണിയം വിളാകത്ത് വീട്ടിൽ അസറുദ്ദിൻ (27) , നേമം പൊന്നുമംഗലം വലയിൽ വീട്ടിൽ സിയാദ് എന്നിവരാണ് പൊലീസ് പിടിയിലായത്. പ്രാവച്ചമ്പലം സ്വദേശി ഷെഫീഖിനെയാണ് പ്രതികൾ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ചോക്ലേറ്റും മറ്റും അപഹരിച്ചത്. മറ്റ് പ്രതികളായ അസറുദ്ദീൻ, നൗഷാദ് എന്നിവർ നേരത്തെ പിടിയിലായിരുന്നു. എറണാകുളത്ത് കഞ്ചാവ് കടത്ത് ഉൾപ്പടെ പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് സിയാദ്. നേമം സി.ഐ അനൂപ് കൃഷ്ണ, എസ്.ഐ ബി. ദീപു, […]

ആദ്യ വിവാഹം മറച്ച് വച്ച് മറ്റൊരു യുവതിയുമായി വിവാഹം ; യുവതിയുടെ ആത്മഹത്യയിൽ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ആദ്യ വിവാഹം മറച്ചുവച്ച് മറ്റൊരു യുവതിയുമായി വിവാഹം. സംഭവത്തെ തുടർന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. വട്ടപ്പാറ പ്രശാന്ത് നഗറിൽ ആര്യാഭവനിൽ ആര്യാദേവനെ (23) വീടിനുള്ളിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവായ തിരുവല്ലം പാച്ചല്ലൂർ കുമിളി ലെയ്‌നിൽ വത്സലാഭവനിൽ പ്രദീപ് (രാജേഷ് കുമാർ32) നെ പൊലീസ് അറസ്റ്റുചെയ്തത്. ബുധനാഴ്ച രാത്രി 11 മണിയോടെ ഒരു വയസ്സു പ്രായമുള്ള യുവതിയുടെ ഇരട്ടക്കുട്ടികളുടെ കരച്ചിൽ കേട്ട് അമ്മയും സഹോദരിയും വാതിലിൽ തട്ടി വിളിച്ചെങ്കിലും തുറക്കാതെ […]

വൃദ്ധ ദമ്പതികളെ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തിയ സംഭവം ; ഒരാൾ പൊലീസ് പിടിയിൽ ; യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വെഞ്ഞാറാമൂട്ടിൽ വൃദ്ധ ദമ്പതികളെ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽക്കണ്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സംഭവത്തിൽ വെള്ളുമണ്ണടി ബാലൻ പച്ച പുലയരുകുന്ന് വീട്ടിൽ ബിജുവിനെയാണ്(42) വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. പുലയരുകുന്നിൽ വീട്ടിൽ വാസുദേവൻ (80), ഭാര്യ സരസ്വതിയമ്മ (75) എന്നിവരെയാണ് ഞായറാഴ്ച വിഷം ഉള്ളിൽ ചെന്ന നിലയിൽ വീട്ടിൽ കണ്ടെത്തിയത്. വസ്തു സംബന്ധമായ വഴക്കിനെ തുടർന്ന് അറസ്റ്റിലായ ബിജു ആ ദിവസം ദമ്പതികളെ പരസ്യമായി മർദ്ദിച്ചിരുന്നു. ഇതിൽ മനംനൊന്താണ് രാത്രിയിൽ ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ചൂണ്ടികാണിച്ച് ബന്ധു പൊലീസിൽ പരാതി നൽകിയിരുന്നു. […]

കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ; യുവാവ് റിമാൻഡിൽ : സംഭവം കണ്ണൂരിൽ

സ്വന്തം ലേഖകൻ കണ്ണൂർ: രാത്രി കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ് റിമാൻഡിൽ. ഭർത്താവിന്റെ ആക്രമണത്തിൽ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചെറുപുഴ ഭൂതാനത്തെ ഇടിക്കുളപ്പാറ ഷീമ(31)യ്ക്കാണ് ഭർത്താവിന്റെ കുത്തേറ്റത്. 15 തവണയാണ് ഇയാൾ യുവതിയെ കത്തികൊണ്ട് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷീമയുടെ ശരീരത്തിൽ പുറം ഭാഗത്തായി പതിനഞ്ചോളം കുത്തുകളുണ്ട്. ഇതിൽ രണ്ടുകുത്തുകൾ ആഴമുള്ളതാണ്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ടൈൽസ് ജോലിക്കാരനായ ഭർത്താവ് എത്താത്തതിനെ തുടർന്ന് മകനോട് പഠിക്കാൻ പറഞ്ഞ ശേഷം മുറിക്കുള്ളിൽ കിടക്കുകയായിരുന്നു. […]

കിളിമാനൂരിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ ; പിടിയിലായത് പെൺകുട്ടിയുടെ പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് മാതാവിനൊപ്പം താമസിച്ചുവരികെയായിരുന്ന യുവാവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ കിളിമാനൂരിലാണ് സംഭവം നടന്നത്. എറണാകുളം മാറമ്പള്ളിക്കുന്നത്തുകര പാലച്ചോട്ടുപറമ്പിൽ ഷിബു (38) ആണ് പൊലീസ് പിടിയിലായത്. പെൺകുട്ടിയുടെ പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് യുവാവ് അഞ്ച് വർഷമായി പെൺകുട്ടിയുടെ മാതാവിനൊപ്പം താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കിളിമാനൂർ എസ.്എച്ച്.ഒ കെ ബി മനോജ് കുമാർ, എസ്‌ഐ പ്രൈജു, എ.എസ്.ഐ സാജു, സിപിഒമാരായ റിയാസ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

ചേർത്തലയിൽ അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ വയോധികനെ സഹോദരന്മാർ ഇടിച്ചു കൊലപ്പെടുത്തി ; രണ്ടുപേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ വയോധികനെ സഹോദരന്മാർ ചേർന്ന് ഇടിച്ചു കൊലപ്പെടുത്തി. ചേർത്തലയിലാണ് സംഭവം. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു കൊലപാതകം നടന്നത്. ചേർത്തല തെക്ക് മറ്റത്തിൽ എഴുപത്തിയഞ്ചുകാരനായ മണിയനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ അയൽവാസികളായ സുന്ദരേശ റാവു, സഹോദരൻ ശ്രീധര റാവു എന്നിവരെ അർത്തുങ്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരു കുടുംബങ്ങളും തമ്മിൽ അതിർത്തിയെ ചൊല്ലി ഏറെ നാളുകളായി പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇതേ തുടർന്ന് ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം […]

സർവീസിനായി നൽകിയ പൊലീസ് ജീപ്പ് തട്ടിയെടുത്തയാൾ പൊലീസ് പിടിയിൽ ; പിടിയിലായത് ദേശീയപാതയിലൂടെ തട്ടിയെടുത്ത ജീപ്പ് ഓടിച്ച് പോകുന്നതിനിടയിൽ

സ്വന്തം ലേഖകൻ മണ്ണുത്തി: സർവീസിനായി സെന്ററിൽ നൽകിയ പൊലീസ് ജീപ്പ് തട്ടിയെടുത്ത് ദേശീയപാതയിലൂടെ ഓടിച്ച് വരികയായിരുന്ന ആൾ പൊലീസ് പിടിയിൽ. പൊലീസ് ജീപ്പ് തട്ടിയെടുത്ത പുന്നപ്ര സ്വദേശിയെ മണ്ണുത്തി പൊലീസാണ് പിടികൂടിയത്. ആലപ്പുഴ പുന്നപ്ര സ്വദേശി അൽഫാദ് മൻസിൽ നിഹാറാണ് (34) പൊലീസ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ വെട്ടിക്കലിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. ആലപ്പുഴ പൊലീസ് സ്റ്റേഷനിലെ ജീപ്പ് സമീപത്തെ സർവീസ് സെന്ററിൽ അറ്റകുറ്റപണികൾക്കായി നൽകിയിരുന്നു. അവിടെനിന്നാണ് ഇയാൾ ജീപ്പുമായി കടന്നത്. പാലിയേക്കര വെച്ച് സംശയം തോന്നിയതിനെ തുടർന്ന് മണ്ണുത്തി പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച് […]

ഊമക്കത്ത് തുമ്പായി..! ലൈംഗിക പീഡനത്തിനിരയായതിനെ തുടർന്ന് പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ ; പിടിയിലായത് നാല് മാസങ്ങൾക്ക് ശേഷം

സ്വന്തം ലേഖകൻ കഞ്ഞാർ : ലൈംഗിക പീഡനത്തിനിരയായതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് മാസങ്ങൾക്ക് ശേഷം പ്രതി അറസ്റ്റിൽ. പെൺകുട്ടിയുടെ കാമുകനായ മൂലമറ്റം എടാട് കൊല്ലക്കൊമ്പിൽ നിതിൻ(21) ആണ് അറസ്റ്റിലായത്. ഫെബ്രുവരി 18 നായിരുന്നു മൂലമറ്റം സ്വദേശിയായ ബാലിക തൂങ്ങിമരിച്ചത്. മൂലമറ്റത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന നിതിൻ പതിനാറുകാരിയുമായി അടുപ്പത്തിലാവുകയായിരുന്നു. പ്രതി പെൺകുട്ടിയുടെ വീട്ടിൽ സഹായിയായി താമസിച്ച് വരികെയായിരുന്നു. ഇതിനിടെയാണ് ഇവർ അടുത്തത്. വിവാഹ വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയുമായി പലതവണ ശാരീരിക ബന്ധത്തിലും ഏർപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇയാൾ […]

വാടകവീട്ടിൽ അതിക്രമിച്ച് ആളുമാറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ ; സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ കൊല്ലം: കുണ്ടറയിൽ വാടകവീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ആൾ പൊലീസ് പിടിയിൽ. വീട്ടിൽ അതിക്രമിച്ച കയറി ആക്രമം നടത്തിയ കുണ്ടറ പെരുമ്പുഴ സുജിതാ ഭവനത്തിൽ ഗിരീഷ് കുമാറിനെയാണ്(23) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. കേരളപുരം മുണ്ടൻചിറ അരുണോദയം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അമൽ ചന്ദ്രനെയാണ് ആളുമാറി ഗിരീഷ് ആക്രമിച്ചത്. നേരത്തെ ഇതേ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന അരുണിനെ ആക്രമിക്കാനാണ് ഗിരീഷ് കുമാറും സുഹൃത്തും എത്തിയത്. എന്നാൽ വീട്ടിൽ നിന്നും ആളുമാറിയതറിയാതെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അമൽ ചന്ദ്രനെ ആശുപത്രിയിൽ […]