ഗുണ്ടാപ്പിരിവ് നൽകാത്തതിന്റെ പേരിൽ അതിക്രമം ; നേമത്ത് രണ്ട് പേർ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : ഗുണ്ടാപ്പിരിവ് നൽകാത്തതിന് അതിക്രമം നടത്തിയ സംഭവത്തിൽ രണ്ട് പേർ നേമം പൊലീസിന്റെ പിടിയിലായി. വെള്ളായണി വാണിയം വിളാകത്ത് വീട്ടിൽ അസറുദ്ദിൻ (27) , നേമം പൊന്നുമംഗലം വലയിൽ വീട്ടിൽ സിയാദ് എന്നിവരാണ് പൊലീസ് പിടിയിലായത്.

പ്രാവച്ചമ്പലം സ്വദേശി ഷെഫീഖിനെയാണ് പ്രതികൾ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ചോക്ലേറ്റും മറ്റും അപഹരിച്ചത്. മറ്റ് പ്രതികളായ അസറുദ്ദീൻ, നൗഷാദ് എന്നിവർ നേരത്തെ പിടിയിലായിരുന്നു. എറണാകുളത്ത് കഞ്ചാവ് കടത്ത് ഉൾപ്പടെ പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് സിയാദ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേമം സി.ഐ അനൂപ് കൃഷ്ണ, എസ്.ഐ ബി. ദീപു, എസ്.സിപി.ഒ ലക്ഷ്മണൻ , സി.പി.ഒ ഗിരി എന്നിവരുൾപ്പെട്ട സംഘം പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.