വൃദ്ധ ദമ്പതികളെ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തിയ സംഭവം ; ഒരാൾ പൊലീസ് പിടിയിൽ ; യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി

വൃദ്ധ ദമ്പതികളെ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തിയ സംഭവം ; ഒരാൾ പൊലീസ് പിടിയിൽ ; യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വെഞ്ഞാറാമൂട്ടിൽ വൃദ്ധ ദമ്പതികളെ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽക്കണ്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സംഭവത്തിൽ വെള്ളുമണ്ണടി ബാലൻ പച്ച പുലയരുകുന്ന് വീട്ടിൽ ബിജുവിനെയാണ്(42) വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.

പുലയരുകുന്നിൽ വീട്ടിൽ വാസുദേവൻ (80), ഭാര്യ സരസ്വതിയമ്മ (75) എന്നിവരെയാണ് ഞായറാഴ്ച വിഷം ഉള്ളിൽ ചെന്ന നിലയിൽ വീട്ടിൽ കണ്ടെത്തിയത്. വസ്തു സംബന്ധമായ വഴക്കിനെ തുടർന്ന് അറസ്റ്റിലായ ബിജു ആ ദിവസം ദമ്പതികളെ പരസ്യമായി മർദ്ദിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ മനംനൊന്താണ് രാത്രിയിൽ ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ചൂണ്ടികാണിച്ച് ബന്ധു പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

വിഷം കഴിച്ച ദിമ്പതിമാരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ദമ്പതിമാർ ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ല.

വെഞ്ഞാറമൂട് സി. ഐ വിജയരാഘവന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീകുമാർ, സിനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈജു ബി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ പ്രതിയെ റിമാൻഡിലാക്കി.