play-sharp-fill

പണിയെടുത്തതിന്റെ കൂലി നൽകിയില്ല, വൈദ്യുതി തൂണിന് മുകളിൽക്കയറി കാപ്പാ കേസ് പ്രതിയുടെ ആത്മഹത്യാ ഭീഷണി ; സ്ഥലത്തെത്തിയ പൊലീസിന് നേരെ കല്ലേറ് : ആലപ്പുഴയിൽ അമ്മയ്ക്കും മകനുമെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ ആലപ്പുഴ: സമീപത്തെ വീട്ടിൽ പണിയെടുത്തതിന്റെ കൂലി നൽകിയില്ലെന്ന് ആരോപിച്ച് വൈദ്യുതി തൂണിന് മുകളിൽക്കയറി കാപ്പാ കേസ് പ്രതി ആത്മഹത്യാ ഭീഷണി മുഴക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ കല്ലേറ്. ചേർത്തല മുട്ടത്തിപ്പറമ്പിലിന് സമീപം ഭജനമഠം കണ്ടെയ്ൻമെന്റ് പ്രദേശത്ത് ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ഭജനമഠം ജംഗ്ഷന് സമീപം താമസിക്കുന്ന സുധാകരനാണ് പൊലീസിന് നേർക്ക് കല്ലെറിഞ്ഞത്. പൊലീസ് എത്തിയതിനെ തുടർന്ന് പിന്നീട് താഴെയിറങ്ങിയ പ്രതി ട്രാൻസ്‌ഫോമർ തല്ലിത്തകർക്കുകയും ചെയ്തു. പൊലീസും അഗ്‌നിരക്ഷാ സേനയും വൈദ്യുതി ബോർഡ് ജീവനക്കാരും സ്ഥലത്തെത്തി താഴെയിറക്കിയപ്പോൾ സുധാകരനും വീട്ടുകാരും […]

തിരുവല്ലയിൽ വീട്ടമ്മയെ മരുമകൾ കത്രികകൊണ്ട് കുത്തികൊലപ്പെടുത്തി ; അമ്മയെ കൊലപ്പെടുത്തുന്നത് തടയാൻ ശ്രമിച്ച മകനും പരിക്ക് : 24കാരിയായ മരുമകൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവല്ല: നിരണത്ത് വീട്ടമ്മയെ മരുമകൾ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കൊമ്പങ്കേരി പ്ലാംപറമ്പിൽ വീട്ടിൽ കുഞ്ഞൂഞ്ഞമ്മ ചാക്കോയാണ് (66) കൊല്ലപ്പെട്ടത്. കുഞ്ഞൂഞ്ഞമ്മയെ മരുമകൾ ലിൻസി (24) കത്രിക കൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും പൊലീസ് പറഞ്ഞു. ലിൻസി ഇതിന് മുൻപും അമ്മായിഅമ്മയെ ഉപദ്രവിച്ചിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് കുഞ്ഞൂഞ്ഞമമയ്ക്ക് കുത്തേറ്റത്. പരിക്കേറ്റ് രക്തം വാർന്ന നിലയിൽ കിടന്ന വീട്ടമ്മയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ വരികെയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ അമ്മയെ […]

വാഹനത്തിന് സൈഡ് നൽകിയില്ല ; ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വനിതാ പൊലീസിനെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു : രണ്ട് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോവളം: വാഹനത്തിന് ഡൈസ് നൽകിയില്ലെന്ന് പറഞ്ഞ് ഡ്യൂട്ടികഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ വനിതാ പൊലീസ് ഓഫീസറെ വഴിയിൽ തടഞ്ഞുനിറുത്തി ആക്രമിച്ചു. വനിതാ പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കേസിൽ വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിന് സമീപം പഴവാർ വിളാകം വീട്ടിൽ സുവി (22), പനങ്ങോട് തുമ്പിളിയോട് നൗഫിയാ മൻസിലിൽ ഇസ്മയിൽ (22) എന്നിവരാണ് കോവളം പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രിയോടെ കല്ലുവെട്ടാൻകുഴി എസ്.എഫ്.എസ് സ്‌കൂളിന് സമീപം ബൈപാസിലെ സർവീസ് റോഡിലാണ് സംഭവം. വിഴിഞ്ഞം സ്റ്റേഷനിലെ ഹൈവെ പെട്രോളിംഗ് യൂണിറ്റിലെ […]

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിലാക്കി തരാമെന്ന് പറഞ്ഞ് ബൈക്കിൽ കൊണ്ടുപോയി കഞ്ചാവ് നൽകി പീഡിപ്പിക്കാൻ ശ്രമം ; കൊടുങ്ങല്ലൂരിൽ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. എറിയാട് സ്വദേശി കല്ലുങ്ങൽ ഷമീറിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലാക്കി തരാം എന്ന് പറഞ്ഞ് ബൈക്കിൽ കൊണ്ടുപോയി കഞ്ചാവ് നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. എന്നാൽ പീഡനശ്രമം എതിർത്ത പെൺകുട്ടിയെ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നെന്നും പരാതിയിലുണ്ട്. പെൺകുട്ടിയെ കാണാതായി എന്ന പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥെന്റ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസിെന്റ മേൽനോട്ടത്തിൽ കൊടുങ്ങല്ലൂർ സി.ഐ പി.കെ. പത്മരാജെന്റ നേതൃത്വത്തിൽ […]

പട്ടിക്ക് ഭക്ഷണം കൊടുത്തില്ലെന്ന് ആരോപിച്ച് തർക്കവും മർദ്ദനവും ; തർക്കത്തെ തുടർന്ന് മദ്യപാനി കൊലപ്പെടുത്തിയത് സ്വന്തം മകനെ : പിതാവിന്റെ കത്തികുത്തിൽ ഷാരോൺ മരിച്ചത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ

സ്വന്തം ലേഖകൻ   പയ്യാവൂർ: പട്ടിക്ക് തീറ്റ കൊടുത്തില്ലെന്ന് ആരോപിച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് മദ്യലഹരിയിലായിരുന്ന പിതാവിന്റെ കുത്തേറ്റ് മകൻ മരിച്ചു. പയ്യാവൂർ ഉപ്പുപടന്നയിലെ ഷാരോണാണ് (20) അച്ഛന്റെ കത്തിക്കുത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. അച്ഛൻ പേരകത്തനാടി സജിയാണ് (53) മകനെ കുത്തിക്കൊലപ്പെടുത്തിയത്. കേസിൽ സജിയെ പയ്യാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ വിദേശത്തായതിനാൽ സജിയും മക്കളും മാത്രമാണ് വീട്ടിലുള്ളത്. മദ്യപിച്ച് വീട്ടിലെത്തുന്ന സജി മക്കളെ പതിവായി ഉപദ്രവിക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. സംഭവത്തിന്റെ തലേദിവസം മക്കളുമായുണ്ടായ വഴക്കിനിടയിൽ സജിക്ക് വീണ് പരിക്കേറ്റിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് […]

റേഡിയോ ഓഫ് ചെയ്തത് ഇഷ്ടപ്പെട്ടില്ല ; വൈരാഗ്യത്തെ തുടർന്ന് ഉറങ്ങിക്കിടന്ന സഹോദരൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

സ്വന്തം ലേഖകൻ   തിരുവനന്തപുരം: റേഡിയോ ഓഫ് ചെയ്തതിലെ ഇഷ്ടപ്പെടാത്തിനെ തുടർന്ന് വൈരാഗ്യം മൂത്ത് യുവാവിനെ സഹോദരൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. വൈരാഗ്യത്തെ തുടർന്ന് ഉറങ്ങിക്കിടന്ന യുവാവിനെ സഹോദരൻ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അരുവിക്കര കാച്ചാണിയിൽ ബിസ്മി നിവാസിൽ സമീർ (27) ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ഹിലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. റോഡിയോ ഓഫ് ചെയ്തത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വീട്ടിലെ ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സമീറിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയിൽ കമ്പി വടികൊണ്ടാണ് ഹിലാൽ അടിച്ചത്. റേഡിയോ ഓഫ് ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് […]

മൊബൈൽ മോഷണത്തിന് കസ്റ്റഡിയിലെടുത്തയാൾ പൊലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ചു ; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും : യുവാവിനെ കസ്റ്റഡിയിലെടുത്തത് ചട്ടങ്ങൾ പാലിക്കാതെയെന്ന് സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം : തലസ്ഥാനത്ത് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്തയാൾ പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ. മൊബൈൽ മോഷണത്തിന് കസ്റ്റഡിയിലെടുത്ത കരിമടം സ്വദേശി അൻസാരിയെയാണ് പൊലീസ് സ്റ്റേഷനിലെ ശൗചാലയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇയാളെ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാട്ടുകാർ മോഷണക്കുറ്റം ആരോപിച്ച് പിടികൂടിയ പ്രതിയെ കിഴക്കേകോട്ടയിൽ നിന്ന് കൂട്ടിക്കൊണ്ടു വരികയായിരുന്നു എന്നാണ് സംഭവത്തിൽ പൊലീസ് നൽകിയിരിക്കുന്ന വിശദീകരണം. സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. അതേസമയം അൻസാരിയെ കസ്റ്റഡിയിലെടുത്തത് ചട്ടങ്ങൾ പാലിക്കാതെയാണെന്നാണ് സൂചന. […]

റോഡിലൂടെ നടന്നുപോകുമ്പോൾ കടന്നുപിടിച്ചെന്നും അപമാനിക്കുകയും ചെയ്തുവെന്ന പെൺകുട്ടിയുടെ പരാതിയിൽ 44കാരൻ പൊലീസ് പിടിയിൽ ; വാട്‌സ്ആപ്പിലൂടെ നൽകിയ പരാതിയിൽ അജ്ഞാതനായ അക്രമിയെ പൊലീസ് കുടുക്കിയത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ

സ്വന്തം ലേഖകൻ കോതമംഗലം : റോഡിലൂടെ നടന്നു പോയ പെൺക്കുട്ടിയെ കടന്നു പിടിച്ചെന്നും അപമാനിക്കാൻ ശ്രമിച്ചെന്നും കാണിച്ച് പരാതി. സംഭവത്തിൽ പെൺകുട്ടി സി ഐയ്ക്ക് വിവരം നൽകിയത് വാട്‌സാപ്പ് വഴി. പെൺകുട്ടി വാട്‌സ്ആപ്പിലൂടെ നൽകിയ പരാതിയിൽ അജ്ഞാതനായ അക്രമിയെ പൊലീസ് കുടുക്കിയത് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ്. കഴിഞ്ഞ ദിവസം ശോഭന സ്‌കൂളിനു സമീപമുള്ള റോഡിലൂടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെയാണ് ഇതു വഴിയെത്തിയ അജ്ഞാതൻ കടന്നു പിടിച്ചത്. ഇതേതുടർന്ന് പെൺകുട്ടി വീട്ടിൽ വിവരം അറിയിക്കുകയും പിന്നീട് കോതമംഗലം സി ഐ […]

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച രണ്ട് പേർ പൊലീസ് പിടിയിൽ ; പ്രതികൾ പെൺകുട്ടിയിൽ നിന്നും സ്വർണ്ണവും അപഹരിച്ചിട്ടുണ്ടെന്ന് പൊലീസ്

സ്വന്തം ലേഖകൻ കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയെ പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച രണ്ടു പേർ പൊലീസ് പിടിയിൽ. പാലക്കാട് ഒറ്റപ്പാലം പുതിയറയിൽ വീട്ടിൽ ഷറഫലി (25), കണിയാപുരം ഒഴപ്പുമ്മാറക്കുന്നത് സ്വദേശി രാഗേഷ് (22) എന്നിവരെയാണ് കേസിൽ കസബ പൊലീസ് അറസ്റ്റ് ചെയ്തത്. 14 വയസുകാരിയായ പെൺകുട്ടിയെ യുവാക്കൾ ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. തുടർന്ന് ഇവർ പെൺകുട്ടിയുമായി അടുക്കുകയും കുട്ടിയെ എറണാകുളം, പെരിന്തൽമണ്ണ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് പെൺകുട്ടിയെയും വീട്ടുകാരെയും ഫോട്ടോ കാണിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിവരികെയായിരുന്നു യുവാക്കൾ. പെൺകുട്ടിയിൽനിന്ന് ഇവർ […]

കാസർകോട് ഐസ്‌ക്രീം കഴിച്ച് പെൺകുട്ടി മരിച്ച സംഭവം : പെൺകുട്ടിയുടെ മൂത്തസഹോദരൻ പൊലീസ് പിടിയിൽ ; കുടുംബത്തെ ഒന്നാകെ വിഷം കലർത്തി കൊല്ലാൻ യുവാവ് ശ്രമിക്കുകയായിരുന്നെന്ന് പൊലീസ്

സ്വന്തം ലേഖകൻ കാസർഗോഡ്: ബളാൽ അരിങ്കല്ലിൽ പെൺകുട്ടി മരണം കൊലപാതകമാണെന്ന് പൊലീസ്. ബളാൽ ഓലിക്കൽ ബെന്നിയുടെ മകൾ ആൻമേരി (16)യുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഐസ്‌ക്രീമിൽ വിഷം കലർത്തി കുടുംബത്തെ മുഴുവൻ കൊല്ലാൻ ശ്രമിച്ച മൂത്തസഹോദരൻ ആൽബിൻ ബെന്നി(22)യെ വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പിതാവ് ബെന്നി, മാതാവ് ബെസി എന്നിവരും ഐസ്‌ക്രീം കഴിച്ച് ചികിത്സയിലാണ്. പിതാവ് ബെന്നി അതീവ ഗുരുതരനിലയിൽ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും മാതാവ് ബെസി കണ്ണൂർ മിംസിലുമാണ് ചികിത്സയിൽ കഴിയുന്നത്. മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന ആളാണ് ആൽബിൻ. ഈ യുവാവിന് […]