റോഡിലൂടെ നടന്നുപോകുമ്പോൾ കടന്നുപിടിച്ചെന്നും അപമാനിക്കുകയും ചെയ്തുവെന്ന പെൺകുട്ടിയുടെ പരാതിയിൽ 44കാരൻ പൊലീസ് പിടിയിൽ ; വാട്‌സ്ആപ്പിലൂടെ നൽകിയ പരാതിയിൽ അജ്ഞാതനായ അക്രമിയെ പൊലീസ് കുടുക്കിയത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ

റോഡിലൂടെ നടന്നുപോകുമ്പോൾ കടന്നുപിടിച്ചെന്നും അപമാനിക്കുകയും ചെയ്തുവെന്ന പെൺകുട്ടിയുടെ പരാതിയിൽ 44കാരൻ പൊലീസ് പിടിയിൽ ; വാട്‌സ്ആപ്പിലൂടെ നൽകിയ പരാതിയിൽ അജ്ഞാതനായ അക്രമിയെ പൊലീസ് കുടുക്കിയത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ

സ്വന്തം ലേഖകൻ

കോതമംഗലം : റോഡിലൂടെ നടന്നു പോയ പെൺക്കുട്ടിയെ കടന്നു പിടിച്ചെന്നും അപമാനിക്കാൻ ശ്രമിച്ചെന്നും കാണിച്ച് പരാതി. സംഭവത്തിൽ പെൺകുട്ടി സി ഐയ്ക്ക് വിവരം നൽകിയത് വാട്‌സാപ്പ് വഴി.

പെൺകുട്ടി വാട്‌സ്ആപ്പിലൂടെ നൽകിയ പരാതിയിൽ അജ്ഞാതനായ അക്രമിയെ പൊലീസ് കുടുക്കിയത് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ശോഭന സ്‌കൂളിനു സമീപമുള്ള റോഡിലൂടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെയാണ് ഇതു വഴിയെത്തിയ അജ്ഞാതൻ കടന്നു പിടിച്ചത്. ഇതേതുടർന്ന് പെൺകുട്ടി വീട്ടിൽ വിവരം അറിയിക്കുകയും പിന്നീട് കോതമംഗലം സി ഐ യ്ക്ക് വാട്‌സപ്പ് വഴി പരാതി നൽകുകയുമായിരുന്നു.

പെൺകുട്ടി പൊലീസിന് അക്രമിയെക്കുറിച്ച് നൽകിയ സൂചന പ്രകാരം പൊലീസ് പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടു കിട്ടിയില്ല.

ഇതേ തുടർന്ന് ഈ ഭാഗത്തെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചത്. ഇതിൽ അക്രമി കുടുങ്ങുകയായിരുന്നു.

കോതമംഗലം അമ്പലപ്പറമ്പ് വാട്ടർ ടാങ്കിന് സമീപം താമസിക്കുന്ന കാച്ചപ്പിള്ളി വർഗീസ് മകൻ സാമുവൽ (44) ആണ് അറസ്റ്റിലായത് . പെൺകുട്ടി ദൃശ്യങ്ങൾ കണ്ട് ഇയാളെ തിരിച്ചറിയുകയായിരുന്നു.

കേസിൽ എസ്.ഐ ശ്യാംകുമാർ, എ.എസ.്‌ഐ നിജു ഭാസ്‌കർ, സി.പി.ഒ ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.