തിരുവല്ലയിൽ വീട്ടമ്മയെ മരുമകൾ കത്രികകൊണ്ട് കുത്തികൊലപ്പെടുത്തി ; അമ്മയെ കൊലപ്പെടുത്തുന്നത് തടയാൻ ശ്രമിച്ച മകനും പരിക്ക് : 24കാരിയായ മരുമകൾ പൊലീസ് പിടിയിൽ

തിരുവല്ലയിൽ വീട്ടമ്മയെ മരുമകൾ കത്രികകൊണ്ട് കുത്തികൊലപ്പെടുത്തി ; അമ്മയെ കൊലപ്പെടുത്തുന്നത് തടയാൻ ശ്രമിച്ച മകനും പരിക്ക് : 24കാരിയായ മരുമകൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

തിരുവല്ല: നിരണത്ത് വീട്ടമ്മയെ മരുമകൾ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കൊമ്പങ്കേരി പ്ലാംപറമ്പിൽ വീട്ടിൽ കുഞ്ഞൂഞ്ഞമ്മ ചാക്കോയാണ് (66) കൊല്ലപ്പെട്ടത്.

കുഞ്ഞൂഞ്ഞമ്മയെ മരുമകൾ ലിൻസി (24) കത്രിക കൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലിൻസി ഇതിന് മുൻപും അമ്മായിഅമ്മയെ ഉപദ്രവിച്ചിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് കുഞ്ഞൂഞ്ഞമമയ്ക്ക് കുത്തേറ്റത്. പരിക്കേറ്റ് രക്തം വാർന്ന നിലയിൽ കിടന്ന വീട്ടമ്മയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ വരികെയായിരുന്നു.

പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ അമ്മയെ കത്തി കൊണ്ട് കുത്തുന്നത് തടയാൻ ശ്രമിച്ച മകനും പരിക്കേറ്റിട്ടുണ്ട്. എന്നാൽ യുവാവിന്റെ പരിക്ക് സാരമുള്ളതല്ല.

വീട്ടമ്മയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.