ഇന്ധന സെസ് ; ചരക്ക് കൂലിയും, അവശ്യസാധനങ്ങളുടെ വിലയും കുത്തനെ ഉയരും ; കെഎസ്ആർടിസിക്കും തിരിച്ചടി ; വരുമാന വര്‍ദ്ധന ലക്ഷ്യമിട്ടുള്ള ഇന്ധന സെസ് ഒടുവിൽ സർക്കാരിനു തന്നെ വിനയാകുന്നു..!

ഇന്ധന സെസ് ; ചരക്ക് കൂലിയും, അവശ്യസാധനങ്ങളുടെ വിലയും കുത്തനെ ഉയരും ; കെഎസ്ആർടിസിക്കും തിരിച്ചടി ; വരുമാന വര്‍ദ്ധന ലക്ഷ്യമിട്ടുള്ള ഇന്ധന സെസ് ഒടുവിൽ സർക്കാരിനു തന്നെ വിനയാകുന്നു..!

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ബജറ്റിൽ സർക്കാരിന് പാളിച്ച പറ്റിയോ? പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്താനുളള ബജറ്റ് പ്രഖ്യാപനം സർക്കാരിന് തന്നെ തിരിച്ചടിയാകുന്നു.

ഇന്ധന സെസ് നടപ്പായാല്‍ ചരക്ക് കൂലിയും കുത്തനെ ഉയരും. അവശ്യ സാധനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമുക്ക് ചരക്ക് കൂലിയിലെ വർദ്ധന വിലക്കയറ്റത്തിലേക്ക് നയിക്കും. ഒടുവിൽ അവശ്യസാധനങ്ങളുടെ വിലവർധന മലയാളികളുടെ നട്ടെല്ലൊടിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലേക്ക് പ്രധാനമായും അരി എത്തുന്നത് ആന്ധ്ര, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന്. ഉള്ളി , ഇരുളക്കിഴങ്ങ് തുടങ്ങിയ എത്തുന്നതാകട്ടെ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നും. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം അനുസരിച്ച് പെട്രോളിനും ഡീസലിനും രണ്ട് ശതമാനം സെസ് ഏര്‍പ്പെടുത്തിയാല്‍ ചരക്ക് കൂലിയില്‍ നല്ല തരത്തിൽ വർധന ഉണ്ടാകും

വരുമാന വര്‍ദ്ധന ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തുന്നതെങ്കിലും ഇതിന് വിപരീത ഫലമുണ്ടാകാമെന്നും ലോറി ഉടമകള്‍ പറയുന്നു.

അരി പച്ചക്കറി പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങി ഒട്ടുമിക്ക അവശ്യ സാധനങ്ങള്‍ക്കും എട്ട് മുതല്‍ പത്ത് ശതമാനം വരെ ഇക്കുറി വില ഉയര്‍ന്നിരുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി വിപണിയില്‍ ഇടപെടണമെന്ന ആവശ്യങ്ങള്‍ക്കിടെയാണ് വിലക്കയറ്റത്തിന് വഴി ഒരുക്കാവുന്ന നിലയിലുളള ബജറ്റ് പ്രഖ്യാപനം.

സാമൂഹ്യ സുരക്ഷ ഫണ്ട് ശേഖരണത്തിന് ബജറ്റ് നിര്‍ദ്ദേശിച്ച ഇന്ധന സെസ്സ് കെഎസ്ആര്‍ടിസിക്കും തിരിച്ചടിയാണ്. ഡീസലടിക്കാനുള്ള പ്രതിദിന ചെലവിൽ മാത്രം ശരാശരി എട്ട് ലക്ഷം രൂപ അധികം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

നിത്യ ചെവലുകൾ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്ന കെഎസ്ആര്‍ടിസി വരുമാനത്തിന്റെ നല്ലൊരു പങ്ക് ചെലവാക്കുന്നത് ഡീസലടിക്കാനാണ്. കൊവിഡ് കാലത്തിന് ശേഷം ബസ്സുകൾ പൂര്‍ണ്ണമായും സര്‍വ്വീസിനിറങ്ങുന്നതോടെ പ്രതിദിന ആവശ്യം ശരാശരി നാല് ലക്ഷം ലിറ്ററാണ്. രണ്ട് രൂപ സെസ്സ് കൂടിയാകുമ്പോൾ ദിവസ ചെലവിൽ ചുരുങ്ങിയത് എട്ട് ലക്ഷം രൂപ കൂടും, മാസം രണ്ടരക്കോടി രൂപ ഇന്ധന ചെലവ് കൂടുന്നത് നിലവിലെ അവസ്ഥയിൽ കെഎസ്ആര്ടിസിക്ക് താങ്ങാനാകില്ലെന്നാണ് ജീവനക്കാരുടെ സംഘടന പറയുന്നത്.