play-sharp-fill

കേരളം ഭരിക്കുന്നത് ‘പിണറായി വ്യാജൻ’ സർക്കാർ..! ലോക കേരളസഭ എന്നത് ഭൂലോക തട്ടിപ്പ്; മുഖ്യമന്ത്രിയുടെ അഴിമതി ആരും പ്രതിരോധിക്കുന്നില്ലെന്ന വേവലാതിയാണ് മരുമകൻ മന്ത്രിക്കുള്ളത് : കെ.സുരേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളം ഭരിക്കുന്നത് ‘പിണറായി വ്യാജൻ’ സർക്കാരാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വ്യാജൻമാരുടെ പാർട്ടിയാണ് കേരളം ഭരിക്കുന്നത്. ലോക കേരളസഭ എന്നത് ഭൂലോക തട്ടിപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു. എസ്എഫ്ഐക്കാർക്കും ഡിവൈഎഫ്ഐക്കാർക്കും എന്തുമാകാമെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. കർഷക ആത്മഹത്യയിൽ പ്രതിഷേധിച്ച് കർഷകമോർച്ച സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘‘സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്എഫ്ഐ നേതാക്കൾ യൂണിയൻ ഭാരവാഹികളാവുന്നു. സർവകലാശാല പരീക്ഷ എഴുതാത്ത എസ്എഫ്ഐ നേതാക്കൾ പരീക്ഷ പാസാവുന്നു. ഡിവൈഎഫ്ഐക്കാർ വ്യാജരേഖ ചമച്ച് ഡോക്ടറേറ്റ് നേടുന്നു. […]

മൂന്ന് ദിവസം കൊണ്ട് കോവിഡ് ഭേദമാകുമെന്ന് ‘സംപൂജ്യനായ’ കെ. സുരേന്ദ്രന്‍; ഈ മരുന്ന് ആദ്യം സംഘികളില്‍ പരീക്ഷിക്കണമെന്ന് ട്രോളന്മാര്‍; വ്യാജ സന്ദേശം പരത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കണമെന്ന് സോഷ്യല്‍ മീഡിയ; പ്രതിഷേധം ശക്തം

സ്വന്തം ലേഖകന്‍ കോട്ടയം: മൂന്ന് ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമാകുന്ന മരുന്ന് വികസിപ്പിച്ചത് ഡിആര്‍ഡിഒ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാത്രി പത്തരയ്ക്ക് ശേഷമാണ് തെറ്റിദ്ധാരണ പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റുമായി സുരേന്ദ്രനെത്തിയത്. സത്യവും അസത്യവും ഇടകലര്‍ന്ന് ഈ പോസ്റ്റിനെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.   കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി ആര്‍ ഡി ഒ) വികസിപ്പിച്ച കൊവിഡ് മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയെന്നതും മരുന്ന് നല്‍കിയ വലിയൊരു ശതമാനം കൊവിഡ് രോഗികളും […]

ബാലികാ ദിനത്തില്‍ കെ. സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച മകളുടെ ചിത്രത്തിന് അശ്ലീല കമന്റ്; പ്രവാസി മലയാളി അജ്‌നാസിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പിച്ച് ബിജെപി നേതാക്കള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ബാലികാ ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്ക് വച്ച മകളോടൊപ്പമുള്ള ഫോട്ടോയുടെ താഴെ അശ്‌ളീല കമന്റ് ഇട്ട പ്രവാസിക്കെതിരെ ശക്തമായ പ്രതിഷേധം. അജ്നാസ് അജ്നാസ് എന്ന ഐഡിയില്‍ നിന്നാണ് അശ്‌ളീല കമന്റ് വന്നത്. ഇയാള്‍ ഖത്തറില്‍ ജിം ട്രെയിനര്‍ ആണെന്നാണ് സൂചന. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇതിനെതിരെ രംഗത്തെത്തിട്ടുണ്ട്. ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കുകയും കൂടാതെ ഖത്തര്‍ മിനിസ്ട്രിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്യുകയാണ് ബിജെപി അനുഭാവികള്‍. ഇയാളുടെ ഫോട്ടോയും പ്രൊഫൈലും ഒറിജിനല്‍ ആണെന്നാണ് […]

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് കോവിഡ് 19ന് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍ കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് വച്ച് നടത്തിയ പരിശോധനയിലാണ് സുരേന്ദ്രന് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. നിരീക്ഷണത്തിനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. കേന്ദ്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സുരേന്ദ്രന്‍ ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ചെത്തിയത്. ന്നലെ ഡികെ മുരളി എംഎല്‍എയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.  

കെ.സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതോടെ ബിജെപിയിൽ ചേരിപ്പോര് മുറുകുന്നു ; യുവമോർച്ച സംസ്ഥാന നേതാവ് രാജിവെച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗ്രൂപ്പ് താൽപര്യം മുൻനിർത്തിയാണ് ബിജെപിയിലെ സ്ഥാനാർത്ഥി നിർണ്ണയം നടക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിൽ ഭൂരിപക്ഷം വോട്ടുകൾ നേടിയ ആളെ അവഗണിച്ച് മറ്റൊരാളെ മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച സംസ്ഥാന സമിതിയംഗം എസ്. മഹേഷ് കുമാറാണ് രാജിവെച്ചു. ബി.ജെ,പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഈ ഗ്രൂപ്പ് കളിക്ക് നേതൃത്വം നൽകുകയാണെന്നും മഹേഷ് കുമാർ പറഞ്ഞു. തിരുവനന്തപുരം മണ്ഡലം അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വലിയശാല പ്രവീണിനായിരുന്നു കൂടുതൽ േവാട്ട് ലഭിച്ചത്. എന്നാൽ അധ്യക്ഷ സ്ഥാനത്തേക്ക് പ്രവീണിനെ പരിഗണിക്കാതെ വോട്ടിെന്റ എണ്ണത്തിൽ മൂന്നാം സ്ഥാനത്തായ […]