ബാലികാ ദിനത്തില്‍ കെ. സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച മകളുടെ ചിത്രത്തിന് അശ്ലീല കമന്റ്; പ്രവാസി മലയാളി അജ്‌നാസിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പിച്ച് ബിജെപി നേതാക്കള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ബാലികാ ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്ക് വച്ച മകളോടൊപ്പമുള്ള ഫോട്ടോയുടെ താഴെ അശ്‌ളീല കമന്റ് ഇട്ട പ്രവാസിക്കെതിരെ ശക്തമായ പ്രതിഷേധം. അജ്നാസ് അജ്നാസ് എന്ന ഐഡിയില്‍ നിന്നാണ് അശ്‌ളീല കമന്റ് വന്നത്.
ഇയാള്‍ ഖത്തറില്‍ ജിം ട്രെയിനര്‍ ആണെന്നാണ് സൂചന. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇതിനെതിരെ രംഗത്തെത്തിട്ടുണ്ട്. ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കുകയും കൂടാതെ ഖത്തര്‍ മിനിസ്ട്രിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്യുകയാണ് ബിജെപി അനുഭാവികള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളുടെ ഫോട്ടോയും പ്രൊഫൈലും ഒറിജിനല്‍ ആണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി നേതാക്കളായ സന്ദീപ് വാര്യരും പ്രകാശ് ബാബുവും രംഗത്തെത്തി.
സന്ദീപ് വാര്യരുടെ പോസ്റ്റ് വായിക്കാം;
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാം. ഫേക്ക് എക്കൗണ്ടില്‍ ഒളിച്ചിരുന്ന് പുലഭ്യം പറയുന്നവര്‍ എല്ലാ കാലത്തും സേഫ് സോണിലായിരിക്കും എന്ന് തെറ്റിദ്ധരിക്കരുത്. ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ വ്യക്തിഹത്യ നടത്തുമ്‌ബോള്‍ നടപടിയെടുക്കാന്‍ കേരള പോലീസിന് മടിയാണ് . അതേ സമയം മുഖ്യമന്ത്രിക്കെതിരെ വരുന്ന ക്രിയാത്മക വിമര്‍ശനങ്ങളുടെ പേരില്‍ പോലും കേസും അറസ്റ്റും ഉണ്ടാവുന്നു. ഇത് ഇരട്ട നീതിയാണ്. ബിജെപി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പെണ്‍കുട്ടികളെ പോലും അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബര്‍ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂ. നേതാക്കളെ പറഞ്ഞാല്‍ ഞങ്ങള്‍ സഹിക്കും . വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാല്‍ വെറുതേ വിടാന്‍ പോകുന്നില്ല .
പ്രകാശ് ബാബുവിന്റെ പോസ്റ്റ് വായിക്കാം;
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകളെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അധിക്ഷേപിച്ചിട്ട് ഏതെങ്കിലും സാംസ്‌കാരിക നായകന്മാരോ സ്ത്രീ -മനുഷ്യാവകാശ പ്രവര്‍ത്തകരോ ബാലാവകാശ കമ്മീഷനോ രാഷ്ട്രീയ നേതാക്കളോ പ്രതികരിച്ചതായി കണ്ടില്ല. ഇതാണോ നവോത്ഥാന കേരളത്തിന്റെ നിലപാട്. മാധ്യമങ്ങള്‍ക്ക് ഇതൊരു വാര്‍ത്തയെ അല്ല പോലും..