ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കും, അതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നുണ്ട്, പാര്‍ട്ടിക്ക് ഹാനികരമായതൊന്നും ചെയ്യില്ല: കെ.സുധാകരൻ

ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കും, അതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നുണ്ട്, പാര്‍ട്ടിക്ക് ഹാനികരമായതൊന്നും ചെയ്യില്ല: കെ.സുധാകരൻ

സ്വന്തം ലേഖകൻ

കൊച്ചി: വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതികരണവുമായി കെ.സുധാകരന്‍. കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷപദവിയില്‍നിന്ന് മാറിനില്‍ക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

അതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നുണ്ട്, പാര്‍ട്ടിക്ക് ഹാനികരമായതൊന്നും ചെയ്യില്ല. കേസ് അന്വേഷണത്തെ ഭയമില്ല, നിരപരാധിയെന്ന് ഉത്തമബോധ്യമുണ്ടെന്നും കെ.സുധാകരന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജ പുരാവസ്തു തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ കേസിൽ 7 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വഞ്ചനക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സുധാകരനെ ജാമ്യത്തിൽ വിട്ടത്.

Tags :