play-sharp-fill

ജെസ്‌നയെ മതതീവ്രവാദികള്‍ വ്യാജ പാസ്‌പോര്‍ട്ട് എടുത്ത് വിദേശത്തേക്ക് കടത്തിയതായി സംശയം;തിരോധാനത്തിന് പിന്നില്‍ ഗൗരവകരമായ വിഷയം; പിന്നില്‍ അന്തര്‍സംസ്ഥാന കണ്ണികളും; പ്രതികള്‍ ഉടന്‍ കസ്റ്റഡിയിലാകുമെന്ന് സൂചന

സ്വന്തം ലേഖകന്‍ കോട്ടയം: ജെസ്ന തിരോധന കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് രണ്ടാം വര്‍ഷ ബികോം ഡിഗ്രി വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ മതതീവ്രവാദികള്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ രാജ്യം കടത്തിയതായി സംശയിക്കുന്നുണ്ടെന്ന് തലസ്ഥാനത്തെ സി ബി ഐ കോടതിയില്‍ തിരുവനന്തപുരം സി ബി ഐ യൂണിറ്റ് സമര്‍പ്പിച്ച എഫ് ഐ ആര്‍. തിരോധാനത്തിന് പിന്നില്‍ ഗൗരവമേറിയ വിഷയമുണ്ടെന്നും അന്തര്‍ സംസ്ഥാന കണ്ണികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളത്. അതീവ രഹസ്യമായി അന്വേഷണം പുരോഗമിക്കുന്നതിനാലും തെളിവുകള്‍ […]

ജെസ്‌നയുടെ തിരോധാനം പുതിയ വഴിത്തിരിവിലേക്ക്; രണ്ടുലക്ഷത്തോളം പേരുടെ മൊബൈല്‍ ഫോണുകള്‍ പ്രത്യേകം നിരീക്ഷിച്ചു; നടന്നത് തട്ടിക്കൊണ്ട് പോകലാകാം എന്ന നിഗമനത്തില്‍ സിബിഐ; ബസില്‍ കയറി മുണ്ടക്കയത്ത് ഇറങ്ങിയ ജെസ്ന ഇന്നും കാണാമറയത്ത്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: 2018 മാര്‍ച്ച് 22ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ ജെസ്‌ന മരിയ ജെയിംസിനെ തട്ടിക്കൊണ്ടുപോയതാകാം എന്ന സാധ്യത മുന്‍നിര്‍ത്തി പ്രത്യേക കോടതി മുമ്പാകെ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സിബിഐ. ജെസ്നയെ കണ്ടെത്തുന്നതിന് തൊട്ടടുത്തു വരെ കാര്യങ്ങള്‍ എത്തിയന്നെ് കെജി സൈമണ്‍ വെളിപ്പെടുത്തിയിരുന്നു. സൈമണ്‍ വിരമിച്ച ശേഷമാണ് അന്വേഷണം സിബിഐയില്‍ എത്തുന്നത്. ബന്ധുവിന്റെ വീട്ടിലേക്കെന്നു പറഞ്ഞാണ് ജെസ്‌ന വീട്ടില്‍നിന്നും ഇറങ്ങിയത്. മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും എടുത്തിരുന്നില്ല. ബസില്‍ കയറി മുണ്ടക്കയത്ത് ഇറങ്ങിയ ജെസ്ന അപ്രത്യക്ഷയായി. പിതൃസഹോദരിയുടെ വീട്ടിലേക്കുപോയ ജെസ്‌ന പിന്നീടു മടങ്ങിവന്നില്ല. ജെസ്ന വീട്ടില്‍ […]

ഹൈക്കോടതിയുടെ പ്രധാന ഗേറ്റിന് മുന്നില്‍വച്ച് ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ചു; പ്രതിഷേധം ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്

സ്വന്തം ലേഖകന്‍ കൊച്ചി: ഹൈക്കോടതിയുടെ പ്രധാന ഗേറ്റിന് മുന്നില്‍വച്ച് ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ചു. ജസ്റ്റിസ് വി. ഷേര്‍സിയുടെ കാറിനുനേരെയായിരുന്നു കരി ഓയില്‍ ഒഴിച്ചത്. ജസ്‌നയുടെ തിരോധാനം സജീവമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജസ്‌നയുടെ ബന്ധുവായ കോട്ടയം സ്വദേശി രഘുനാഥന്‍ നായരാണ് കാറില്‍ കരിഓയില്‍ ഒഴിച്ചത്. പ്ലക്കാര്‍ഡുമായെത്തി കാറിനുനേരെ കരിഓയില്‍ ഒഴിച്ച ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്നു രാവിലെയായിരുന്നു സംഭവം. കൈയില്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധ മുദ്രാവാക്യവും വിളിച്ചാണ് രഘുനാഥന്‍ നായര്‍ ഹൈക്കോടതി ജഡ്ജിയുടെ വണ്ടി ആക്രമിച്ചത്. സുരക്ഷാ ജീവനക്കാരാണ് ഇയാളെ പിടികൂടിയത്. ഹൈക്കോടതി രജിസ്ട്രാര്‍ […]

ജസ്‌നയുൾപ്പെടെ കാണാതായ ആ 814 പേർ എവിടെ?; പെൺകുട്ടികളും വീട്ടമ്മമാരും വീട് വിട്ടിറങ്ങുന്നത് പ്രണയ കെണിയിൽ പെട്ട്; പിണങ്ങി ഇറങ്ങുന്നതിൽ അധികവും കുട്ടികൾ; സംസ്ഥാനത്തെ മാൻ മിസ്സിംഗ്‌ കേസുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാണാതായത് 814 പേരെയാണ്. മാൻമിസ്സിംഗ്‌ കേസുകളിൽ അന്വഷണം ഊർജിതമാക്കണമെന്ന് പോലീസ് മേധാവി ആവർത്തിച്ച് പറഞ്ഞിട്ടും മിക്ക ഫയലുകളും ഏറെക്കുറെ അടച്ച നിലയിലാണ് പോലീസ്. ജര്‍മ്മനിയില്‍ നിന്ന് നമ്മുടെ നാട്ടിൽ എത്തിയ വിദേശ വനിതയും പത്തനംതിട്ടയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌നയും തിരുവനന്തപുരത്ത് ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ ആര്യനാട് സ്വദേശി മോഹനനും ഈ പട്ടികയിലെ ഏതാനും ചിലര്‍ മാത്രം. പ്രത്യേക അന്വഷണ സംഘത്തെ നിയോഗിച്ച ഈ മൂന്ന് കേസുകളിലും യാതൊരു പുരോഗതിയുമില്ല. ജസ്‌ന കേസിൽ മാത്രം […]

പരിശോധിച്ചത് രണ്ടു ലക്ഷത്തിലേറെ ഫോൺ കോളുകൾ; ജസ്‌ന കടന്നു പോയ വഴികളിലൂടെ സഞ്ചരിച്ച പൊലീസ് ഒടുവിൽ ആ നിർണ്ണായക സ്ഥലത്ത് എത്തി; കയ്യെത്തും ദൂരത്ത് ജെസ്‌നയെ കണ്ടെത്തി കൂടത്തായിയുടെ ചുരുൾ അഴിച്ച സൈമണും സംഘവും

തേർഡ് ഐ ബ്യൂറോ പത്തനംതിട്ട: കൂടത്തായിയിലെ കൂട്ടക്കൊലയുടെ ചുരുളഴിച്ച എസ്.പി കെ.ജി സൈമൺ പത്തനംതിട്ടയുടെ ചുമതലയേറ്റെടുത്തപ്പോൾ തന്നെ മാധ്യമങ്ങൾ ചോദിച്ച ഒരു ചോദ്യമുണ്ട്..! രണ്ടു വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശി ജസ്‌നയെ കണ്ടെത്താനാവുമോ..! ചോദ്യം ചോദിച്ചവർക്ക് സംശയങ്ങൾ ഏറെയുണ്ടായിരുന്നെങ്കിലും അന്വേഷണം ഏറ്റെടുത്ത ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണിന് തെല്ലും സംശയമുണ്ടായിരുന്നില്ല. അന്വേഷണം ഏറ്റെടുത്ത് മാസങ്ങൾ പൂർത്തിയാകും മുൻപ് തന്നെ ജസ്‌ന എവിടെ എന്ന കാര്യത്തിൽ കൃത്യമായ സൂചന പൊലീസിനു ലഭിച്ചിരിക്കുന്നു. പോസിറ്റീവായ ഉത്തരം പ്രതീക്ഷിക്കാം എന്ന ഉത്തരം […]