play-sharp-fill

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു; കേരളത്തിൽ മരണനിരക്ക് ഉയരുന്നു

ന്യൂഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 3000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3061 പുതിയ കേസുകൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുതൽ കൊവിഡ് കേസുകളിൽ 40 ശതമാനമാണ് വർധന ഉണ്ടായത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനമായും രേഖപ്പെടുത്തി. 24 മണിക്കൂറിനുള്ളിൽ 14 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ മരണസംഖ്യ 5,30,862 ആയി ഉയർന്നു. ഇതിൽ 8 മരണം കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിൽ നിന്നും, […]

അയ്യയ്യേ ഇത് നാണക്കേട്…! ഡ്രൈവിംഗിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും മോശം രാജ്യങ്ങളില്‍ ഇടംപിടിച്ച് ഇന്ത്യ ; ഏറ്റവും സുരക്ഷിതമായ ഡ്രൈവിംഗ് ജപ്പാനിൽ

സ്വന്തം ലേഖകൻ ഡ്രൈവിംഗിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും മോശം രാജ്യങ്ങളില്‍ ഇടംപിടിച്ച് ഇന്ത്യ. ഇന്‍ഷിറന്‍സ് വിദഗ്ധര്‍ തയ്യാറാക്കിയ പഠനത്തിലാണ് ഇത് പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും മോശം ഡ്രൈവിംഗുള്ള സ്ഥലം ഡൽഹിയാണ്. മുംബൈ, ബംഗലൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവയും പട്ടികയിലുണ്ട്. അന്‍പത് രാജ്യങ്ങളാണ് പഠനത്തിനായി പരിഗണിച്ചത്. പട്ടിക പ്രകാരം ജപ്പാനിലാണ് ലോകത്ത് ഏറ്റവും സുരക്ഷിതമായ ഡ്രൈവര്‍മാരുള്ളത്. രണ്ടാം സ്ഥാനത്ത് നെതര്‍ലന്‍ഡ്‌സ് ആണ്. മൂന്നാം സ്ഥാനം നോനോര്‍വേയും, നാലാം സ്ഥാനം എസ്‌റ്റോണിയയും അഞ്ചാം സ്ഥാനം സ്വീഡനും കരസ്ഥമാക്കി. അഞ്ചാം സ്ഥാനം സ്വീഡനും കരസ്ഥമാക്കി. രാജ്യങ്ങളിലെ […]

അടച്ചുപൂട്ടലുമായി ട്വിറ്റർ …! ഇന്ത്യയിലെ മൂന്ന് ഓഫീസുകളിൽ രണ്ടെണ്ണത്തിന് പൂട്ടുവീണു ; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശം

സ്വന്തം ലേഖകൻ ഡൽഹി : ഇന്ത്യയിൽ പ്രവർത്തിക്കുന്ന മൂന്ന് ഓഫീസുകളിൽ രണ്ടെണ്ണം അടച്ചുപൂട്ടി ട്വിറ്റർ. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.കഴിഞ്ഞ വർഷം കൂട്ട പിരിച്ചുവിടലുകൾ നടത്തിയ ശേഷമാണ് ഇപ്പോൾ ട്വിറ്ററിന്റെ രണ്ട് ഓഫീസുകൾ പൂട്ടാൻ ഇലോൺ മസ്‌ക് തീരുമാനിച്ചത്. രാജ്യ തലസ്ഥാനമായ ഡൽഹിയിലെയും സാമ്പത്തിക കേന്ദ്രമായ മുംബൈയിലെയും ഓഫീസുകൾ അടച്ചിടാനാണ് തീരുമാനം. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഓഫീസ് നിലനിർത്തനം കമ്പനി തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ ജീവനക്കാരിൽ 90 ശതമാനത്തിലധികം പേരെ കഴിഞ്ഞ വർഷം ട്വിറ്റർ പിരിച്ചുവിട്ടിരുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായായിരുന്നു നടപടി. 2023 […]

അമിത സ്മാർട്ട്‌ ഫോൺ ഉപയോഗം ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീഴ്ത്താം ; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്‌ പുറത്ത് ; ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തിലും സ്‍മാർട്ട് ഫോൺ വില്ലൻ

ഇന്നത്തെ ജീവിത സാഹചര്യത്തിൽ മൊബൈൽ ഫോണില്ലാത്ത ഒരു ജീവിതത്തെ പറ്റി സങ്കൽപ്പിക്കുക തന്നെ അസാധ്യമാണ് . ആളുകളുമായി സംസാരിക്കാൻ , മെസ്സേജ് അയക്കാൻ , പാട്ട് കേൾക്കാൻ , കളിക്കാൻ , സിനിമ കാണാൻ തുടങ്ങി നിരവധി കാര്യങ്ങളാണ് ഒരു ദിവസം നമ്മൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നത് . മൊബൈൽ ഫോണിൽ കൂടി ചെയ്യാവുന്ന കാര്യങ്ങൾ കൂടിയതോടെ ഉപയോഗവും കൂടിയിരിക്കുന്നു . ചിലർക്ക് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് മൊബൈൽ ഫോൺ. അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ , മൊബൈൽ […]

പാക് വിമാനത്തിന്റെ ആകൃതിയില്‍ ബലൂണ്‍; സന്ദേശ കൈമാറ്റമോ ആക്രമണ സൂചനയോ?; അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: പാകിസ്ഥാന്‍ വിമാനത്തിന്റെ ആകൃതിയില്‍ പകുതി പച്ചയും പകുതി വെളളയും നിറങ്ങള്‍ പൂശിയ ബലൂണ്‍ ഹിരാനഗര്‍ സെക്ടറിലെ സോത്രാചക്കില്‍ കണ്ടെത്തി. ജനലുകളും വാതിലുകളും വരച്ചു ചേര്‍ത്തിട്ടുളള ബലൂണില്‍ അറബി അക്ഷരങ്ങളും പതിച്ചിട്ടുണ്ട്. പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് എന്നതിന്റെ ചുരുക്കപ്പേരായ പിഐഎ എന്നും ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്. നാട്ടുകാരാണ് ബലൂണ്‍ കണ്ട് രാജ്ബാഗ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. ബലൂണ്‍ കൊണ്ടിട്ട ആളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. പാകിസ്താനില്‍ നിന്നുളള ഡ്രോണുകള്‍ വഴി അതിര്‍ത്തിക്കിപ്പുറത്തേക്ക് ആയുധക്കടത്ത് നടത്തുന്നതായി ഇന്ത്യ കണ്ടെത്തിയിരുന്നു. സമാനമായ രീതിയിലാണോ ബലൂണ്‍ […]

ശ്വസനപ്രശ്‌നം, മാനസിക പിരിമുറുക്കം, നെഞ്ചുവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഇന്ത്യയില്‍ കൊറോണ വൈറസിന്റെ പുതിയ ജനിതക വകഭേദം വീണ്ടും റിപ്പോര്‍ട് ചെയ്തു

സ്വന്തം ലേഖകന്‍ ഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച കോവിഡ് രാജ്യത്ത് വര്‍ധിക്കുന്നു. 5പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കോവിഡ് ബാധിച്ചവരുടെ എണ്ണം 25 ആയി. നിലവിലുള്ള കോവിഡ് 19 നേക്കാള്‍ 70 ശതമാനം വ്യാപനശേഷി കൂടുതലാണ് പുതിയ വകഭേദത്തിന്. രണ്ടിനും ലക്ഷണങ്ങള്‍ ഏതാണ്ട് സമാനമാണെങ്കിലും പ്രത്യേകമായ അഞ്ച് ലക്ഷണങ്ങളെ ശ്രദ്ധിക്കണമെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. ശ്വസനപ്രശ്‌നം,മാനസിക പിരിമുറുക്കം, നെഞ്ചുവേദന, ക്ഷീണം, ഉണര്‍ന്നിരിക്കാന്‍ വയ്യാത്ത അവസ്ഥ, ചുണ്ടിലും മുഖത്തും നിലനിറം എന്നിവയാണ് […]

സ്ഥിതി അതീവ ഗുരുതരം : വൈറസ് ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ വർധനവ് ; രാജ്യത്ത് ആശുപത്രികൾ അടച്ചുപൂട്ടുന്നു ; പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയിൽ അധികൃതർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികെയാണ്. അതുപോലെ തന്നെ രോഗം സ്ഥിരീകരിക്കുന്നവരിൽ ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിലും വൻ വർധനവാണ് ദിനംപ്രതി ഉണ്ടാവുന്നത്. എന്നാൽ വൈറസ് ബാധിക്കുന്നവരെ ചികിത്സിക്കുന്നവർക്ക് അതിവേഗം രോഗം പടർന്ന് പിടിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്ന ആശങ്ക അധികൃതരിലുണ്ട്. ഡൽഹി,കൊൽക്കത്ത, മുംബൈ, പൂനെ, ചെന്നൈ അടക്കമുള്ള നഗരങ്ങളിൽ രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കുമടക്കം വൈറസ് ബാധ സ്ഥിരീകരിച്ചു. ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ചില ആശുപത്രികൾ താൽക്കാലികമായി പൂട്ടി. ഡൽഹിയിൽ രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ […]

കൊറോണയെ തടയാൻ കുറുക്കുവഴികളൊന്നുമില്ല, വസൂരിയെ തോൽപ്പിച്ച ഇന്ത്യ ലോകത്തിന് വഴികാട്ടണം : ലോകാരോഗ്യ സംഘടന

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യയെ പിടിച്ചു കുലുക്കിയ വസൂരിയെയും പോളിയോ രോഗത്തെയും ഉൻമൂലനം ചെയ്ത ഇന്ത്യക്ക് കൊറോണയെ നേരിടാനും കഴിയുമെന്ന് ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ ജെ റയാൻ പറഞ്ഞു. ‘രണ്ട് പകർച്ചവ്യാധികളെ ഉന്മൂലനം ചെയ്യുന്നതിൽ ഇന്ത്യ ലോകത്തെ നയിച്ചു. ഇക്കാര്യത്തിൽ ഇന്ത്യക്ക് നല്ല ശേഷിയുണ്ട്. ജനസംഖ്യ ഏറെയുള്ള രാജ്യം കൊറോണ വൈറസിെന്റ കാര്യത്തിൽ പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണയെ തുരത്താൻ ലാബുകളുടെ എണ്ണം വർധിപ്പിക്കണം’ റയാൻ പറഞ്ഞു. മഹാമാരികളെ തുരത്താൻ മുൻപ് ചെയ്തതുപോലെ ഇന്ത്യപോലുള്ള രാജ്യങ്ങൾ ലോകത്തിന് വഴികാണിക്കണം […]

കൊറോണയെ തുരത്താൻ അരയും തലയും മുറുക്കി ഇന്ത്യ ; മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിലക്കേർപ്പെടുത്തി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസിനെ തുരത്ത് കർശന നടപടികളുമായി ഇന്ത്യ. വൈറസ് രാജ്യത്ത് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഫ്രാൻസ്,ജർമ്മനി,സ്‌പെയ്ൻ എന്നീ രാജ്യങ്ങളിലെ പൗരൻമാർക്കാണ് ഇന്ത്യ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ വിസ അനുവദിച്ചവർ ഇതുവരെ ഇന്ത്യയിൽ എത്തിയില്ലെങ്കിൽ അത്തരക്കാരുടെ വിസയും റദ്ദാക്കിയിട്ടുണ്ട്. 2020 മാർച്ച് മൂന്നിനൊ അതിനുമുമ്പോ ജപ്പാനിൻ ദക്ഷിണ കൊറിയ ഇറ്റലി, ഇറാൻ പൗരന്മാർക്ക് അനുവദിച്ച ഇവിസകൾ ഉൾപ്പെടെയുള്ള എല്ലാ വിസകളും റദ്ദാക്കിയിട്ടുണ്ട്. ഇതുവരെ ഇന്ത്യയിൽ പ്രവേശിക്കാത്തവരുടെ വിസകളും റദ്ദാക്കിയിട്ടുണ്ട്. ലോകമ്പൊടുമുള്ള നൂറിലധികം രാജ്യങ്ങളിൽ കൊറോണ […]

ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ ഉള്ളവർക്ക് വിലക്ക് ; ഖത്തറിൽ പ്രവേശിക്കരുത്

സ്വന്തം ലേഖകൻ ന്യൂഡൽഹി : കലിയടങ്ങാതെ കൊറോണ വൈറസ് ലോകത്താകമാനം പടർന്ന് പിടിച്ചിരിക്കുകയാണ്. വൈറസ് നിയന്ത്രണാതീതമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെ പതിനാല് രാജ്യക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഖത്തർ. ഇതോടെ ഇന്ത്യയിൽ നിന്നും ഖത്തറിലേക്കുള്ള എല്ലാത്തരം യാത്രക്കാർക്കും വിലക്ക് ബാധകമാണ്. ഖത്തറിൽ താമസ വിസയുള്ളവർ, വിസിറ്റ് വിസക്കാർ എന്നിവർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്താറിൽ പ്രവേശിക്കാൻ കഴിയില്ല. വിലക്ക് വന്നതോടെ അനിശ്ചിതമായി നീളും. ഇന്ത്യക്ക് പിറമെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈൻസ്, ഇറാൻ, ഇറാഖ്, ലെബനൻ, സൗത്ത് കൊറിയ,തായ്‌ലൻഡ്, നേപ്പാൾ, […]