play-sharp-fill
കൊറോണയെ തടയാൻ കുറുക്കുവഴികളൊന്നുമില്ല, വസൂരിയെ തോൽപ്പിച്ച ഇന്ത്യ ലോകത്തിന് വഴികാട്ടണം : ലോകാരോഗ്യ സംഘടന

കൊറോണയെ തടയാൻ കുറുക്കുവഴികളൊന്നുമില്ല, വസൂരിയെ തോൽപ്പിച്ച ഇന്ത്യ ലോകത്തിന് വഴികാട്ടണം : ലോകാരോഗ്യ സംഘടന

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയെ പിടിച്ചു കുലുക്കിയ വസൂരിയെയും പോളിയോ രോഗത്തെയും ഉൻമൂലനം ചെയ്ത ഇന്ത്യക്ക് കൊറോണയെ നേരിടാനും കഴിയുമെന്ന് ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ ജെ റയാൻ പറഞ്ഞു.


‘രണ്ട് പകർച്ചവ്യാധികളെ ഉന്മൂലനം ചെയ്യുന്നതിൽ ഇന്ത്യ ലോകത്തെ നയിച്ചു. ഇക്കാര്യത്തിൽ ഇന്ത്യക്ക് നല്ല ശേഷിയുണ്ട്. ജനസംഖ്യ ഏറെയുള്ള രാജ്യം കൊറോണ വൈറസിെന്റ കാര്യത്തിൽ പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണയെ തുരത്താൻ ലാബുകളുടെ എണ്ണം വർധിപ്പിക്കണം’ റയാൻ പറഞ്ഞു. മഹാമാരികളെ തുരത്താൻ മുൻപ് ചെയ്തതുപോലെ ഇന്ത്യപോലുള്ള രാജ്യങ്ങൾ ലോകത്തിന് വഴികാണിക്കണം അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group