അമിത സ്മാർട്ട്‌ ഫോൺ ഉപയോഗം ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീഴ്ത്താം ; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്‌ പുറത്ത് ; ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തിലും സ്‍മാർട്ട് ഫോൺ വില്ലൻ

അമിത സ്മാർട്ട്‌ ഫോൺ ഉപയോഗം ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീഴ്ത്താം ; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്‌ പുറത്ത് ; ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തിലും സ്‍മാർട്ട് ഫോൺ വില്ലൻ

Spread the love

ഇന്നത്തെ ജീവിത സാഹചര്യത്തിൽ മൊബൈൽ ഫോണില്ലാത്ത ഒരു ജീവിതത്തെ പറ്റി സങ്കൽപ്പിക്കുക തന്നെ അസാധ്യമാണ് . ആളുകളുമായി സംസാരിക്കാൻ , മെസ്സേജ് അയക്കാൻ , പാട്ട് കേൾക്കാൻ , കളിക്കാൻ , സിനിമ കാണാൻ തുടങ്ങി നിരവധി കാര്യങ്ങളാണ് ഒരു ദിവസം നമ്മൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നത് .

മൊബൈൽ ഫോണിൽ കൂടി ചെയ്യാവുന്ന കാര്യങ്ങൾ കൂടിയതോടെ ഉപയോഗവും കൂടിയിരിക്കുന്നു . ചിലർക്ക് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് മൊബൈൽ ഫോൺ. അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ , മൊബൈൽ ഫോണിന്റെ ഉപയോഗം പരിധിയിൽ കൂടുതൽ ആകുമ്പോൾ അത് നമ്മുടെ ജീവിതത്തെയും കാര്യമായി ബാധിക്കും. അതിൽ ഏറ്റവും കൂടുതൽ ബാധിക്കുക നമ്മുടെ ദാമ്പത്യ ജീവിതത്തെയാണ്.

ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തെ അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ബാധിക്കുന്നതായാണ് റിപ്പോർട്ട് . സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ‘സ്മാര്‍ട്ട്ഫോണുകളും മനുഷ്യബന്ധങ്ങളില്‍ അവ ചെലുത്തുന്ന സ്വാധീനവും’ എന്ന വിഷയത്തില്‍ സൈബര്‍മീഡിയ റിസര്‍ച്ചുമായി ചേര്‍ന്ന് നടത്തിയ പഠനത്തില്‍ 67 ശതമാനം ആളുകളും തങ്ങളുടെ പങ്കാളിയോടൊത്ത് സമയം ചിലവഴിക്കുമ്പോഴും ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. പങ്കാളിയുമായി ചെലവഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം അവര്‍ ഫോണിലാണ് ചെലവഴിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഠനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കുന്നില്ല. 88 ശതമാനം പേര്‍ അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം തങ്ങളുടെ ദാമ്പത്യ ബന്ധത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് സമ്മതിക്കുന്നു. വീട്ടുകാരുമായി സംസാരിക്കാനും മറ്റ് കാര്യങ്ങള്‍ക്കും ഫോണ്‍ ഉപയോഗം നിര്‍ത്തണമെന്ന് 90 ശതമാനം പേരും ആഗ്രഹിക്കുന്നുണ്ട്.

പഠനമനുസരിച്ച് ഭാര്യയും ഭര്‍ത്താവും ഒരു ദിവസം ഫോണ്‍ ഉപയോഗിക്കുന്നത് ശരാശരി 4.7 മണിക്കൂറാണ്. സ്മാര്‍ട്ട്ഫോണില്‍ മുഴുകിയിരിക്കുമ്പോള്‍ 70 ശതമാനം ആളുകളും തങ്ങളുടെ പങ്കാളി എന്തെങ്കിലും ചോദിക്കുമ്പോള്‍ പ്രകോപിതരാകുമെന്ന് പഠനം വെളിപ്പെടുത്തുന്നു. 66 ശതമാനം ആളുകളും സ്മാര്‍ട്ട്ഫോണിന്റെ അമിത ഉപയോഗം പങ്കാളിയുമായുള്ള ബന്ധത്തെ ദുര്‍ബലപ്പെടുത്തുന്നു.