ഇടുക്കിയിലെ തമിഴ് വിദ്യാർത്ഥികൾ ഇനി മലയാളം പറയും; തമിഴ് വിദ്യാർത്ഥികളെ മലയാളം പഠിപ്പിക്കുന്നതിനുള്ള കേരള യൂണിവേഴ്സിറ്റി പദ്ധതി വിജയകരം

സ്വന്തം ലേഖകൻ മൂന്നാര്‍: ഇടുക്കി ജില്ലയിലെ തമിഴ് വിദ്യാര്‍ത്ഥികളെ മലയാളഭാഷ പഠിപ്പിക്കുന്നതിനുള്ള കേരള യൂണിവേഴ്സിറ്റി പദ്ധതി വിജയകരം. യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ വരുന്ന മനോമണിയം സെന്റര്‍ തമിഴ് ആണ് വിദ്യാർത്ഥികൾക്ക് മലയാളം പഠിപ്പിക്കാന്‍ അവസരം ഒരുക്കിയത്. മൂന്നാറിലെ തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ മക്കള്‍ക്ക് മലയാള ഭാക്ഷയുടെ അപര്യാപ്തമൂലം നിരവധി പ്രശ്‌നങ്ങളാണ് നേരിടേണ്ടിവന്നത്.പി.എസ്.സി ഓരോ വര്‍ഷവും ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ജോലിക്കായി അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ തമിഴ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ദേവികുളം താലൂക്കില്‍ നിന്നും പി.എസ്.സി പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവായിരുന്നു. ഇത്തരം […]

കാൽവഴുതി പുഴയില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; അപകടം വീട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ; ഒപ്പമുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

സ്വന്തം ലേഖകൻ ഇടുക്കി: പുഴയില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. എറണാകുളം നെട്ടൂർ സ്വദേശി അമിത്ത് മാത്യു (17) ആണ് മരിച്ചത്. വീട്ടുകാര്‍ക്കൊപ്പം മങ്കുളം വല്യപാറക്കുടിയിൽ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി കയത്തില്‍ വീണായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ അമിതിനെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെയാണ് അമിത് വീട്ടുകാർക്കൊപ്പം മൂന്നാറിലെത്തിയത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.അരൂര്‍ മേഴ്‌സി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അമിത്.

പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചു : യുവാവ് അറസ്റ്റില്‍, പ്രണയനൈരാശ്യമാണ് കൊലപാതക ശ്രമത്തിന് കാരണം എന്ന് പൊലീസ്

സ്വന്തം ലേഖകൻ ഇടുക്കി: മൂന്നാറില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മൂന്നാറില്‍ ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് സ്വദേശിയും ടിടിസി വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയാണ് ആക്രമണത്തിന് ഇരയായത്.പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്തും പാലക്കാട് സ്വദേശിയുമായ ആല്‍വിനാണ് അറസ്റ്റിലായത്. പ്രണയ നൈരാശ്യമാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം പ്രതി ആല്‍വിന്‍ കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാറിലെ ഗവണ്‍മെന്റ് ടിടിസി കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു വെട്ടേറ്റ പെണ്‍കുട്ടി. ഇന്നലെ വൈകീട്ടാണ് ആല്‍വിന്‍ ഇവിടെയെത്തി പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന്, […]

നെടുങ്കണ്ടത്ത് പോക്സോ കേസ് പ്രതി രക്ഷപെട്ട സംഭവം ; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ; നെടുങ്കണ്ടം എസ്എച്ച്ഒയ്ക്കെതിരെയും വകുപ്പ് തല നടപടിക്ക് സാധ്യത

സ്വന്തം ലേഖകൻ ഇടുക്കി: നെടുങ്കണ്ടത്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോയ പോക്സോ കേസ് പ്രതി രക്ഷപെട്ട സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. പ്രതിക്ക് എസ്കോർട്ട് പോയ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നെടുങ്കണ്ടം എസ്എച്ച്ഒയ്ക്കെതിരെയും വകുപ്പ് തല നടപടി ഉണ്ടായേക്കും. ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ അച്ഛനാണ് പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. നെടുങ്കണ്ടത്തിനു സമീപം താന്നിമൂട്,പത്തിനിപ്പാറ, അമ്മഞ്ചേരിപ്പടി എന്നിവിടങ്ങളിൽ വച്ച് ഇയാളെ ആളുകൾ […]

ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് അപകടം; തമിഴ്നാട് സ്വദേശിയായ 23 കാരന് ദാരുണാന്ത്യം ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആശുപത്രിയിൽ

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി മറയൂരിൽ ബൈക്ക് സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് കൊയമ്പത്തൂര്‍ കമ്പളപ്പെട്ടി പൂവല്‍പരത്തി സ്വദേശി വിക്രം(23)ണ് മരിച്ചത്. വിക്രത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത ഉദുമല്‍പ്പെട്ട രുദ്രപാളയം സ്വദേശി രാധാക്യഷ്ണന്‍ (23) പരിക്കുകളോടെ ഉദുമല്‍പ്പെട്ട സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. മറയൂരിൽ വച്ച് എതിരെ വന്ന സ്‌കൂള്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരുടെ നേത്യത്വത്തില്‍ ഇരുവരെയും ഉദുമല്‍പ്പെട്ട ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെയാണ് വിക്രം മരിച്ചത്. പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായാണ് ഇരുവരും ഇടുക്കിയിലെത്തിയത്. മൂന്നാർ സന്ദർശനത്തിന് ശേഷം ബൈക്കില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. […]

ഇടുക്കിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അമ്പത് അടി താഴ്ചയിലേക്ക് മറിഞ്ഞു ; നിരവധി പേർക്ക് പരിക്ക് ; അപകടത്തിൽപ്പെട്ടത് കർണാടക സ്വദേശികൾ

സ്വന്തം ലേഖകൻ ഇടുക്കി: അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്. ഇടുക്കി തോക്കുപാറയ്ക്ക് സമീപം എസ് വളവിലാണ് സംഭവം. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ട്രാവലർ അമ്പത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം, കോട്ടയം പാലയ്ക്ക് സമീപം മാനത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടിരുന്നു. 14 പേർക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. തമിഴ്നാട് വെല്ലൂരിൽ നിന്നുളള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. റോഡിന് സമീപത്തെ മതിലിലേക്ക് ബസ് ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്. ബസിന്റെ ജനൽ […]

തൊടുപുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റ് വിജിലൻസ് പിടിയിൽ ; അറസ്റ്റിലായത് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജ് ; ചികിത്സയ്ക്കായി 5000 രൂപയാണ് ഇവർ കൈക്കൂലി വാങ്ങിയത്

തൊടുപുഴ : കൈക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റ് വിജിലൻസ് പിടിയിൽ. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജ് നെയാണ് അറസ്റ്റ് ചെയ്തത്. ഗർഭപാത്രം നീക്കുന്നതിനുള്ള ഓപ്പറേഷനും അനുബന്ധ ചികിത്സകൾക്കുമായി 5000 രൂപയാണ് ഇവർ കൈക്കൂലി വാങ്ങിയത്. വീട്ടിലെ കൺസൾട്ടിംഗ് റൂമിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. നേരത്തെയും സമാനമായ രീതിയിൽ പലരുടെയും കൈയിൽ നിന്നും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

മുതിരപ്പുഴയാർ നീന്തിക്കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി; കൂടെയുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു; യുവാവിനായി നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ ഊർജിതം

സ്വന്തം ലേഖകൻ ഇടുക്കി: മുതിരപ്പുഴയാറിൽ  ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. പോത്തുപാറ സ്വദേശി ജിജിയെ (46)ആണ് കാണാതായത്. കുഞ്ചിത്തണ്ണി എല്ലക്കല്ലിനു സമീപം ഇന്നലെ വൈകുന്നേരമാണ് സംഭവം. ജിജിയുൾപ്പെടെ മൂന്നു പേർ മുതിരപ്പുഴയാർ നീന്തിക്കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.  കൂടെയുണ്ടായിരുന്ന രണ്ടു പേരും നീന്തി രക്ഷപ്പെട്ടു .എന്നാൽ ജിജി ഒഴിക്കിൽ പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും, രാജാക്കാട് പൊലീസും, ഫയർഫോഴ്‌സും പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും ജിജിയെ കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രിയായതിനാൽ തെരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ വീണ്ടും ജിജിക്കായി തെരച്ചിൽ പുനരാരംഭിച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ്  തെരച്ചില്‍ നടത്തുന്നത്.

ഇടുക്കിയിൽ ഗ്രാനൈറ്റ് വീണ് രണ്ടു തൊഴിലാളികൾ മരിച്ചു; മരിച്ചത് ഇതര സംസ്ഥാന തൊഴിലാളികൾ ; അപകടം ഗ്രാനൈറ്റ് ഇറക്കാൻ ശ്രമിക്കുന്നതിനിടെ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഗ്രാനൈറ്റ് വീണ് രണ്ടു തൊഴിലാളികൾക്ക് ദാരുണന്ത്യം. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. മയിലാടുംപാറ ആട്ടുപാറയിൽ വൈകിട്ട് നാലുമണിയോടുകൂടിയാണ് അപകടം. ഗ്രാനൈറ്റ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം. ഗ്രാനൈറ്റ് മറിഞ്ഞുവീണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സ്വകാര്യ എസ്റ്റേറ്റിലേക്കാണ് ഗ്രാനൈറ്റ് കൊണ്ടുവന്നത്.

ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചു ; അഞ്ഞൂറോളം പന്നികളെ ദയാവധത്തിന് വിധേയമാക്കും

ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചു. വാഴത്തോപ്പ് , കഞ്ഞിക്കുഴി, കൊന്നത്തടി, പെരുവന്താനം, വണ്ടൻമേട് പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്. അഞ്ഞൂറോളം പന്നികളെ ദയാവധത്തിന് വിധേയമാക്കും. നാല് പഞ്ചായത്തുകളിൽ മുമ്പ് പന്നിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഇടുക്കിയിൽ പനി ബാധിക്കുന്ന പന്നികളുടെ എണ്ണം ദിവസവും കൂടിവരികയാണ്. ഫാമിൽ അസുഖ ലക്ഷണമുള്ള പന്നികളെ കണ്ടാൽ സമീപത്തെ മൃ​ഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്താൽ മറ്റ് പന്നികളിലേക്ക് അസുഖം ബാധിക്കാതെ നോക്കാം. പലപ്പോഴും ആളുകൾ റിപ്പോർട്ട് ചെയ്യാത്ത പ്രശ്നങ്ങളുണ്ട്. രോ​ഗം ബാധിച്ച പന്നികളെ വിൽക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നും മൃ​ഗസംരക്ഷണ വകുപ്പ് കർഷകർക്ക് […]