play-sharp-fill

‘സൗമ്യ സുന്ദരി’യെ ഒടുവിൽ പൊലീസ് പൊക്കി..! ഹോംസ്റ്റേ ഉടമയെ ഹണിട്രാപ്പിൽകുടുക്കി 10 ലക്ഷം ആവശ്യപ്പെട്ട് മർദ്ദനം; വിദേശത്തേക്ക് മുങ്ങിയ മുഖ്യ ആസൂത്രകയെ പൊലീസ് പൊക്കി; യുവതി പിടിയിലാകുന്നത് ഒന്നര വർഷത്തിന് ശേഷം; ആലപ്പുഴ ഹണിട്രാപ്പ് കേസിൽ വഴിത്തിരിവ്

സ്വന്തം ലേഖകൻ ആലപ്പുഴ: ഹോംസ്റ്റേ ഉടമയെ ഹണിട്രാപ്പിൽപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിൽ മുഖ്യ ആസൂത്രകയായ യുവതി പിടിയിൽ. കേസിലെ ഒന്നാം പ്രതിയായ തൃശൂർ മോനടി വെളികുളങ്ങര മണമഠത്തിൽ സൗമ്യ(35) ആണ് പിടിയിലായത്. മാരാരിക്കുളം വാറാൻകവല ഭാഗത്തെ ഹോംസ്റ്റേ ഉടമയെയാണ് ഇവർ ഹണിട്രാപ്പിൽപ്പെടുത്തിയത്.സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന സൗമ്യയെ വിദേശത്തുനിന്ന് മടങ്ങിവരുന്ന വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. മണ്ണഞ്ചേരി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതി ഒന്നരവർഷത്തോളം വിദേശത്തു ഒളിവിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വീഡിയോ കോളിലൂടെ നഗ്നത പ്രദര്‍ശിപ്പിച്ച് റെക്കോഡ് ചെയ്തു; സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ആവശ്യപ്പെട്ടത് പതിനായിരങ്ങള്‍; പെണ്‍കുട്ടിയുടെ ഭീഷണിസന്ദേശത്തിനൊടുവില്‍ ലൈവ് വീഡിയോ കോള്‍ വിളിച്ച് യുവാവിന്റെ ആത്മഹത്യ; പിന്നില്‍ ഹണിട്രാപ്പ് സംഘമെന്ന് സൂചന

സ്വന്തം ലേഖകന്‍ പേരാവൂര്‍: നിടുംപൊയില്‍ കറ്റിയാടിലെ മങ്ങാടന്‍ ദിപിന്റെ (24) മരണത്തിന് പിന്നില്‍ ഹണിട്രാപ്പ് സംഘമാണെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ദിപിന്റെ സഹോദരങ്ങളായ ദിവ്യ, ദിന്‍ഷ എന്നിവരും പിതൃ സഹോദരന്റെ മകന്‍ സന്തോഷും ഇരിട്ടി ഡിവൈ.എസ്പി. പ്രിന്‍സ് അബ്രഹാമിന് പരാതി നല്കി. മൊബൈല്‍ കോളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടി വീഡിയോ കോളിലൂടെ അടുത്തശേഷമാണ് തട്ടിപ്പിനിരയാക്കിയത്. വീഡിയോ കോളിലൂടെ ഇവര്‍ നഗ്നത പ്രദര്‍ശിപ്പിച്ച് റെക്കോഡ് ചെയ്താണ് ദിപിനെ വലയിലാക്കിയത്. അശ്ലീലദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കാന്‍ 11,000 രൂപയാണ് പെണ്‍കുട്ടി ആവശ്യപ്പെട്ടത്. ദിപിന്‍ ആത്മഹത്യ ചെയ്ത ദിവസം വൈകുന്നേരം അഞ്ചിനകം തുക […]

യുവ മലയാളി വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ സംഘം പൊലീസ് പിടിയിൽ ; പിടിയിലായവരിൽ രണ്ട് സ്ത്രീകളും : ഇത്തവണ ഹണിട്രാപ്പിൽ കുടുങ്ങിയത് സ്വകാര്യ ട്രാൻസ്‌പോർട്ട് കമ്പനി ഉടമ

സ്വന്തം ലേഖകൻ ബംഗളൂരു: മലയാളിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ സംഘം പൊലീസ് പിടിയിൽ. സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനി ഉടമയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേരാണ് മംഗലാപുരത്ത് നിന്നും പൊലീസ് പിടികൂടിയത്. രേഷ്മ എന്ന നീലിമ, സീനത്ത്, ഇഖ്ബാൽ, അബ്ദുൽ ഖാദർ നസീഫ് എന്നിവരെയാണ് സൂറത്ത്കൽ എന്നിവലരാണ് പൊലീസ് പിടിയിലായത്. ജനുവരി 14നാണ് സംഭവം നടന്നത്. മലയാളിയായ ട്രാൻസ്പോർട്ട് കമ്പനി ഉടമയുമായി പരിചയത്തിലായ രേഷ്മയും സീനത്തും ഇയാളെ സൂറത്ത്കല്ലിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഫ്‌ളാറ്റിൽ വച്ച് ഇഖ്ബാലും അബ്ദുൽ […]

ഹണി ട്രാപ്പ് കേസ് : യുവാവിനെ നഗ്നനാക്കി പണവും കാറും തട്ടിയെടുത്ത സിനിമാ പ്രവർത്തകയും യുവാവും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: ഹണി ട്രാപ്പിൽപ്പെടുത്തിയ യുവാവിനെ നഗ്ന ചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി പണവും കാറും തട്ടിയെടുത്ത സിനിമാ പ്രവർത്തകയും യുവാവും പൊലീസ് പിടിയിൽ. കാക്കനാട് സ്വദേശിനി ജൂലി,പാലാരിവട്ടം സ്വദേശി രൻജീഷ് എന്നിവരെയാണ് കാക്കനാട് ഇന്‌ഫോപാർക് പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഇനിയും രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. കഴിഞ്ഞ ജനുവരി 27നാണ് സംഭവം. കാക്കനാട്ടെ യുവതിയുടെ പുതുതായി തുടങ്ങിയ ബ്യൂട്ടിപാർലർ കെട്ടിടത്തലേക്ക് യുവാവിനെയും ബന്ധുവിനനെയും വിളിച്ചു വരുത്തി. ശേഷം ബിസിനസുകാരനായ യുവാവ് മുറിയിൽ കയറിയ ഉടൻ പുറത്ത് നിന്ന് രണ്ട് […]