സ്വവർഗ വിവാഹവും സ്‌പെഷ്യൽ മാര്യേജ് ആക്ടിന് കീഴിൽ കൊണ്ടുവരണം ; കേരളത്തിലെ ആദ്യ ഗേ ദമ്പതിമാർ ഹൈക്കോടതിയെ സമീപിച്ചു

സ്വവർഗ വിവാഹവും സ്‌പെഷ്യൽ മാര്യേജ് ആക്ടിന് കീഴിൽ കൊണ്ടുവരണം ; കേരളത്തിലെ ആദ്യ ഗേ ദമ്പതിമാർ ഹൈക്കോടതിയെ സമീപിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: സ്വവർഗ വിവാഹവും സ്‌പെഷ്യൽ മാരേജ് ആക്ട് 1954ന് കീഴിൽ കൊണ്ടുവരണം. കേരളത്തിലെ ആദ്യ ഗേ ദമ്പതിമാർ ഹൈക്കോടതിയിൽ. സംസ്ഥാനത്തെ ആദ്യത്തെ സ്വവർഗ ദമ്പതിമാരായ നികേഷും സോനുവുമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നികേഷും സോനുവും സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചുട്ടുണ്ട്.

ഒന്നര വർഷം മുൻപാണ് പ്രണയത്തിനൊടുവിൽ നികേഷും സോനുവും മോതിരം കൈമാറുന്നത് . പിന്നീട് ഗുരുവായൂരപ്പനെ സാക്ഷിനിർത്തി കേരളത്തിലെ ആദ്യ സ്വവർഗ ദമ്പതികൾ പുതിയ ജീവിതത്തിലേക്ക് കാൽവച്ചു. എന്നാൽ പിന്നിടങ്ങോട്ട് കടുത്ത വിവേചനമാണ് നേരിടേണ്ടി വന്നത് . ഔദ്യോഗികമായ ഒരു രേഖകളിലും ദമ്പതികൾ എന്ന് പറയാൻ കഴിയാത്ത അവസ്ഥയിലായി ഇവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിലാണ് സ്‌പെഷ്യൽ മാര്യേജ് ആക്ടിൽ ഭേദഗതി വരുത്തണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ളതാണ് വിവാഹം എന്നാണ് നിയമത്തിൽ പറയുന്നത്. ഇത് കടുത്ത വിവേചനവും മൗലിക അവകാശങ്ങളുടെ ലംഘനവുമാണെന്ന് നികേഷും സോനുവും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു .ജസ്റ്റിസ് അനു ശിവരാമനാണ് ഹർജി പരിഗണിക്കുന്നത്. വിവാഹേതര ബന്ധം, സ്വവർഗ രതി എന്നിവക്ക് പിന്നാലെ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഈ ഹർജി വഴിവച്ചേക്കും