മയക്കുമരുന്നിനെതിരെ എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ്; 35 ദിവസത്തില്‍ 14.6 കോടിയുടെ മയക്കുമരുന്ന് പിടിച്ചു; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൺട്രോള്‍ റൂം; മയക്കുമരുന്ന് കേസിലുള്‍പ്പെട്ട 2324 കുറ്റവാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കി; അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍, ട്രെയിനുകള്‍, അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ തുടങ്ങി ഇടറോഡുകളിൽ വരെ പരിശോധന ശക്തമാക്കി.

മയക്കുമരുന്നിനെതിരെ എക്‌സൈസ് നടത്തുന്ന സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബര്‍ 16 മുതല്‍ ഇന്നലെ വരെ 1024 കേസുകളിലായി 1038 പ്രതികളെ അറസ്റ്റ് ചെയ്തതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 14.6 കോടി രൂപയുടെ മയക്കുമരുന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 957.7 ഗ്രാം എംഡിഎംഎ, 1428 ഗ്രാം മെത്താംഫിറ്റമിന്‍, 13.9 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ്, 245.5 ഗ്രാം ഹാഷിഷ് ഓയില്‍, 187.6 ഗ്രാം നര്‍ക്കോട്ടിക് ഗുളികകള്‍, 16 ഇന്‍ജക്ഷന്‍ ആംപ്യൂളുകള്‍ മുതലായവ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ 147.7 കിലോ […]

സംസ്ഥാനത്ത് ജവാന്‍ റമ്മിന്റെ നിര്‍മ്മാണം പ്രതിസന്ധിയില്‍; സ്പിരിറ്റ് മോഷണ സംഭവത്തിനു ശേഷം താളം തെറ്റി തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്; മോഷണ കേസില്‍ മുന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും പ്രതികളായി; 1,24,000 ലിറ്റര്‍ സ്പിരിറ്റ് ബ്ലെന്‍ഡ് ചെയ്ത നിലയിലാക്കിയിട്ടും ഉപയോഗിക്കാന്‍ അനുമതി നല്‍കാതെ എക്‌സൈസ് വകുപ്പ്

സ്വന്തം ലേഖകന്‍ തിരുവല്ല: സംസ്ഥാനത്ത് ജവാന്‍ റമ്മിന്റെ നിര്‍മ്മാണം പ്രതിസന്ധിയില്‍. സ്പിരിറ്റ് മോഷണ സംഭവത്തിനു ശേഷം ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിന്റെ പ്രവര്‍ത്തനം താളം തെറ്റിയ നിലയിലാണ്. തിരുവല്ല വളഞ്ഞവട്ടത്തുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ ജവാന്‍ റം ആണ് ഉത്പാദിപ്പിച്ച് വരുന്നത്. മോഷണ കേസില്‍ മുന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും പ്രതികളായ ഘട്ടത്തില്‍ ലക്ഷകണക്കിന് ബ്ലെന്‍ഡ് ചെയ്ത സൂക്ഷിച്ച സ്പിരിറ്റ് കുപ്പികളിലാക്കി വിതരണത്തിനായി മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് 1,24,000 ലിറ്റര്‍ സ്പിരിറ്റുകൂടി ബ്ലെന്‍ഡ് ചെയ്ത നിലയിലാക്കിയത്. ഇവയുടെ ഉത്പാദനം നടക്കാനിരിക്കെയാണ് സംഭരണികളിലെ സ്പിരിറ്റ് ഉപയോഗിക്കാന്‍ […]

‘കഞ്ചാവ് തരുന്നവന്‍ തന്നെ പൊലീസിന് ഒറ്റും;കടത്താനും റിസ്‌കാ’; ലഹരിയുടെ പുതുവഴികള്‍ തേടി പോകുന്ന യുവതലമുറ ഇപ്പോള്‍ ‘മോളി’ക്ക് പിന്നാലെ

സ്വന്തം ലേഖകന്‍ കൊച്ചി: കഞ്ചാവ് പിടിച്ചെടുത്തു എന്ന വാര്‍ത്ത ഇല്ലാത്ത ഒരു ദിവസം പോലും അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. ലഹരിയ്ക്ക് അടിമപ്പെട്ട് മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് യുവതലമുറയിലെ ഒരു വലിയ വിഭാഗം. ഇവരുടെ കുടുംബ- സാമ്പത്തിക ചുറ്റുപാടുകളൊന്നും ലഹരി ഉപയോഗത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യാസം സൃഷ്ടിക്കുന്നില്ല എന്നതാണ് വാസ്തവം. പൊലീസിന്റെ ഇന്‍ഫോമര്‍ പലപ്പോഴും ഇവരുടെ സംഘത്തില്‍പ്പെട്ട ആളുകള്‍ തന്നെയാവും. പായ്ക്കറ്റുകളിലാക്കി കടത്തുന്ന കഞ്ചാവും മറ്റ് മയക്ക് മരുന്നുകളും പൊലീസ് പിടികൂടാനുള്ള സാധ്യതയും കൂടുതലാണ്. രണ്ട് വര്‍ഷം മുന്‍പ് 200 കോടി രൂപയുടെ 32 കിലോ […]

സംസ്ഥാനത്ത് മദ്യവില വര്‍ധിപ്പിക്കും; ലിറ്ററിന് മിനിമം 100 രൂപയെങ്കിലും വില വര്‍ദ്ധന ഉറപ്പായി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബിവറേജസ് കോര്‍പറേഷന്റേതായിരിക്കും. അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയ സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ധനയാണ് ഇപ്പോള്‍ നിര്‍ദ്ദേശം വന്നിരിക്കുന്നതെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. മദ്യവിലയുടെ കാര്യത്തില്‍ ബെവ്‌കോയുടെ തീരുമാനം സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കുമെന്നാണ് സൂചന. ആനുപാതികമായി നികുതിയും കൂടുന്നതോടെ മദ്യത്തിന് ലിറ്ററിന് കുറഞ്ഞത് നൂറു രൂപയെങ്കിലും വില വര്‍ദ്ധന ഉറപ്പായി. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള […]

വാഹനമുണ്ട് ഓടിക്കാൻ ഡ്രൈവർമാരില്ല ; 732 വാഹനങ്ങൾ ഉള്ള എക്‌സൈസ് വിഭാഗത്തിൽ ഓടിക്കാനുള്ളത് മുന്നൂറിൽ താഴെ ഡ്രൈവർമാർ മാത്രം

സ്വന്തം ലേഖകൻ കോട്ടയം : ആവശ്യത്തിലധികം വാഹനങ്ങൾ കൊണ്ട് സമ്പന്നമാണ് സംസ്ഥാനത്ത് എക്‌സൈസ് വിഭാഗം. എന്നാൽ എക്‌സൈസ് വിഭാഗത്തിലേക്ക് പുതിയ പുതിയ വാഹനങ്ങൾ വാങ്ങിക്കൂട്ടുമ്പോഴും വാഹനങ്ങൾക്ക് ആവശ്യത്തിനുള്ള ഡ്രൈവർമാരില്ല. സംസ്ഥാനത്താകെ എക്‌സൈസിനുള്ളത് 732 വാഹനങ്ങളാണ്. എന്നാൽ, ഇത് ഓടിക്കാനുള്ളത് മുന്നൂറിൽത്താഴെ ഡ്രൈവർമാർമാത്രം. എക്‌സൈസിനെ നവീകരിക്കുന്നതിന്റെയും എൻഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി നവംബറിൽ 14 ടാറ്റാ ഹെക്‌സ വാഹനങ്ങളും 65 മഹീന്ദ്ര ടി.യു.വി. വാഹനങ്ങളുമാണ് സേനയ്ക്കു ലഭിച്ചത്. പുതിയ വാഹനങ്ങൾ എത്തിയപ്പോഴും ഇവ ഓടിക്കേണ്ട ഡ്രൈവർമാരുടെ തസ്തികകൾ കൂട്ടാൻ സർക്കാർ തയ്യാറായില്ല. 277 ഡ്രൈവർമാരുടെ സ്ഥിരം തസ്തികകളാണുള്ളത്. […]