തുടർച്ചയായുള്ള വന്യജീവി ആക്രമണത്തിൽ രക്ഷയില്ലാതെ കേരളം;വയനാട്ടില്‍ അച്ഛന്റെ മൃതദേഹം മറവ് ചെയ്യാന്‍ കാട്ടില്‍ കുഴിവെട്ടിയവരെ കാട്ടാന ആക്രമിച്ചു;സംഭവം ഇടുക്കി ശാന്തന്‍പാറയിലെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ
സ്വന്തം ലേഖകൻ വയനാട്:സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും കാട്ടാനയുടെ ആക്രമണം. പിതാവിന്റ മൃതദേഹം മറവു ചെയ്യാന്‍ കാട്ടിനകത്തെ ശ്മശാനത്തില്‍ കുഴിയെടുക്കുകയായിരുന്ന സഹോദരങ്ങളെ കാട്ടാന ആക്രമിച്ചു. വയനാട് ചേകാടിയിലാണ് സംഭവം. വിലങ്ങാടി കോളനിയിലെ ബാലന്‍, സഹോദരന്‍ സുകുമാരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും വയനാട് […]