സ്റ്റാലിന്‍ മുഖ്യമന്ത്രിയായാല്‍ നാവ് മുറിച്ച് ബലി അര്‍പ്പിക്കും; ക്ഷേത്ര നടയിലെത്തി ഉഗ്രശപഥം നിറവേറ്റി 32വയസ്സുള്ള യുവതി; അമ്പലത്തിന്റെ പടിക്കെട്ടുകളില്‍ നാവിന്റെ മുറിച്ച ഭാഗം കണ്ടെത്തി; രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സ്വന്തം ലേഖകന്‍ ചെന്നൈ: തെരഞ്ഞെടുപ്പില്‍ വെല്ലുവിളികളും പന്തയങ്ങളും പതിവാണ്. മണി ആശാന്‍ ജയിച്ചപ്പോള്‍ അഗസ്തി തല മൊട്ടയടിച്ച കാഴ്ച കേരളവും കണ്ടു. എന്നാല്‍ തമിഴ് നാട്ടില്‍ പന്തയങ്ങളും വൈകാരികതയും ചിന്തിക്കാവുന്നതിനപ്പുറമാണ്. തമിഴ്നാട്ടില്‍ എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രിയായാല്‍ നാവ് മുറിക്കുമെന്ന് ഉഗ്രശപഥം ചെയ്ത യുവതി സ്റ്റാലിന്‍ വിജയിച്ചതിനു പിന്നാലെ നാക്കു മുറിച്ച് വാക്ക് പാലിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ഇവരെ പൊതുവാക്കുടി മുതലമ്മന്‍ ക്ഷേത്രത്തിന് സമീപം ബോധരഹിതയായി കണ്ടത്. അമ്പലത്തിന്റെ പടിക്കെട്ടുകളില്‍ ഇവരുടെ നാവിന്റെ മുറിച്ച ഭാഗവും കണ്ടെത്തി. വനിതയുടെ കുടുംബം ഡിഎംകെ അനുകൂലികളാണ്. […]