കൊച്ചിയിൽ പെയ്ത മഴയിൽ അമ്ല സാന്നിധ്യം ഇല്ലെന്ന് കുസാറ്റിന്റെ കണ്ടെത്തലിൽ പിഴവ് എന്ന് ഡോക്ടർ രാജഗോപാൽ കമ്മത്ത്

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മഴയിലെ അമ്ല സാന്നിധ്യം അളക്കാൻ കൊച്ചി സാങ്കേതിക സർവകലാശാല നടത്തിയ സാമ്പ്ലിങ് രീതിയിൽ പിഴവുണ്ടെന്ന കണ്ടെത്തലുമായി വിദഗ്ധർ. കുസാറ്റ് അവലംബിച്ച സാംപ്ലിങ് രീതി അനുമാനങ്ങൾ അരക്കെട്ടുറപ്പിക്കൻ പൊന്നതല്ലെന്ന് ഡോ. എ.രാജഗോപാൽ കമ്മത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയിൽ കഴിഞ്ഞദിവസം രാത്രി പതിനൊന്നര മണിയോടെ പെയ്ത മഴയുടെ ആദ്യതുള്ളികൾ വൈറ്റിലയിൽ നിന്നും ശേഖരിച്ച് പരിശോധിച്ചതിൽ നിന്നാണ് മഴയിലെ ആസിഡ് സാന്നിധ്യം തിരിച്ചറിഞ്ഞത്. കൊച്ചി സാങ്കേതിക സർവ്വകലാശാലയിൽ നടത്തിയ പരീക്ഷണത്തിൽ കൊച്ചിയിൽ പെയ്ത മഴയിൽ അമ്ലസാന്നിധ്യം ഇല്ലെന്നാണ് കണ്ടെത്തൽ. അതേസമയം […]

വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകി കുസാറ്റ് ; കേരളത്തിൽ ആദ്യം ; ഓരോ സെമസ്റ്ററിലും 2% അധിക അവധി

സ്വന്തം ലേഖകൻ കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ( കുസാറ്റ് ) വിദ്യാർത്ഥികൾക്ക് ഇനി ആർത്തവ അവധിയെടുക്കാം. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു സർവകലാശാല വിദ്യാർത്ഥികൾക്ക് ആർത്തവ അവധി നൽകുന്നത്. ഓരോ സെമസ്റ്ററിലും 2% അധിക അവധിക്കുള്ള ആനുകൂല്യം ആണ് വിദ്യാർഥിനികൾക്കുണ്ടാകുക.സർവ്വകലാശാലകളിൽ സാധാരണ പരീക്ഷയെഴുതണമെങ്കിൽ വിദ്യാർത്ഥികൾക്ക് 75 ശതമാനം ഹാജർ വേണം. ഇനി മുതൽ കുസാറ്റിലെ പെൺകുട്ടികൾക്ക് അവർക്ക് 73 ശതമാനം ഹാജർ മതി. കോളേജ് ചെയർപേഴ്സണും, ജനറൽ സെക്രട്ടറിയുമായ പെൺകുട്ടികളാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് കോളജ് അധികൃതരെ എത്തിച്ചത്. ഈ സെമസ്റ്റർ മുതലാണ് കുസാറ്റിൽ […]

പൗരത്വ ഭേദഗതി ബിൽ ; കുസാറ്റിലും പ്രതിഷേധം ശക്തം ; സമരം നടത്തിയ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു

  സ്വന്തം ലേഖകൻ കൊച്ചി: പൗരത്വ ഭേദഗതി ബില്ലിനെതിരായി കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു. കളമശ്ശേരിയിലെ കുസാറ്റിൽ വിദ്യാത്ഥികൾ ക്യാമ്പസിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രകടനം പോലീസ് വിലക്കി. എല്ലാവരോടും പിരിഞ്ഞ് പോവാൻ പൊലീസ് ആവശ്യപ്പെട്ടു. സമരം ചെയ്ത വിദ്യാർത്ഥികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിക്കുകയാണ്. എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. റെയിൽവേ സ്റ്റേഷന് മുന്നിൽ ആദ്യം മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തകർ പിന്നീട് സ്റ്റേഷനുള്ളിൽ കടന്ന് പാളത്തിൽ കുത്തിയിരുന്നു. ഈ സമയം […]