അനാചാരങ്ങൾക്കെതിരെ പ്രചാരണം ശക്തിപ്പെടുത്താൻ സി.പി.എം;ജനങ്ങൾക്കിടയിൽ ഇതിന്റെ അവബോധം സൃഷ്ടിക്കാനാവശ്യമായ പ്രചാരണ പരിപാടികളേറ്റെടുക്കാനും നയരേഖ ആഹ്വാനം ചെയ്യുന്നു.

സാംസ്കാരിക രംഗത്തെ അരാഷ്ട്രീയ, വർഗീയവത്കരണ നീക്കങ്ങളെ ചെറുത്തുതോല്പിക്കാനാവശ്യമായ ഇടപെടലുകൾക്ക് ആഹ്വാനം ചെയ്യുന്ന സാംസ്കാരിക നയരേഖ സി.പി.എം സംസ്ഥാന സമിതി അംഗീകരിച്ചു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ പ്രചാരണം ശക്തിപ്പെടുത്തും. ജനങ്ങൾക്കിടയിൽ ഇതിന്റെ അവബോധം സൃഷ്ടിക്കാനാവശ്യമായ പ്രചാരണ പരിപാടികളേറ്റെടുക്കാനും നയരേഖ ആഹ്വാനം ചെയ്യുന്നു. ചരിത്രത്തിലും സംസ്കാരത്തിലും തെറ്റായ പ്രയോഗങ്ങൾ അവതരിപ്പിച്ചുകൊണ്ട് സംഘപരിവാർ രാജ്യത്ത് ഇടപെടുന്ന പശ്ചാത്തലത്തിലാണ് സാംസ്കാരിക രേഖ പാർട്ടി ചർച്ച ചെയ്തതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പൊതു ഇടങ്ങൾ മതനിരപേക്ഷ ഉള്ളടക്കത്തോടെ സംരക്ഷിക്കാനാവശ്യമായ ഇടപെടലുണ്ടാവണം. ഇതിനായി വായനശാലകളും മറ്റും കേന്ദ്രീകരിച്ചുള്ള സാംസ്കാരിക കൂട്ടായ്മകളുണ്ടാവണം. നാടൻകലകളെയും […]

മേയർ ആര്യ രാജേന്ദ്രൻ അല്ല കത്തെഴുതിയത്; മേയർക്കെതിരെ നടപടി ഇല്ല ; സിപിഎമ്മുകാരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റുന്ന സംവിധാനം പാര്‍ട്ടിക്കില്ല : എം വി ഗോവിന്ദൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ താത്കാലിക ഒഴിവുകളിലേക്ക് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ആവശ്യപ്പെടുന്നതായ വിവാദ കത്ത് താന്‍ എഴുതിയതല്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കത്ത് വ്യാജമാണെന്ന് മേയര്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജോലി ഒഴിവുകളിലേക്ക് സിപിഎമ്മുകാരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റുന്ന സംവിധാനം പാര്‍ട്ടിക്കില്ല. പിന്നെ എങ്ങനെയാണ് ഇത് സംഭവിക്കുക ?. കത്ത് കിട്ടിയില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയും പറഞ്ഞത്. ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന നടത്തട്ടെ. ഈ വിഷയത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരായി വലിയ പ്രചാരണമാണ് […]

ജോലി ഒഴിവുണ്ട് സഖാവെ; ആളുകളുടെ പട്ടിക തരാമോ ? സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ ആര്യ രാജേന്ദ്രന്റെ കത്ത്; വാട്സാപ് ഗ്രൂപ്പുകൾ വഴിയാണ് കത്ത് പരസ്യമായത്

തിരുവനന്തപുരം: കരാർ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ ആര്യ രാജേന്ദ്രന്റെ കത്ത്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാർട്ടി നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകൾ വഴി പരസ്യമായി. 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാനാണ് മേയർ ലിസ്റ്റ് ചോദിച്ചത്.അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്കാണ് കരാർ നിയമനം. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു മത്സരം കടുത്ത സാഹചര്യത്തിലാണ് കത്തു […]

സഹജീവി സ്നേഹത്തിന്റെ പ്രതീകമായി ഡോക്ടർ.അയർക്കുന്നം സ്വദേശിനി ബിന്ദു എന്ന യുവതിക്കാണ് അമയന്നൂർ സ്വദേശിയും കോട്ടയം മെഡിക്കൽ കോളേജിലെ സർജനുമായ ഡോ. സാൻഷോയും കുടുംബവും വീട് നിർമിച്ച് നൽകുന്നത്.

അയർക്കുന്നം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ അമയന്നൂർ പാറപ്പുറം വീട്ടിൽ ബിന്ദുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു വാസയോഗ്യമായ അടച്ചുറപ്പുള്ള ഒരു വീട്.മാതാപിതാക്കൾ മരണപ്പെടുകയും അമിത മദ്യപാനിയായ ഭർത്താവുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുകയും ചെയ്ത ബിന്ദു കൗമാരക്കാരനായ മകനോടൊപ്പം ഇടിഞ്ഞുവീഴാറായ വീട്ടിലായിരുന്നു താമസം.ബിന്ദുവിന്റെ ദയനീയ സ്ഥിതി മുൻ ഗ്രാമ പഞ്ചായത്തംഗവും സി.പി.ഐ (എം) അമയന്നൂർ ചപ്പാത്ത് ബ്രാഞ്ച് സെക്രട്ടറിയും ഡോക്ടറുടെ ബന്ധുവുമായ റജിമോൻ ജേക്കബ് ബിന്ദുവിന്റെ ദയനീയ സ്ഥിതി കേട്ടറിഞ്ഞ ഡോക്ടർ വീട് പണി സ്വയം ഏറ്റെടുക്കുകയായിരുന്നു. ഏകദേശം 8 ലക്ഷം രൂപയോളം ചിലവഴിച്ച് പണി […]

സി പി എമ്മിൽ വിഭാഗീയത രൂക്ഷം…പാർട്ടിയുടെ ആഭ്യന്തര വിഷയത്തിൽ അല്ല ഈ വിഭാഗീയത എന്നതും ശ്രദ്ധേയം,നേതാക്കൾ പരസ്പരം പോര് കടുപ്പിക്കുമ്പോൾ ഇഷ്ട നേതാക്കളിൽ ആരോടൊപ്പം നിൽക്കുമെന്ന് അണികളിലും ആശയക്കുഴപ്പം.കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയിൽ സോക്കർ വിഭാഗീയത ആളിക്കത്തുമ്പോൾ…

കാൽപന്തുകളിയുടെ ലോകസിംഹാസനത്തിനായുള്ള പോരാട്ടം അടുക്കവെ സി.പി.എമ്മിൽ ‘വിഭാഗീയത’ രൂക്ഷം. ‘ഇത്തവണ ബ്രസീല്‍ കപ്പടിക്കുമെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് പാർട്ടിയിലെ സോക്കർ പോര് മറനീക്കി പുറത്തുകൊണ്ടുവന്നത്. മുന്‍ മന്ത്രിമാരായ എം.എം. മണിയെയും കടകംപള്ളി സുരേന്ദ്രനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ശിവന്‍കുട്ടിയുടെ പരാമർശം. ഇതോടെ മന്ത്രിയുടെ കമന്‍റ് ബോക്സിലേക്ക് അർജന്‍റീന പക്ഷക്കാരായ സി.പി.എം നേതാക്കളുടെ കടന്നാക്രമണമുണ്ടായി. ബ്രസീൽ തിരിച്ചുള്ള ആദ്യ ഫ്ലൈറ്റ് പിടിക്കാതിരിക്കട്ടെ, സെമിവരെയെങ്കിലും എത്തണേ എന്ന് കടുത്ത അര്‍ജന്‍റീനിയൻ ആരാധകനായ എം.എം. മണി തിരിച്ചടിച്ചു. ഈ കപ്പ് കണ്ട് പനിക്കണ്ട സഖാവേ, ഇത് […]

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്: നാസിക്കില്‍ 10 പഞ്ചായത്തുകള്‍ പിടിച്ച് സിപിഐഎം

നാസിക്കില്‍ പത്ത് പഞ്ചായത്തുകള്‍ നേടി സിപിഐഎം. ജില്ലയിലെ 194 ഗ്രാമപഞ്ചായത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 60 ഗ്രാമപഞ്ചായത്തിലെ ഫലമാണ് പുറത്തുവന്നത്. 20 ഗ്രാമപഞ്ചായത്ത് എന്‍സിപി കൈയ്യടക്കി. പത്തെണ്ണത്തില്‍ ശിവസേന താക്കറെ ഗ്രൂപ്പ് വിജയിച്ചപ്പോള്‍ ഒമ്പത് പഞ്ചായത്തുകള്‍ ഷിന്‍ഡെ പക്ഷവും നേടി. ബിജെപിക്ക് രണ്ടും കോണ്‍ഗ്രസിന് എട്ടും പഞ്ചായത്തുകളിലെ ഭരണം കിട്ടി. ഒരിടത്ത് രാജ് താക്കറെയുടെ എംഎന്‍എസിന് ഭരണം ലഭിച്ചു. 134 ഗ്രാമപഞ്ചായത്തുകളുടെ ഫലം പുറത്തുവരാനുണ്ട്. മഹാരാഷ്ട്രയില്‍ 1079 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയാണ് മുന്നില്‍. 213 എണ്ണത്തില്‍ ബിജെപി വിജയിച്ചപ്പോള്‍ 121 ഇടത്ത് വിജയവുമായി കോണ്‍ഗ്രസ് […]

നാളെ നറുക്ക് വീഴുന്നത് ഇടത്തോട്ടോ വലത്തോട്ടോ? ; നറുക്ക് അനുകൂലമാകുന്നവര്‍ കോട്ടയം നഗരസഭ ഭരിക്കും

സ്വന്തം ലേഖകന്‍ കോട്ടയം: നാളെ നറുക്ക് വീഴുമ്പോള്‍ ഭാഗ്യം ആരെ കടാക്ഷിക്കും എന്ന് ഉറ്റുനോക്കുകയാണ് കോട്ടയത്തെ ഇടത് വലത് മുന്നണികള്‍. നറുക്ക് അനുകൂലമാകുന്നവര്‍ക്ക് നഗരസഭ ഭരിക്കാം. എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങള്‍ വീതമായതോടെയാണ് കോട്ടയം നഗരസഭയിലെ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് നറുക്കെടുപ്പ് വേണ്ടി വന്നത്. എല്‍ഡിഎഫ് – 22, യുഡിഎഫ്- 21, ബിജെപി- 8, സ്വതന്ത്ര- 1 എന്നിങ്ങനെയായിരുന്നു കോട്ടയം നഗരസഭയിലെ കക്ഷിനില. കോണ്‍ഗ്രസ് വിമതയായ ബിന്‍സി സെബാസ്റ്റിയന്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫിനും യുഡിഎഫിനും 22 വീതം അംഗങ്ങളായി. ബിന്‍സിയ്ക്ക് ചെയര്‍പേഴ്‌സണ്‍ പദവിയാണ് […]