അനാചാരങ്ങൾക്കെതിരെ പ്രചാരണം ശക്തിപ്പെടുത്താൻ സി.പി.എം;ജനങ്ങൾക്കിടയിൽ ഇതിന്റെ അവബോധം സൃഷ്ടിക്കാനാവശ്യമായ പ്രചാരണ പരിപാടികളേറ്റെടുക്കാനും നയരേഖ ആഹ്വാനം ചെയ്യുന്നു.

അനാചാരങ്ങൾക്കെതിരെ പ്രചാരണം ശക്തിപ്പെടുത്താൻ സി.പി.എം;ജനങ്ങൾക്കിടയിൽ ഇതിന്റെ അവബോധം സൃഷ്ടിക്കാനാവശ്യമായ പ്രചാരണ പരിപാടികളേറ്റെടുക്കാനും നയരേഖ ആഹ്വാനം ചെയ്യുന്നു.

സാംസ്കാരിക രംഗത്തെ അരാഷ്ട്രീയ, വർഗീയവത്കരണ നീക്കങ്ങളെ ചെറുത്തുതോല്പിക്കാനാവശ്യമായ ഇടപെടലുകൾക്ക് ആഹ്വാനം ചെയ്യുന്ന സാംസ്കാരിക നയരേഖ സി.പി.എം സംസ്ഥാന സമിതി അംഗീകരിച്ചു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ പ്രചാരണം ശക്തിപ്പെടുത്തും. ജനങ്ങൾക്കിടയിൽ ഇതിന്റെ അവബോധം സൃഷ്ടിക്കാനാവശ്യമായ പ്രചാരണ പരിപാടികളേറ്റെടുക്കാനും നയരേഖ ആഹ്വാനം ചെയ്യുന്നു.

ചരിത്രത്തിലും സംസ്കാരത്തിലും തെറ്റായ പ്രയോഗങ്ങൾ അവതരിപ്പിച്ചുകൊണ്ട് സംഘപരിവാർ രാജ്യത്ത് ഇടപെടുന്ന പശ്ചാത്തലത്തിലാണ് സാംസ്കാരിക രേഖ പാർട്ടി ചർച്ച ചെയ്തതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പൊതു ഇടങ്ങൾ മതനിരപേക്ഷ ഉള്ളടക്കത്തോടെ സംരക്ഷിക്കാനാവശ്യമായ ഇടപെടലുണ്ടാവണം. ഇതിനായി വായനശാലകളും മറ്റും കേന്ദ്രീകരിച്ചുള്ള സാംസ്കാരിക കൂട്ടായ്മകളുണ്ടാവണം.

നാടൻകലകളെയും മറ്റും പ്രോത്സാഹിപ്പിക്കണം. ഉത്തരാധുനികതയുടെ വരവോടെ ശക്തിപ്പെട്ട സ്വത്വരാഷ്ട്രീയ പ്രവണതകളെ ചെറുക്കണം. സ്വത്വരാഷ്ട്രീയത്തിന്റെ ഭാഗമായി ശിഥിലമാക്കപ്പെട്ട ജനകീയ മുന്നേറ്റങ്ങളെ തിരിച്ചെത്തിക്കണം. വർഗ ഐക്യം കാത്തുസൂക്ഷിക്കണമെന്നും രേഖ ആഹ്വാനം ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സർക്കാർ അതിന്റെ പരിമിതികൾക്കകത്ത് നിന്നുകൊണ്ട് ഏറ്റെടുക്കുന്ന ക്ഷേമ പ്രവർത്തനങ്ങളെയാകെ നിയന്ത്രിക്കുകയെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച കേന്ദ്രനയ സമീപനത്തോട് യോജിക്കാനാവില്ലെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.

Tags :