video
play-sharp-fill

സിപിഎം നേതാക്കളിൽനിന്ന് വധഭീഷണി! കൊല്ലപ്പെടുകയാണെങ്കില്‍ കേസെടുക്കേണ്ടത് ആര്‍ക്കെതിരെയെന്ന് വ്യക്തമാക്കി വ്യവസായിയുടെ തുറന്ന കത്ത്; മന്ത്രി, മുനിസിപ്പൽ ചെയർമാൻ, ഏരിയാസെക്രട്ടറി എന്നിവർക്കെതിരെയാണ് ആരോപണം

സ്വന്തം ലേഖകൻ കൊച്ചി: സി.പി.എം. നേതാക്കളിൽനിന്ന് ജീവനുഭീഷണിയുണ്ടെന്ന് മരണക്കുറിപ്പ് എഴുതിവെച്ച് വ്യവസായി. ഫാൽക്കൻ ഇൻഫ്രാസ്ട്രക്ചേഴ്‌സ് ലിമിറ്റഡ് എം.ഡി. എൻ.എ. മുഹമ്മദുകുട്ടിയാണ് തനിക്ക് വധഭീഷണിയുണ്ടെന്നും കൊല്ലപ്പെടുകയാണെങ്കിൽ സി.പി.എം. നേതാക്കളുടെ പേരിൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് തുറന്നകത്ത് എഴുതിയത്. മന്ത്രി, മുനിസിപ്പൽ ചെയർമാൻ, ഏരിയാസെക്രട്ടറി എന്നിവർക്കുനേരെയാണ്‌ […]

വാട്സാപ്പ് ഗ്രൂപ്പിൽ സിപിഎമ്മിനെ വിമർശിച്ച് പോസ്റ്റ്‌ ; ‘ നമ്മുടെ മൂന്നിലവ്’ ഗ്രൂപ്പിന്റെ അഡ്മിനടക്കം 3 പേർ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം

സ്വന്തം ലേഖകൻ കോട്ടയം: വാട്സാപ്പ് ഗ്രൂപ്പിൽ സി.പി.എമ്മിനെ വിമർശിച്ചെന്ന് ആരോപിച്ച് അഡ്മിൻമാരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം. മൂന്നിലവ് എന്ന പേരിലുള്ള 164 അംഗങ്ങളുള്ള ഗ്രൂപ്പിൽ സിപിഎമ്മിനെ വിമർശിക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്തതാണ് പരാതിക്കിടയാക്കിയത്. സിപിഎം നേതാവ് സതീഷാണ് മേലുകാവ് പോലീസിൽ […]

ഒരേസമയം കലിംഗയിലും കായംകുളത്തും പഠിക്കാൻ നിഖിൽ തോമസ് എന്താ ‘കുമ്പിടി’യാണോ? ശുപാര്‍ശ ചെയ്ത സിപിഎം നേതാവിന്‍റെ പേര് കോളേജ് മാനേജര്‍ തുറന്നുപറയണം : വി.മുരളീധരന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം : വ്യാജ ഡിഗ്രി വിവാദത്തില്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒരേസമയം കലിംഗയിലും കായംകുളത്തും പഠിക്കാൻ നിഖിൽ തോമസ് എന്താ ‘കുമ്പിടി’യാണോ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. നിഖില്‍ തോമസിനായി ശുപാര്‍ശ ചെയ്ത സിപിഎം […]

കള്ളപ്പണ മാഫിയ ബന്ധം; കണ്ണൂർ സിപിഎമ്മിൽ കൂട്ടനടപടി; മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളേയും ഒരു ബ്രാഞ്ച് അംഗത്തേയും പാർട്ടിയിൽ നിന്നും പുറത്താക്കി..!

സ്വന്തം ലേഖകൻ കണ്ണൂർ: കള്ളപ്പണ മാഫിയ ബന്ധത്തിൽ കണ്ണൂർ സി.പി.എമ്മിൽ കൂട്ടനടപടി. മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളേയും, ബ്രാഞ്ച് അംഗത്തേയും പാർട്ടിയിൽ നിന്ന് പുറത്താക്കി.സേവ്യർ പോൾ, രാംഷോ, അഖിൽ എന്നീ ലോക്കൽ കമ്മിറ്റി അംഗങ്ങളേയും ബ്രാഞ്ച് കമ്മിറ്റി അംഗം കെ. സാകേഷിനേയുമാണ് […]

തൊഴിലുറപ്പ് പദ്ധതിയിൽ കയ്യിട്ടുവാരി ജനപ്രതിനിധികൾ; അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് തലയൂരാനുള്ള ശ്രമങ്ങളും നടക്കുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പണിയെടുക്കാതെ എങ്ങനെ കാശുണ്ടാക്കാം എന്ന് കാണിച്ചു തന്നിരിക്കുകയാണ് തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ നാല് പാർട്ടിയിൽ ഉള്ള 9 അംഗങ്ങൾ. ഇടതുപക്ഷം ഭരിക്കുന്ന പൂവച്ചൽ പഞ്ചായത്തിൽ ജോലി ചെയ്യാതെ വ്യാജ രേഖകൾ തയ്യാറാക്കി […]

‘ദയവു ചെയ്ത് ഞങ്ങള്‍ വിശ്വാസികളെ, ഞങ്ങടെ വിശ്വാസരൂപങ്ങളെ വെറുതെ വിടുക,വീണ്ടും വീണ്ടും ഭക്തരെ പരിഹസിക്കുക, അതിലുടെ ആനന്ദംകണ്ടത്തുന്നു എന്നല്ലേ ഞങ്ങള്‍ ഭകതര്‍ കരുതേണ്ടത്?’ ; സിപിഎം ജാഥയില്‍ ആചാരാനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിക്കുന്നുവെന്ന ആരോപണവുമായി കാവ് സംരക്ഷണസമിതി

സ്വന്തം ലേഖകൻ തിരുവനന്തപുരം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ ഹിന്ദു മത വിശ്വാസികളുടെ ആചാരാ അനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിക്കുന്നു എന്ന ആരോപണവുമായി കാവ് സംരക്ഷണസമിതി രംഗത്ത്.ഏറെ വിശ്വാസത്തോടെ കാണുന്ന അനുഷ്ഠാനമായ വെളിച്ചപാട് അഥവാ കോമരം […]

കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്ന് പാർട്ടി പ്രവർത്തകയുടെ പരാതി ; നഗ്നദൃശ്യവിവാദത്തിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം പാർട്ടിയിൽ നിന്ന് പുറത്ത് ; നടപടി രണ്ടംഗ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: നഗ്നദൃശ്യവിവാദത്തിൽ സി.പി.എം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചതിനാണ് നടപടി. രണ്ടംഗ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.  കമ്യൂണിസ്റ്റുകാരൻ്റെ അന്തസ്സിന് […]

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു ; പിന്നിൽ കഞ്ചാവ് മാഫിയ എന്ന് സംശയം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു. തിരുവനന്തപുരം വിളപ്പിൽശാല ചൊവ്വള്ളൂര്‍ ബ്രാഞ്ച് സെക്രട്ടറി രഞ്ജിത്തിന്‍റെ ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബൈക്ക്. ഇതിനിടയിലാണ് അജ്ഞാതൻ ബൈക്കിന് തീയിട്ടത്. […]

കത്ത് വിവാദത്തില്‍ സിപിഐഎം നേതൃത്വത്തിന് അതൃപ്തി; നിയമനങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി.നിയമന വിവാദം തിരിച്ചടിയായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വിവാദങ്ങള്‍ തണുത്ത ശേഷമാകും പാര്‍ട്ടിയുടെ പരിശോധന.

തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ സിപിഐഎം സംസ്ഥാന നേത്വത്തിന് അതൃപ്തി. കത്ത് വിവാദവും സര്‍വകലാശാല നിയമനങ്ങളും സിപിഐഎം സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്തു. നിയമന വിവാദം തിരിച്ചടിയായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വിവാദങ്ങള്‍ തണുത്ത ശേഷമാകും പാര്‍ട്ടിയുടെ പരിശോധന. കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് […]

കത്ത് വിവാദം ; മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച് ; ഡിവൈഎസ്പി ജലീൽ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മേയറുടെ വീട്ടിൽ വച്ച് ഡിവൈഎസ്പി ജലീൽ തോട്ടങ്കലാണ് മൊഴി എടുത്തത്. സംഭവത്തില്‍ ആര്യ രാജേന്ദ്രൻ മൊഴി നൽകാൻ വൈകുന്നത് വിവാദമായിരുന്നു. രാവിലെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സമയം […]