സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു ; പിന്നിൽ കഞ്ചാവ് മാഫിയ എന്ന് സംശയം

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു ; പിന്നിൽ കഞ്ചാവ് മാഫിയ എന്ന് സംശയം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചു. തിരുവനന്തപുരം വിളപ്പിൽശാല ചൊവ്വള്ളൂര്‍ ബ്രാഞ്ച് സെക്രട്ടറി രഞ്ജിത്തിന്‍റെ ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്.

ഇന്ന് പുലർച്ചെയാണ് സംഭവം. വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബൈക്ക്. ഇതിനിടയിലാണ് അജ്ഞാതൻ ബൈക്കിന് തീയിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് സ്കൂട്ടറിൽ പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങളും പരിശോധിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

പ്രദേശത്തെ കഞ്ചാവ് സംഘത്തിനെതിരെ രഞ്ജിത്ത് പ്രതികരിച്ചിട്ടുണ്ട്. ഇതിന്‍റെ വൈരാഗ്യമാകാം സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.