തിരുവാർപ്പിൽ എട്ടംഗ കുടുംബം കോവിഡ് ചികിത്സയിൽ ; അനാഥമായ അഞ്ചു പശുക്കളുടെ സംരക്ഷണം ഏറ്റെടുത്ത് സർക്കാർ
സ്വന്തം ലേഖകൻ കോട്ടയം : ഒരു കുടുംബത്തിൽ എല്ലാവരും കോവിഡ് ബാധിതരായതോടെ അനാഥമായ പശുക്കൾക്ക് സംരക്ഷണം നൽകി സർക്കാർ. തിരുവാർപ്പിൽ കോവിഡ് ബാധിച്ച കുടുംബത്തിന്റെ അഞ്ചു പശുക്കളെയാണ് ജില്ലാ കളകർ എം. അഞ്ജനയുടെ ഇടപടലിനെത്തുടർന്ന് ക്ഷീര വികസന വകുപ്പ് താത്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. ബുധനാഴ്ച്ച രാവിലെ വീട്ടിലെ എട്ടാമത്തെയാളും വൈറസ് ബാധിച്ച് ചികിത്സാ കേന്ദ്രത്തിലായതോടെ പശുക്കൾക്ക് തീറ്റ നൽകാനും പാൽ കറക്കാനും ആരുമില്ലാത്ത സ്ഥിതിയാവുകയായിരുന്നു. അകിടിൽ പാൽ കെട്ടി നിൽക്കുന്നത് പശുക്കളുടെ ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് ഗൃഹനാഥൻ കളക്ട്രേറ്റ് കൺട്രോൾ […]