അമേരിക്കയെ പ്രതിസന്ധിയിലാക്കി കൊറോണ വൈറസ് : ദിനംപ്രതി മരിക്കുന്നത് രണ്ടായിരത്തിലധികം പേര്‍ ; മരണസംഖ്യ 72000 കടന്നു ;  ഭീതിയില്‍ അമേരിക്കന്‍ മലയാളികള്‍

അമേരിക്കയെ പ്രതിസന്ധിയിലാക്കി കൊറോണ വൈറസ് : ദിനംപ്രതി മരിക്കുന്നത് രണ്ടായിരത്തിലധികം പേര്‍ ; മരണസംഖ്യ 72000 കടന്നു ; ഭീതിയില്‍ അമേരിക്കന്‍ മലയാളികള്‍

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : ലോകത്തെ പ്രതിസന്ധിയിലാക്കി കൊറോണ വൈറസ് ബാധ. ലോകരാജ്യങ്ങളില്‍ സാരമായി ബാധിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധ അമേരിക്കയേയും പ്രതിസന്ധിയിലാക്കി മുന്നേറുകയാണ്. ദിനംപ്രതി രണ്ടായിരത്തിലധികം പേരാണ് അമേരിക്കയില്‍ വൈറസ് ബാധിച്ച് മരിക്കുന്നത്.

ഇന്നലെ 2329 പേര്‍ മരിച്ച അമേരിക്കയില്‍ ഇതുവരെ മരണം 72,000 കടന്നു. ഇതിനുപു 16,175 പേര്‍ ഗുരുതരാവസ്ഥയിലുണ്ട്. ഇതിനിടെ അമേരിക്കക്കാരെ പ്രതിസന്ധിയിലാക്കി ന്യൂയോര്‍ക്കിലെ കുട്ടികളിലെ അപൂര്‍വ്വരോഗം പടരുന്നുവെന്നതാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണറി ധമനികള്‍ ഉള്‍പ്പെടെയുള്ള രക്തക്കുഴലുകളുടെ വീക്കം ഉള്‍പ്പെടുന്ന അപൂര്‍വ രോഗമായ ടോക്‌സിക് ഷോക്ക് അല്ലെങ്കില്‍ കവാസാക്കി രോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് പല കുട്ടികള്‍ക്കുമുള്ളത്. രണ്ടു വയസു മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളാണ് നിരീക്ഷണത്തിലുള്ളതെന്ന് നഗര ആരോഗ്യ വകുപ്പ് അറിയിച്ചു.

ഈ രോഗത്തെ, വൈറസ് മൂലമുണ്ടാകുന്ന മള്‍ട്ടിസിസ്റ്റം കോശജ്വലന സിന്‍ഡ്രോം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സംസ്ഥാന ആരോഗ്യ കമ്മീഷണര്‍ ഡോ. ഹോവാര്‍ഡ് എ. സക്കര്‍, ഈ അപൂര്‍വ്വരോഗത്തെക്കുറിച്ച് സംസ്ഥാന ഉേദ്യാഗസ്ഥര്‍ അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞു. കൊറോണ വൈറസ് ബാധിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ കേസുകള്‍ പ്രത്യക്ഷപ്പെടുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളിലെ ശിശുരോഗവിദഗ്ദ്ധര്‍ കുട്ടികളില്‍ വിഷ ഷോക്ക് അല്ലെങ്കില്‍ കവാസാക്കി സിന്‍ഡ്രോം എന്നിവയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വടക്കന്‍ ഇറ്റാലിയന്‍ പട്ടണമായ ബെര്‍ഗാമോയില്‍ ഒരു ആശുപത്രിയില്‍ ഏപ്രിലില്‍ മാത്രം 20 കേസുകള്‍ കണ്ടു, നാല് പാരീസ് ആശുപത്രികളില്‍ 20 കുട്ടികളെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പി്ച്ചിരിക്കുകയാണ്.

സ്‌പെയിനില്‍ ഏതാനും ഡസന്‍ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡും ബെല്‍ജിയവും ഒരുപിടി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇതുവരെ മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.എന്നാല്‍ ന്യൂയോര്‍ക്കിലൊഴികെ മറ്റൊരിടത്തും സമാനമായ സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം കൊറോണ വൈറസ് പിടിപെട്ട് പതിനായിരങ്ങളുടെ ജീവന്‍ പൊലിഞ്ഞിട്ടും അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കി തുടങ്ങി. ഇത് വലിയ ആശങ്കയ്ക്കാണ് വഴിയൊരുക്കുന്നത്. ജനങ്ങള്‍ പലേടത്തും സാമൂഹിക അകലം പാലിച്ചു കൊണ്ട് ഷോപ്പിങ് ആരംഭിച്ചിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളിലും റസ്റ്ററന്റുകളും പാര്‍ക്കുകളും തുറന്നു. നഴ്‌സിങ് ഹോമുകള്‍, മീറ്റ് പാക്കിങ് പ്ലാന്റുകള്‍, ജയിലുകള്‍ എന്നിവയിലൂടെയാണ് ഇപ്പോള്‍ കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.