കോവിഡ് ഇല്ലാത്ത ആള്‍ക്ക് ഡിഡിആര്‍സിയില്‍ ടെസ്റ്റ് ചെയ്തപ്പോള്‍ കോവിഡ് പോസിറ്റീവ്; കോവിഡ് സെന്ററിലേക്ക് മാറ്റിയ യുവാവ് ഇപ്പോള്‍ കുടുംബത്തോടൊപ്പം ക്വാറന്റൈനില്‍; ജനങ്ങളെ കൊള്ളയടിക്കാന്‍ മാത്രമല്ല, കൊലയ്ക്ക് കൊടുക്കാനും ഡിഡിആര്‍സി മുന്നിലുണ്ട്; നടന്നു വരുന്നവരെ പെട്ടിയിലാക്കി തിരിച്ചയക്കുന്ന സ്വകാര്യലാബുകൾ
സ്വന്തം ലേഖകന്‍
കോട്ടയം: ഡി.ഡി.ആര്‍.സി. ലാബിന്റെ തെമ്മാടിത്തരത്തില്‍ ഒരു യുവാവ് കോവിഡ് രോഗിയായി മാറുമോ എന്ന ആശങ്കയിലാണ് ഒരു കുടുംബം. കുറിച്ചി സ്വദേശിയായ അഭിലാഷിനാണ് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്.
അഭിലാഷ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോട്ടയത്തെ ഡി.ഡി.ആര്‍.സി. ലാബില്‍ പോയി അഭിലാഷ് ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തിയത്. തുടര്‍ന്ന് വീട്ടിലേക്ക് പോയി ക്വാറന്റീനില്‍ ഇരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഡി.ഡി.ആര്‍.സി. ലാബില്‍ പോയതിന്റെ പരിശോധന ഫലം എന്താണെന്ന് അറിയാന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പോസിറ്റീവാണെന്ന് അറിയിച്ചു. തുടര്‍ന്ന് കോവിഡ് രോഗികളെ താമസിപ്പിക്കുന്ന ക്വാറന്റീനില്‍ സെന്ററിലേക്ക് മാറി. അന്ന് വൈകുന്നേരം തന്നെ ലാബില്‍ നിന്നുള്ള പരിശോധന ഫലത്തിന്റെ റിപ്പോര്‍ട്ട് ഫോണിലേക്ക് എത്തി.
പരിശോധന ഫലം നോക്കിയപ്പോള്‍ അഭിലാഷ് ഞെട്ടിപ്പോയി. ഫലം നെഗറ്റീവ്. ഇതോടെ മാനസികമായി തളര്‍ന്ന അഭിലാഷ് വീട്ടിലേക്ക് തിരിച്ചുപോയി.
കോവിഡ് രോഗികള്‍ക്കൊപ്പം താമസിച്ചതിനാല്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ഡി.ഡി.ആര്‍.സി. ലാബിന്റെ ഉത്തരവാദിത്വമില്ലായ്മ മൂലം ജോലിയ്ക്ക് പോകാനോ പുറത്തിറങ്ങാനോ കഴിയാത്ത അവസ്ഥയിലാണ്.
ആര്‍.ടി.പി.സി.ആര്‍ നിരക്ക് സര്‍ക്കാര്‍ 500 രൂപയാക്കി കുറച്ചിട്ടും കോട്ടയം ഡി.ഡി.ആര്‍.സിയില്‍ ഈടാക്കുന്നത് പഴയ നിരക്കായ1700 രൂപയാണെന്ന വിവരം തേര്‍ഡ് ഐ ന്യൂസാണ് പുറത്ത് വിട്ടത്. ഇതിന്
ശേഷമാണ് നിരക്ക് കുറയ്ക്കാന്‍ ഡിഡിആര്‍സി തയ്യാറായത്.
പാമ്പാടിയിലെ ക്യാന്‍സര്‍ ഇല്ലാത്ത രോഗിക്ക് ക്യാന്‍സര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയതും ഡിഡിആർസി ലാബാണ്. ലാബുകളുടെ പരിശോധനാഫലം വിശ്വസിച്ചാണ് പലരും തുടര്‍ ചികിത്സാ തീരുമാനിക്കുന്നത്. നടന്ന് വരുന്നവരെ പെട്ടിയിലാക്കി തിരിച്ചയക്കുന്നത് ലാബുകാരുടെ സ്ഥിരം തൊഴിലാണ്.പണത്തിന് വേണ്ടി എന്ത് തെമ്മാടിത്തരവും കാണിക്കും.
ഓരോ ലാബുകളും പരിശോധനകള്‍ക്ക് തോന്നുന്ന നിരക്കാണ് രോഗികളില്‍ നിന്നും ഈടാക്കുന്നത്. മുന്‍പ് കോട്ടയം മെഡിക്കല്‍ കോളേജിന് സമീപമുള്ള സ്വകാര്യ ലാബുകളില്‍ നടക്കുന്ന വ്യാപക തട്ടിപ്പിനെപ്പറ്റി തേര്‍ഡ് ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.